KeralaNEWS

ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവമോർച്ച നേതാവിന്റെ പിതാവ് ജീവനൊടുക്കി

കാസർകോട്: ഒരു മാസം മുൻപ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവമോർച്ച നേതാവിന്റെ പിതാവ് ജീവനൊടുക്കി.തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികള്‍ നാലുപേരാണെന്ന് ബന്ധുക്കള്‍ക്ക് മൊബൈലില്‍ ശബ്ദ സന്ദേശം അയച്ചശേഷം പിതാവ് കടലില്‍ ചാടി മരിക്കുകയായിരുന്നു.

ബംബ്രാണ കലക്കുളയിലെ മൂസ ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ലോക്‌നാഥിന്റെ(51) മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉള്ളാളിന് സമീപത്തെ സോമേശ്വരം കടലില്‍ കണ്ടെത്തിയത്.ലോക്‌നാഥിന്റെ മകനും യുവമോർച്ച കുമ്ബള മണ്ഡലം വൈസ് പ്രസിഡന്റുമായ രാജേഷ് കുട്ടാ(30) യെ കഴിഞ്ഞ മാസം പത്തിന് കാണാതായിരുന്നു. 12 ന് രാജേഷിന്റെ മൃതദേഹം നേത്രാവതി പുഴയില്‍ ബങ്കര എന്ന സ്ഥലത്ത് കണ്ടെത്തി. രാജേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് ലോക്നാഥ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

 ഈ പരാതിയില്‍ മൊഴിയെടുക്കുന്നതിനായി തിങ്കളാഴ്ച എസ് പി ഓഫീസില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മൊഴി നല്‍കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ലോക്‌നാഥിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇതിനിടയില്‍ തന്റെയും മകന്റെയും മരണത്തിന് നാല് പേര്‍ ഉത്തരവാദികളാണെന്ന് പറഞ്ഞുള്ള ലോക്‌നാഥിന്റെ ശബ്ദ സന്ദേശം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

Signature-ad

സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രഭാവതിയാണ് ലോക്നാഥിന്റെ ഭാര്യ. ശുഭം മറ്റൊരു മകനാണ്.

Back to top button
error: