Month: July 2023

  • Kerala

    പാലക്കാട് ഡങ്കിപ്പനി വർധിക്കുന്നു

    പാലക്കാട്:കരിമ്ബ പഞ്ചായത്തില്‍ ഡെങ്കിപ്പനി വർധിക്കുന്നു.പനി ബാധിതര്‍ കൂടുതലുള്ളത് മൂന്നേക്കര്‍, മരുതംകാട് പ്രദേശത്താണ്. പ്രാരംഭ ഘട്ടത്തില്‍ 30 പേര്‍ക്ക് മാത്രമാണ് ഡെങ്കി ബാധിച്ചിരുന്നത്. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച കല്ലടിക്കോട് മേഖലയില്‍ മേയ് മുതല്‍ ഇതുവരെ 300ഓളം ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മേഖലയില്‍ നിന്ന് മാത്രം ആറുമരണവും റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ആകെയുള്ള 13 മരണങ്ങളില്‍ ആറും ഒരു പഞ്ചായത്തില്‍ നിന്നാണ്. മെയ് മാസത്തിൽ 24 ഡെങ്കിയും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ മൂന്നുമരണവും 205 ഡെങ്കി കേസുമാണ് സ്ഥിരീകരിച്ചത്. ഈ മാസം തിങ്കളാഴ്ച വരെ 62 കേസും രണ്ടുമരണവും റിപ്പോര്‍ട്ട് ചെയ്തു. ഫോഗിംഗ്, ഉറവിട നശീകരണം, ബോധവത്കരണ പ്രവര്‍ത്തനം എന്നിവ കാര്യക്ഷമമാക്കണമെന്ന് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    കൊല്ലം ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം

    കൊല്ലം:ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം.കാവനാടും പരവൂരുമാണ് അപകടം ഉണ്ടായത്. കാവനാട് ആല്‍ത്തറമൂട് ജംഗ്ഷനില്‍ ബൈക്കും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ യുവതിയും യുവാവും മരിച്ചു. കാവാലം ചെറുകര സ്വദേശി ശ്രുതി (25), കോഴിക്കോട് നന്മണ്ട സ്വദേശി മുഹമ്മദ് നിഹാല്‍ (25) എന്നിവരാണ് മരിച്ചത്. പരവൂര്‍ പൂതക്കുളത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. ഒഴുക്കുപാറ സ്വദേശികളായ രാഹുല്‍ (27),സുധിന്‍ (20) എന്നിവരാണ് മരിച്ചത്.

    Read More »
  • Food

    ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ നമ്മെ രോഗിയാക്കും, ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണത്; കൂടുതൽ വിവരങ്ങള്‍ അറിയുക

      ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്നത് മലയാളിയുടെ ശീലമായി മാറിയിട്ടുണ്ട്. ജോലിക്ക് പോകുന്ന പലരും പിറ്റേദിവസം കഴിക്കുന്നതിനായി പലപ്പോഴും രാത്രിയില്‍ ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. തിരക്കുപിടിച്ച ജീവിത രീതിയും  സമയക്കുറവും കാരണം ആളുകള്‍ ചിലപ്പോള്‍  മൂന്നും നാലും ദിവസങ്ങൾ വരെ ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജില്‍ വെച്ചിട്ട്  കഴിക്കും, എന്നാല്‍ ഈ ശീലം നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഒട്ടേറെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നതു മൂലമുള്ള ദോഷങ്ങള്‍ 1 ഭക്ഷ്യവിഷബാധയുണ്ടാകാം നനഞ്ഞ ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന്, ഫ്രിഡ്ജില്‍ അസംസ്‌കൃത മാംസം സൂക്ഷിക്കുമ്പോൾ അതില്‍ നിന്ന് വരുന്ന ദ്രാവകം മറ്റ് പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും വീഴാം, അതിനാല്‍ അതില്‍ ബാക്ടീരിയ വളരും, ആ ഭക്ഷണം കഴിച്ചാല്‍, വയറ്റിൽ അണുബാധയ്ക്കും കാരണമാകും. കൂടാതെ ഭക്ഷ്യവിഷബാധയ്ക്കും സാധ്യത ഉണ്ട്.…

    Read More »
  • Kerala

    ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു

    തിരുവനന്തപുരം:അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. പ്രത്യേകം തയാറാക്കിയ കെഎസ്‌ആര്‍ടിസി ബസിലാണ് വിലാപയാത്ര. ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാര്‍ഥനകള്‍ പൂ‍ര്‍ത്തിയാക്കിയ ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുക. ഇതിൻെറ ഭാഗമായി തിരുവനന്തപുരം – കോട്ടയം എംസി റോഡില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തന്നെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം രാത്രിയോടെ ഭൗതിക ശരീരം പുതുപ്പള്ളിയിലെ തറവാട്ട് വീട്ടില്‍ എത്തിക്കും. വിലാപയാത്ര കണക്കിലെടുത്ത് ഉച്ചയ്ക്ക് ശേഷം കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ നാളെ ഉച്ചതിരിഞ്ഞ് 3.30നാണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുക. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷ…

    Read More »
  • Kerala

    ശാന്തിഗ്രാം — പള്ളിക്കാനം റോഡ് തുറന്നു

    കട്ടപ്പന:ശാന്തിഗ്രാം – ഇടിഞ്ഞമല – കമ്ബനിപ്പടി – പള്ളിക്കാനം റോഡ് തുറന്നു.2018ലെ മഹാപ്രളയത്തില്‍ തകര്‍ന്ന റോഡ് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 5.58 കോടി ചെലവഴിച്ചാണ് ബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.  7.55 കിലോമീറ്റര്‍ 3.75 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും ഐറിഷ് ഓടകളും ഇടിഞ്ഞമല കമ്ബനിപ്പടിയിലും ശാരദപ്പാറപ്പടിയിലുമായി കലുങ്കുകളും ഉള്‍പ്പെടെയാണ് നിര്‍മാണം. കുടിയേറ്റ കാലത്തോളം പഴക്കമുള്ള പാത ഇരട്ടയാര്‍ പഞ്ചായത്തിലെ ചെമ്ബകപ്പാറ, ഇരട്ടയാര്‍ നോര്‍ത്ത്, ശാന്തിഗ്രാം, ഇടിഞ്ഞമല വാര്‍ഡുകളിലൂടെ കടന്നുപോകുന്നു. ശാന്തിഗ്രാമില്‍നിന്ന് എളുപ്പത്തില്‍ പ്രകാശില്‍ എത്തിച്ചേരാൻ കഴിയുന്ന റോഡ് നിരവധി കുടുംബങ്ങളുടെ ആശ്രയമാണ്.  എം എം മണിയുടെ ഇടപെടലിലാണ് റോഡ് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്. 2022 ജനുവരിയില്‍ റോഡ് നിര്‍മാണം തുടങ്ങി, ഡിസംബര്‍ 22 ഓടെ ടാറിങ് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച ഐറിഷ് ഓട നിര്‍മാണം, മാര്‍ക്കിങ് ജോലികള്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ചു. ഞായറാഴ്ച എം എം മണി എംഎല്‍എ റോഡ് ഉദ്ഘാടനം ചെയ്തു.

    Read More »
  • Kerala

    സംസ്ഥാനത്തെ 30 റയിൽവെ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നു

    തിരുവനന്തപുരം:സംസ്ഥാനത്തെ 30 സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്ന് റെയില്‍വേ. പാലക്കാട്, തിരുവനന്തപുരം ഡിവിഷനിലായി 15 വീതം സ്റ്റേഷനിലാണ് വികസനപ്രവര്‍ത്തനം. അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് (എ.ബി.എസ്.എസ്) കീഴിലാണ് സ്റ്റേഷൻ നവീകരണം.പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പാലക്കാട് ഡിവിഷനിലെ 26 പ്രവൃത്തിക്ക് 195.54 കോടിയും തിരുവനന്തപുരം ഡിവിഷനിലെ 15 പ്രവൃത്തിക്കായി 108 കോടിയും അനുവദിച്ചു നവീകരിക്കുന്ന സ്റ്റേഷനുകള്‍ പാലക്കാട് ഡിവിഷൻ ഷൊര്‍ണൂര്‍ ജംഗ്ഷൻ, ഒറ്റപ്പാലം, പൊള്ളാച്ചി, തലശേരി, കുറ്റിപ്പുറം, തിരൂര്‍, വടകര, പയ്യന്നൂര്‍, നിലമ്ബൂര്‍ റോഡ്, കാസര്‍കോട്, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം. തിരുവനന്തപുരം ഡിവിഷൻ നാഗര്‍കോവില്‍ ജംഗ്ഷൻ, നെയ്യാറ്റിൻകര, കുഴിത്തുറ, ചിറയിൻകീഴ്, കായംകുളം, മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, ഏറ്റുമാനൂര്‍, തൃപ്പുണിത്തുറ, ആലപ്പുഴ, ചാലക്കുടി, അങ്കമാലി, കാലടി, ഗുരുവായൂര്‍, വടക്കാഞ്ചേരി.

    Read More »
  • Kerala

    കല്ലറയിലേക്ക് ഉമ്മൻ ചാണ്ടി മടങ്ങുന്നു; ഒരു കല്ലേറും ചില്ലുതകര്‍ന്നൊരു സ്റ്റേറ്റ് കാറും അടയാളമായി ബാക്കിവച്ച്

    കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെയുണ്ടായ കല്ലേറിന്‍റെ കഥയുണ്ട് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍. എല്‍ഡിഎഫിന്‍റെ സോളാര്‍ സമരകാലത്ത് കണ്ണൂരില്‍ വച്ചായിരുന്നു ഉമ്മൻ ചാണ്ടിക്ക് കല്ലേറില്‍ പരിക്കേറ്റത്. പ്രതികളോട് പില്‍ക്കാലത്ത് അദ്ദേഹം ചിരിച്ചു.കല്ലെറിഞ്ഞവരെ കണ്ടാലറിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് പ്രതിഭാഗത്തെപ്പോലും അമ്ബരപ്പിച്ചു. 2013 ഒക്ടോബര്‍ 27.കേരള ചരിത്രത്തില്‍ ഒന്നാം നമ്ബര്‍ സ്റ്റേറ്റ് കാറിന്‍റെ ചില്ല് തകര്‍ത്തൊരു കല്ല് പതിച്ച ഒരേയൊരു ദിവസം. ഇടതുമുന്നണിയുടെ പ്രതിഷേധങ്ങള്‍ക്കിടയിലൂടെ കണ്ണൂരിലെ പൊലീസ് മൈതാനിയിലേക്ക് വന്ന ഉമ്മൻ ചാണ്ടിയുടെ കാര്‍. മുദ്രാവാക്യങ്ങള്‍ക്കൊപ്പം കമ്ബും കല്ലുകളും. അതിലൊന്ന് ചില്ല് തകര്‍ത്തു. മുഖ്യമന്ത്രിയുടെ നെറ്റി മുറിഞ്ഞു.ചോരപ്പാടുളള മുഖവുമായി പൊലീസ് അത്ലറ്റിക്സ് മീറ്റിന്‍റെ സമാപന ചടങ്ങില്‍ ഉമ്മൻ ചാണ്ടി പങ്കെടുത്തു. പിന്നീട് ഉമ്മൻചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം മുഖ്യമന്ത്രിക്ക് നേരെയുളള വധശ്രമക്കേസായി. രണ്ട് സിപിഎം എംഎല്‍എമാര്‍ ഉള്‍പ്പെടെ 113 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. 10 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 2023 മാര്‍ച്ച്‌ 27ന് മൂന്ന് പേര്‍ കുറ്റക്കാരെന്ന് വിധി വന്നു. അതിലൊരാള്‍ സിപിഎം മുൻ ലോക്കല്‍…

    Read More »
  • Kerala

    പത്തനംതിട്ടയിൽ നിന്നുമുള്ള  കെഎസ്ആർടിസി ഇന്റർസ്റ്റേറ്റ് സർവിസുകൾ

    ★പത്തനംതിട്ട – തെങ്കാശി (FP) ■ പത്തനംതിട്ട – തെങ്കാശി (FP) :- 7:50 AM, 09.50AM, 12.50PM, 03.30PM, 07.30PM & 9:10 PM. ■ തെങ്കാശി – പത്തനംതിട്ട (FP) :- 05.30AM(KTM), 07.20AM(ALP), 11:30 AM(PTA), 02.30PM(ETP), 04.45PM(KTM), 7:10 PM(PTA). via ; കോന്നി , പത്തനാപുരം , പുനലൂര്‍ , തെന്‍മല , ആര്യങ്കാവ് , ചെങ്കോട്ട. ——————————————- ★ പത്തനംതിട്ട – കോയമ്പത്തൂർ SF ■ പത്തനംതിട്ട – കോയമ്പത്തൂര്‍ (SF) :- 8.00 AM. ■ കോയമ്പത്തൂര്‍ – പത്തനംതിട്ട (SF) :- 8:45 PM. via ;കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , പാലക്കാട് , വാളയാര്‍. ©KSRTCPathanamthitta Unoffical / ILMK PTA ——————————————- ★ പത്തനംതിട്ട – മംഗലാപുരം (SDLX) ■ പത്തനംതിട്ട –…

    Read More »
  • Kerala

    കൊച്ചുകുട്ടികൾക്കായി കേരള പോലീസിന്റെ ‘ചിരി’ പദ്ധതി

    തിരുവനന്തപുരം:കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനായി കേരള പൊലീസിന്റെ ചിരി പദ്ധതി. കുട്ടികളുടെ സംരക്ഷണവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദപ്പെട്ട വിവിധ വകുപ്പുകളുടെ സംയോജിത ഇടപ്പെടുലുകള്‍ മുഖേന വിഷമാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മാനസിക ആരോഗ്യ പിന്തുണ പ്രദാനം ചെയ്യുന്ന ഒരു പദ്ധതി വികസിപ്പിച്ചെടുക്കുക, കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍, വൈകാരികവും, വ്യക്തിപരവുമായ പ്രശ്നങ്ങള്‍, പഠന പ്രശ്നങ്ങള്‍, ശാരീരികമായ വെല്ലുവിളികള്‍ എന്നിവ തിരിച്ചറിയുകയും, വേണ്ടവിധം പരിഹരിക്കപ്പെടുകയും ചെയ്യുക എന്നിവയാണ് ചിരി പദ്ധതിയുടെ ലക്ഷ്യങ്ങള്‍. 9497900200 എന്ന ഹെല്‍പ്ലൈൻ നമ്ബരിലേക്ക് വിളിച്ച്‌ പ്രശ്നങ്ങള്‍ പങ്കു വെക്കാവുന്നതാണ്. 2020ല്‍ കോവിഡ് ലോക്ഡൗണ്‍ കാലത്താണ് ഈ കൗണ്‍സിലിങ് പദ്ധതി ആരംഭിച്ചത്.

    Read More »
  • Kerala

    കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആർഎസ്എസ് വെട്ടിക്കൊലപ്പെടുത്തി

    ആലപ്പുഴ കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായ പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്ബാടിയാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്ബതികളുടെ മകനാണ്. ആര്‍എസ്‌എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന്ഡിവൈഎഫ്‌ഐ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ ഉച്ചയ്ക്ക് 2 മുതല്‍ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച്‌ നാല് ബൈക്കുകളിലായി എത്തിയ സംഘം നടുറോഡിലാണ് അമ്ബാടിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. അമ്ബാടിയുടെ കഴുത്തിനും കയ്ക്കും വെട്ടേറ്റിരുന്നു. ഇതില്‍ കഴുത്തിനേറ്റ വെട്ടാണ് മരണകാരണം.സംഭവ സ്ഥലത്ത് വച്ച്‌ തന്നെ അമ്ബാടി കൊല്ലപ്പെട്ടു. സംഭവത്തില്‍  രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രണ്ടുപേരും ആർഎസ്എസ് പ്രവർത്തകരാണെന്നാണ് വിവരം.

    Read More »
Back to top button
error: