മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ജയകൃഷ്ണൻ വായ്പ്പ എടുത്തിരുന്നു. ആഴ്ച്ചയില്‍ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിലെ മാനേജരും ജീവനക്കാരിയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു.
ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ജയകൃഷ്ണൻ വായ്പ്പയെടുത്തിരുന്നത്.
മൈക്രോ ഫൈനാൻസ്കാര്ക്ക് തുക നല്‍കുന്നതിനായി ഭാര്യ സഹോദരന്മാരെ ബന്ധപ്പെട്ടിരുന്നു. ഇവര്‍ തുകയുമായി വാല്‍മുട്ടിയിലെ വീട്ടിലെത്തിയെങ്കിലും വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഓടിളക്കി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സിപിഐ എം, ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. ചിറ്റൂര്‍ പൊലീസും സ്ഥലത്തെത്തി സ്ഥാപനം താല്‍ക്കാലികമായി അടപ്പിച്ചു.