Month: August 2023

  • Crime

    പത്രപ്രവർത്തക യൂണിയന്റെ പേരിൽ വ്യാജ വാർത്താക്കുറിപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള്‍

    തിരുവനന്തപുരം: സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്ത യൂണിയന്റെ (KUWJ) പേരിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്താക്കുറിപ്പ് വ്യാജമാണെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. യൂണിയന്റെ ലെറ്റർപാഡ് കൃത്രിമമായി നിർമ്മിച്ച് ജനറൽ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് പ്രസിദ്ധീകരണാർത്ഥം എന്ന പേരിൽ വ്യാജ വാർത്താക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. പത്രപ്രവർത്തക യൂണിയനെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജരേഖ തയ്യാറാക്കിയവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ യൂണിയൻ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പത്രപ്രവര്‍ത്തക യൂണിയന്റെ ലെറ്റര്‍പാഡില്‍ വ്യാജ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി പ്രചരിപ്പിച്ചത്.

    Read More »
  • Tech

    വാട്ട്സ്ആപ്പില്‍ മെസേജ് രീതി തന്നെ മാറും; ഗംഭീര അപ്ഡേഷന്‍, എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേഷൻ ?

    ദില്ലി: ഇനി മുതൽ വാട്ട്സ്ആപ്പിൽ എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാം. മൈക്രോ നിരവധി സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിരുന്നു. മാർക്ക് സക്കർബര്‌‍ഗിൻറെ മെറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്‌സാപ്പിൽ പുതിയ എഐ ഫീച്ചർ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകള് പറയുന്നത്. ടെക്‌സ്‌റ്റ് അധിഷ്‌ഠിത കമാൻഡുകൾ ഉപയോഗിച്ച് ഇഷ്‌ടാനുസൃതമാക്കിയ സ്റ്റിക്കറുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ഓപ്പൺ എഐയുടെ DALL-E അല്ലെങ്കിൽ മിഡ് ജേർണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് സമാനമായിരിക്കും ഈ ഫീച്ചർ. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ് വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് എല്ലാവർക്കുമായി ലഭ്യമായി തുടങ്ങിയാൽ, ഉപയോക്താക്കൾക്ക് അവരുടെ…

    Read More »
  • LIFE

    വണ്ണം കുറയ്ക്കാനുള്ള ചില ‘ഈസി’ ടിപ്സ്…

    വണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമേയല്ല. ശ്രദ്ധയോടെയുള്ള ഡയറ്റും വർക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. അപ്പോൾ പോലും പലർക്കും വണ്ണം കുറയ്ക്കാൻ ധാരാളം സമയമെടുക്കാറുണ്ട്. വണ്ണം കുറയ്ക്കുമ്പോൾ ഡയറ്റ് പാലിക്കുന്നതിനെ പറ്റി പറഞ്ഞുവല്ലോ. ഇതിൽ ചില ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുകയോ, അല്ലെങ്കിൽ നല്ലതുപോലെ നിയന്ത്രിക്കുകയോ എല്ലാം വേണ്ടി വരാം. പ്രത്യേകിച്ച് കലോറി അധികമായ ഭക്ഷണപാനീയങ്ങൾ. ഇത്തരത്തിൽ വണ്ണം കുറയ്ക്കാൻ പാനീയങ്ങളുടെ കാര്യത്തിൽ മാത്രം ശ്രദ്ധിക്കാവുന്ന, ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിച്ചാൽ വണ്ണം കുറയ്ക്കാനും എളുപ്പമാകും. ഒന്ന്… ദിവസവും രാവിലെ ഉറക്കമുണരുമ്പോൾ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുക. ഇതിൽ ഒരു ടീസ്പൂൺ തേനും അൽപം ചെറുനാരങ്ങാനീരും ചേർക്കുക. ഇത് ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുകയും ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ തള്ളിക്കളയുന്നതിന് സഹായിക്കുകയും ചെയ്യാം. ഇവയെല്ലാം തന്നെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുന്നതാണ്. രണ്ട്… ദിവസം തുടങ്ങുമ്പോൾ മാത്രമല്ല, ദിവസം മുഴുവനും വെള്ളം കുടിച്ചുകൊണ്ടിരിക്കണം. ഇടയ്ക്കിടെ അൽപാൽപമായി വെള്ളം കുടിക്കുകയാണ് വേണ്ടത്. ഈ ശീലം…

    Read More »
  • Crime

    കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വയനാട്ടില്‍ വില്‍പ്പന നടത്തുന്നതിനിടെ ഇരുപത്തിരണ്ടു വയസുകാരന്‍ പിടിയിൽ

    സുൽത്താൻബത്തേരി: കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വയനാട്ടിൽ വിൽപ്പന നടത്തുന്നതിനിടെ ഇരുപത്തിരണ്ടു വയസുകാരൻ പിടിയിലായി. അരക്കിലോ കഞ്ചാവ് ഇയാളുടെ പക്കൽ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു. കൽപ്പറ്റ മുണ്ടേരി കോളനി സ്വദേശിയായ എം. അഭിലാഷ് ആണ് കർണാടക അതിർത്തിയായ പുൽപ്പള്ളി പെരിക്കല്ലൂർക്കടവ് ഭാഗത്ത് ചൊവ്വാഴ്ച രാത്രി എട്ടരയോടെ എക്സൈസ് നടത്തിയ പരിശോധനക്കിടെ പിടിയിലായത്. കബനി പുഴ കടന്ന് കർണ്ണാടകയിലെ ബൈരക്കുപ്പ, മച്ചൂർ ഭാഗങ്ങളിൽ പോയി കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കി സുഹൃത്തുക്കളോടൊപ്പം മുണ്ടേരി ടൗണിലും കോളനി പ്രദേശത്തും വിൽപ്പന നടത്തുന്നയാളാണ് അഭിലാഷ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയേയും തൊണ്ടിമുതലും ബത്തേരി റെയിഞ്ചിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പുൽപ്പള്ളി പെരിക്കല്ലൂർക്കടവ്, മരക്കടവ് അതിർത്തി പ്രദേശങ്ങളിൽ എക്സൈസിന്റെ ശക്തമായ പരിശോധനയാണ് നടക്കുന്നത്. പെരിക്കല്ലൂരിൽ കേരള എക്സൈസ് മൊബെൽ ഇന്റർ വെൻഷൻ യൂണിറ്റ് ഉദ്യോഗസ്ഥരും ബത്തേരി റെയിഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിവരുന്നത്.

    Read More »
  • NEWS

    രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികള്‍ക്ക് സുവർണ്ണാവസരം

    ദുബൈ: ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍. ഒരു ദിര്‍ഹത്തിന് 22.63 രൂപയാണ് വിനിമയ നിരക്ക്. ഗള്‍ഫ് കറന്‍സികളെല്ലാം മികച്ച മുന്നേറ്റം തുടരുകയാണ്. ഒമാന്‍ റിയാല്‍ 216.08 രൂപയിലും ബഹ്‌റൈന്‍ റിയാല്‍ 220.75 രൂപയിലുമെത്തി. കുവൈത്ത് ദിനാര്‍ 270.5 രൂപ, സൗദി റിയാല്‍ 22.18 രൂപ, ഖത്തര്‍ റിയാല്‍ 22.81 രൂപ എന്നിങ്ങനെയാണ് വിനിമയ നിരക്ക്. ഇന്നലെ ഒരു ദിര്‍ഹത്തിന് 22.65 രൂപ ആയിരുന്നു വിനിമയ നിരക്ക്. ഗള്‍ഫ് കറന്‍സികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ മികച്ച അവസരമാണെങ്കിലും മാസം പകുതി പിന്നിട്ടതിനാല്‍ പലര്‍ക്കും നാട്ടിലേക്ക് പ്രതീക്ഷിച്ചത് പോലെ പണം അയയ്ക്കാന്‍ സാധിച്ചില്ല. എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നില്ല.

    Read More »
  • Kerala

    ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്‌ മതിയായ നഷ്‌ടപരിഹാരം എത്രയും പെട്ടെന്ന് നൽകണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

    കൽപ്പറ്റ: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നേരിട്ടെത്തി ദുരിതം പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്നും ഇത് എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടതായും രാഹുൽ ഗാന്ധി അറിയിച്ചു. ‘മെഡിക്കൽ അനാസ്ഥ കാരണം കഴിഞ്ഞ അഞ്ച് വർഷമായി ദുരിത ജീവിതം നയിക്കുന്ന ഹർഷിന കെ.കെയെ വയനാട്ടിൽ വെച്ച് നേരിൽ കണ്ടിരുന്നു. ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്‌ മതിയായ നഷ്‌ടപരിഹാരം എത്രയും പെട്ടെന്ന് നൽകണം എന്നാവശ്യപെട്ട്‌ കേരള മുഖ്യമന്ത്രിക്ക്‌ കത്തയച്ചു. ഇത്തരം ഗുരുതരമായ അവഗണനകൾക്കെതിരെ മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, ഇരകൾ നീതിക്കുവേണ്ടി തെരുവിലിറങ്ങാൻ നിർബന്ധിതരാകാതിരിക്കാൻ ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു’- എന്നും രാഹുൽ ഗാന്ധി എ്ക്സ് ഹാൻഡിലിൽ കുറിച്ചു. അതേസമയം, വയനാട്ടിലെത്തിയെ എംപി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ടായിരുന്നു ഹർഷിന തൻറെ ദുരിതം പറഞ്ഞത്. സർക്കാരിന് നീതി നൽകണം എന്ന് ആഗ്രഹം…

    Read More »
  • Health

    ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ

    പഞ്ചസാര അധികം കഴിക്കരുതെന്ന് തന്നെയാണ് ഡോക്ടർമാർ പറയാറുള്ളത്. പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിനും ഒപ്പം ചർമത്തിനും ഏറെ ദോഷങ്ങൾ വരുത്തുന്ന ഒന്നാണ്. അമിതമായി പഞ്ചസാര കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കുക്കികൾ, പേസ്ട്രികൾ, ബ്രൗണികൾ, കേക്കുകൾ, ഐസ്ക്രീം, ഡോനട്ട്സ് എന്നിവയിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു മാസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് ഡയറ്റീഷ്യൻ ഏക്താ സിംഗ്വാൾ പറയുന്നു. മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും പ്രധാനപ്പെട്ട വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിനും ഇടയാക്കും. ഒരു മാസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ… പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ ഒരു മാസത്തേക്ക് കഴിക്കാതിരിക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. കാരണം ഇത് കലോറികൾ ഇല്ലാതാക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 30 ദിവസത്തേക്ക് പഞ്ചസാര കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ…

    Read More »
  • Kerala

    വീണ്ടും മഴ തുടങ്ങുന്നു; മൺസൂൺ പാത്തിയിൽ മാറ്റം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക്‌ മാറി സാധാരണ സ്ഥാനത്ത് എത്താനാണ് സാധ്യത. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും. അതേസമയം നിലവിൽ കേരളത്തിൽ എവിടെയും ശക്തമായ മഴ മുന്നറിയിപ്പുകളില്ല. ഇന്നു മുതൽ 20-ാം തീയ്യതി വരെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. അതേസമയം കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം വ്യാഴാഴ്ച മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും…

    Read More »
  • Sports

    വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി

    ലണ്ടൻ: ന്യൂസിലൻഡിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വിരമിക്കൽ തീരുമാനം പിൻവലിച്ച ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ മാറ്റം. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ സ്റ്റോക്സ് കളിക്കുമന്ന് ഇതോടെ ഉറപ്പായി. ടി20 ടീമിൽ ബെൻ സ്റ്റോക്സ് ഇല്ല. ജോ റൂട്ട് ഏകദിന ടീമിലുണ്ട്. ജോസ് ബട്‌ലർ ആണ് ഇംഗ്ലണ്ട് ഏകദിന, ടി20 ടീമിനെ നയിക്കുന്നത്. സറേയുടെ പേസർ ഗസ് അറ്റ്കിൻസൺ ആണ് ഏകദിന ടീമിലെ പുതുമുഖം. കഴിഞ്ഞ വർഷമാണ് സ്റ്റോക്സ് ഏകദിന, ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിൻറെ ടെസ്റ്റ് ടീം നായകനായത്. 2019ലെ ഏകദിന ലോകകപ്പിൻറെ ഫൈനലിൽ ഇംഗ്ലണ്ടിൻറെ ടോപ് സ്കോറർ സ്റ്റോക്സ് ആയിരുന്നു. 84 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സിൻറെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് കീവിസ് ഉയർത്തിയ 241 എന്ന സ്കോറിനൊപ്പമെത്തിയത്. World Cup? LOL. pic.twitter.com/8B6wzU3Dsy — England Cricket (@englandcricket) August 16, 2023 ഇംഗ്ലണ്ടിൻറെ ലോകകപ്പ്…

    Read More »
  • Kerala

    ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല, ഓണത്തിനു മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി

    കൊച്ചി: ഓണത്തിനു മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നത്. ശമ്പളത്തിന്‍റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണെന്ന് കോടതി പറഞ്ഞു. 130 കോടി സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി സി ശമ്പള വിഷയം ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റി. ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിര്‍ദേശിച്ചു. ശമ്പളം മുടങ്ങുന്നത് പതിവായതോടെ കെഎസ്ആര്‍ടിസിയിലെ എഐടിയുസി യൂണിയന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഓണക്കാല ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം. കോടതി ഉത്തരവ് പോലും സര്‍ക്കാരും മാനേജ്മെന്‍റും പാലിക്കുന്നില്ലെന്ന് എഐടിയുസി കുറ്റപ്പെടുത്തി.യൂണിയനുകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

    Read More »
Back to top button
error: