ഡെറാഡൂൺ:ഉത്തരാഘണ്ഡിലെ ചമോലിയില്‍ ട്രാൻസ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് ഒരു പോലീസുകാരനടക്കം 16 പേര്‍ മരിച്ചു.
ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അളകനന്ദ നദിക്ക് കുറുകേ നമാമി ഗംഗേ പദ്ധതിപ്രകാരം നിര്‍മിച്ച പാലത്തിലുണ്ടായിരുന്നവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്.
പരിക്കേറ്റവരില്‍ രണ്ടുപേരെ എയിംസിലും അഞ്ചുപേരെ ചമോലിയിലെ ഗോപേശ്വര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
വാച്ച്‌മാൻ വൈദ്യുതാഘാതമേറ്റ് മരിച്ചുവെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തുമ്ബോള്‍ കൂടുതല്‍പ്പേര്‍ക്ക് വൈദ്യുതാഘാതമേല്ക്കുകയായിരുന്