ഇതാണ് എന്റെ പുതിയ ടാറ്റു; ‘റിബ് ടാറ്റു’വിന്റെ ചിത്രം പങ്കുവച്ച് ഗൗരി കിഷന്
’96’ എന്ന ചിത്രത്തില്‍ നായിക തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഗൗരി കിഷന്. ഇപ്പോഴിതാ തന്റെ പുതിയ ടാറ്റു പ്രേക്ഷകര്‍ക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവച്ച്, ഇത് തന്റെ ശരീരത്തില്‍ എവിടെയാണ് ചെയ്യുന്നതെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും ഗൗരിക്കു ലഭിക്കുകയുണ്ടായി.
അതിനു ശേഷമാണ് ടാറ്റു ചെയ്ത ചിത്രം നടി ആരാധകരുമായി പങ്കുവച്ചത്. വയറിനു സമീപത്തായി നെഞ്ചിനോടു ചേര്‍ന്നാണ് നടി ടാറ്റു ചെയ്തിരിക്കുന്നത്. ‘റിബ് ടാറ്റു’ എന്നാണ് ഗൗരി ഇതിനെ വിളിച്ചത്. കൈത്തണ്ടയില്‍ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്.
സിനിമയില്‍ നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാര്‍ഥ ജീവിതത്തില്‍ വളരെ മോഡേണ്‍ ആയ പെണ്‍കുട്ടിയാണ്. മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.
മലയാളത്തില്‍ ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന സിനിമയിലൂടെ ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ലിറ്റില്‍ മിസ് റാവുത്തര്‍, അടിയേ എന്നിവയാണ് പുതിയ ചിത്രങ്ങള്‍. ‘അനുരാഗം’ ആണ് നടിയുടേതായി അവസാനമായി റിലീസ് ചെയ്ത സിനിമ.