കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നിലവില്‍ എം എല്‍ എ ആയ ഉമ്മൻ ചാണ്ടി അന്തരിച്ചതിനാല്‍ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ ഇന്നു വിജ്ഞാപനമിറക്കും.
വിജ്ഞാപനത്തിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറും. ഇതോടെ 6 മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കടക്കും. വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണു പതിവ്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.
തൃക്കാക്കര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പി.ടി.തോമസ് അന്തരിച്ചതിനെത്തുടര്‍ന്നു നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചിരുന്നു.