CrimeNEWS

ബംഗളൂരുവില്‍ സ്ഫോടനത്തിന് പദ്ധതിയട്ടത് കൊടുംഭീകരന്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍; പിടിച്ചെടുത്തതില്‍ ആയുധശേഖരവും

ബംഗളൂരു: നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതിനു പിടിയിലായത് മലയാളിയായ കൊടുംഭീകരന്‍ തടിയന്റെവിട നസീറിന്റെ അനുയായികള്‍. അഞ്ച് ഭീകരവാദികളെ തോക്കുകളും വെടിക്കോപ്പുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരവുമായി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 7 പിസ്റ്റലുകള്‍, വെടിയുണ്ടകള്‍, വോക്കി-ടോക്കികള്‍, കഠാരകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായും ബംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പറഞ്ഞു.

അറസ്റ്റിലായവരില്‍ അഞ്ച് പേരും 2008 ലെ ബംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ റീക്രൂട്ട് ചെയ്തവരാണെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. നസീറിന് ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
ജുനൈദ്, സൊഹൈല്‍, ഉമര്‍, മുദാസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും കമ്മീഷണര്‍ പറഞ്ഞു.

Signature-ad

കൊലപാതകം, പിടിച്ചുപറി തുടങ്ങി വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ പരപ്പന അഗ്രഹാര ജയിലിലില്‍ വച്ച് തടിയന്റവിട നസീര്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവര്‍ നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്, സുല്‍ത്താന്‍പാളയിലെ കനകനഗര്‍ പ്രദേശത്തെ ഒരു ആരാധനാലയത്തിന് സമീപത്ത് നിന്നാണ് അഞ്ച് പ്രതികളെ പിടികൂടിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Back to top button
error: