Month: July 2023
-
Local
ചെന്നിത്തല കല്ലുമൂട് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു; ബസ് കാത്തു നിന്നവർ രക്ഷപ്പെട്ടത് അത്ഭുകരമായി
മാന്നാർ: ആലപ്പുഴ ചെന്നിത്തല കല്ലുമൂട് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമുള്ള മരം ഒടിഞ്ഞു വീണതിനെ തുടർന്ന് മാന്നാർ – മാവേലിക്കര സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. ഇവിടെ ബസ് കയറാനായി കാത്തുനിന്നിരുന്ന നിരവധി യാത്രക്കാർ ഓടിമാറിയതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മരം വീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു ഭാഗികമായ നാശനഷ്ടം ഉണ്ടായി. ബുധനാഴ്ച വൈകിട്ട് 5:30നായിരുന്നു മരം ഒടിഞ്ഞുവീണത്. വിവരം ലഭിച്ചത് അനുസരിച്ച് മാവേലിക്കരയിൽ നിന്നുമെത്തിയ അഗ്നിശമന സേന, റോഡിലേക്ക് വീണ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യവുമായി നിരവധി പരാതികൾ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും നൽകിയിട്ടും ഇത്രയും നാൾ യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Read More » -
Kerala
തൂക്കുകയറിന് മുന്നിൽനിന്ന് പുതുജീവിതവും പ്രതീക്ഷകളും നൽകിയത് ഉമ്മൻ ചാണ്ടി; ഒരു പ്രവാസിയുടെ അനുഭവം!
ആലപ്പുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവാർത്ത വിശ്വസിക്കാനാവാതെ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി സിമിലും അമ്മ ടെൽമിയും. മനസിൽ എന്നും ദൈവതുല്യനാണ് ഉമ്മൻചാണ്ടി സാറെന്ന് സിമിലിന്റെ അമ്മ ടെൽമയും നിറകണ്ണുകളോടെ പറയുന്നു. കുവൈത്തിൽ കേസിൽപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിമിലിന് പുതുജീവിതവും പ്രതീക്ഷകളും നൽകിയത് ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ്. 2007ൽ സിമിൽ കുവൈത്തിൽ ഇലക്ടിക്കൽ ഹെൽപ്പറായി ജോലിചെയ്തു വരവേ റെസ്റ്റോറന്റിൽ ഉണ്ടായ സംഘർഷത്തിൽ ഹൈദരാബാദ് സ്വദേശിയായ ഒരു യുവാവ് കൊല്ലപ്പെട്ടു. കൊലയാളികൾ ഓടി രക്ഷപ്പെട്ടപ്പോൾ, അവിടെ ഭക്ഷണം കഴിക്കാനെത്തിയ സിമിൽ കുറ്റക്കാരനായി. കുവൈത്ത് കോടതി സിമിലിനെ വധശിക്ഷയ്ക്ക് വിധിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയോ ഭാര്യയോ കോടതിയിൽ സത്യവാങ്ങ് മൂലം കൊടുക്കുക മാത്രമാണ് സിമിലിനെ കുറ്റമുക്തനാക്കാനുള്ള ഏകമാർഗം. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ സിമിലിന്റെ കുടുംബം അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ ബന്ധപ്പെട്ടു. യുവാവിന്റെ ബന്ധുക്കളുമായി സംസാരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചതു പ്രകാരം അഭിഭാഷകനായ എസ്. ജ്യോതികുമാർ, സിമിലിന്റെ അയൽവാസി പി. സാബു എന്നിവർ ഹൈദരാബാദിലെത്തി. അന്ന്…
Read More » -
രാജ്യത്ത് കൊവിഡ് വൈറസ് ബാധ കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ
ഡൽഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധ വളരെയധികം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ബുധനാഴ്ച പുതിയ അറിയിപ്പ് പുറത്തിറക്കി. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് രണ്ട് ശതമാനം പേരെ ആർടി പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞു. ജൂലൈ 20 വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. വിമാനത്താവളങ്ങൾ, സീ പോർട്ടുകൾ, കര അതിർത്തികൾ എന്നിങ്ങനെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ എൻട്രി പോയിന്റുകളിലും പുതിയ ഇളവ് പ്രാബല്യത്തിൽ വരും. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 49 പുതിയ കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇതുവരെ ഏതാണ്ട് 44.9 ദശലക്ഷം കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ 98.81 ശതമാനം പേരും രോഗത്തെ അതിജീവിച്ചു. ആകെ കൊവിഡ് ബാധിച്ച് 5,31,915 പേർ ഇന്ത്യയിൽ മരിച്ചതായും ദേശീയ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.…
Read More » -
Local
പാഠം പഠിക്കാൻ പാടത്തേക്ക്, ചേറിന്റെ മണമറിഞ്ഞ് ചേറിലിറങ്ങി ഞാറ്നട്ട് യു.പി സ്കൂൾ വിദ്യാർത്ഥികൾ
കാഞ്ഞങ്ങാട്: കൃഷി ജീവിത സംസ്കാരമായി കാണാൻ പഠിപ്പിക്കുന്ന പാഠപുസ്തകത്തിൽ നിന്നും പാഠം പഠിക്കാൻ നെൽകൃഷിയുടെ ബാലപാഠങ്ങളുമായി ഉത്സവാന്തരീക്ഷത്തിൽ മഴയുടെ അകമ്പടിയിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും പാടത്തേക്കിറങ്ങി. ഞാറ്റു പാട്ടുമായി രക്ഷിതാക്കൾ പാടത്തേക്ക് ഇറങ്ങിയപ്പോൾ ആവേശത്തോടെ കുട്ടികളും ചേറിൻ്റെ മണമറിഞ്ഞു ചേറിലിറങ്ങി ഞാറ് നട്ടു. പറക്കളായി ഗവ. യു.പി സ്കൂൾ മുറ്റത്ത് കൃഷിക്കുവേണ്ടി തയ്യാറാക്കിയ വയലിലാണ് കുട്ടികൾ ഞാറ് നട്ടത്. പി.ടി.എ, മദർ പി.ടി.എ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
Read More » -
Local
കോഴിക്കോട് വാടക വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു, സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്
കോഴിക്കോട് ഗണപതിക്കുന്നിലെ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പൊലീസ് കമീഷനര്‍ക്ക് പരാതി നല്‍കി പിതാവ് ചന്ദ്രന്‍. ജൂലൈ 13നാണ് കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്ര(22)യെ വാടക വീട്ടിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ആദിത്യയുടെ കൂടെ മാവൂര്‍ സ്വദേശിയും താമസിച്ചിരുന്നു. മരണം സംഭവിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാവൂര്‍ സ്വദേശിയെ ഇതുവരെയും പൊലീസ് ചോദ്യം ചെയ്യുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചന്ദ്രന്‍ പരാതിയില്‍ ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത മാറ്റണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കുറ്റക്കാരെ നിയമത്തിന്റെ മുന്‍പിലെത്തിച്ച് ശിക്ഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ആദിത്യയുടെ ദുരൂഹമരണത്തില്‍ പട്ടികജാതി സംരക്ഷണനിയമം അനുസരിച്ച് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു.
Read More » -
Movie
വിവാഹമോചനത്തെക്കുറിച്ച് ഗായിക അഞ്ജു ജോസഫ്: ‘എന്റെ പങ്കാളിയെ ഞാൻ തന്നെ കണ്ടുപിടിച്ചതാണ്, ബന്ധം തുടരണമെന്നു വാശിയായിരുന്നു, പക്ഷേ വേർപിരിയേണ്ടി വന്നു’
അഞ്ജു ജോസഫ് എന്ന ഗായികയുടെ രംഗപ്രവേശം ‘ഐഡിയ സ്റ്റാർസിംഗറി’ലൂടെയാണ്. പിന്നീട് ആൽബങ്ങളും ഭക്തിഗാനങ്ങളും ആലപിച്ച് ശ്രദ്ധ നേടി. അതിനിടെ ചില സിനിമകളിലും മുഖം കാണിച്ചു. ‘ഡോക്ടർ ലൗ’ എന്ന ചിത്രത്തിനായി വയലാർ ശരത്ചന്ദ്രവർമ രചിച്ച ‘നന്നാവൂല്ല നന്നാവൂല്ല’ എന്ന ഗാനം ആലപിച്ചു കൊണ്ട് അഞ്ജു സിനിമയിലെത്തി. തുടർന്നും നിരവധി സിനിമകളിൽ പാടി. ഇതിനിടെ ടെലിവിഷൻ ഷോ ഡയറക്ടറായ അനൂപ് ജോണിനെ അഞ്ജു വിവാഹം ചെയ്തു. പക്ഷേ ആ ദാമ്പത്യത്തിന് ഏറെ ആയുസ്സുണ്ടായില്ല. കുറച്ച് കാലമായി ഇരുവരും അകന്ന് ജീവിക്കുകയാണ്. വിവാഹമോചിതയായി എന്ന കാര്യം താരം ഈയിടെയാണ് പുറം ലോകത്തോട് തുറന്ന് പറഞ്ഞത്. വിവാഹബന്ധം നിയമപരമായി വേർപെടുത്തിയതിനെക്കുറിച്ചു വെളിപ്പെടുത്തിയ അഞ്ജു ജോസഫ്. വിവാഹമോചനത്തിനു ശേഷം പുറത്തിറങ്ങി നടക്കുന്നതോർത്ത് ഏറെ ഭയപ്പെട്ടിരുന്നെന്നും എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതെല്ലാം അവഗണിക്കുകയാണു വേണ്ടതെന്നും പറഞ്ഞു. വിവാഹമോചനത്തോടെ ഒന്നും അവസാനിക്കുകയല്ലെന്നും അതിനു ശേഷം ഒരു ജീവിതമുണ്ടെന്നും കൂട്ടിച്ചേർത്ത അഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ: “എന്ത്…
Read More » -
India
മണിപ്പൂരില്‍ സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പിടുത്തം
ഇംഫാൽ:വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി. കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് നേരെയാണ് ക്രൂരത. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായതായാണ് വിവരം.ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മെയ്‌തേയി വിഭാഗത്തിലുള്ളവരാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് ആരോപണം. നിസഹായകരായ സ്ത്രീകളെ മെയ്‌തേയി വിഭാഗത്തിലുള്ളവര്‍ ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ടെന്നും ട്രൈബല്‍ ലീഡേഴ്സ് ഫോറം ചൂണ്ടിക്കാട്ടി.
Read More » -
India
ഹൃദയാഘാതം;സിപിഎം എഎല്‍എ ശംസുല്‍ ഹക്ക് അന്തരിച്ചു
ത്രിപുര സിപിഎം എഎല്‍എ ശംസുല്‍ ഹക്ക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.67 വയസായിരുന്നു. ബോക്സാനഗര്‍ എംഎല്‍എയായ ശംസുല്‍ ഹക്കിന് ചൊവ്വാഴ്ച രാത്രി എംഎല്‍എ ഹോസ്റ്റലില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ജിബി പന്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. സിപിഎം എല്‍എയുടെ മരണത്തില്‍ മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നത്തെ ഔദ്യോഗിക പരിപാടികൾ എല്ലാം റദ്ദാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Kerala
ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചു
പത്തനംതിട്ട:ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 14 മണിക്കൂർ പിന്നിട്ട് പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചു. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച വിലാപയാത്ര, രാത്രി ഒമ്ബത് മണിയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്ത് പ്രവേശിച്ചത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി ആയിരങ്ങളാണ് വഴി നീളെ കാത്ത് നില്‍ക്കുന്നത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ജന്മനാടായ കോട്ടയം പുതുപ്പളിയിലേക്കുള്ള ഉമ്മൻചാണ്ടിയുടെ അവസാന യാത്ര ജനപ്രവാഹം കാരണം മണിക്കൂറുകള്‍ വൈകിയാണ് നീങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ 20 കിലോമീറ്റര്‍ ദൂരം പിന്നിടാൻ വിലാപയാത്രയ്ക്ക് നാലര മണിക്കൂര്‍ വേണ്ടിവന്നു. പുഷ്‌പാലംകൃത വാഹനത്തില്‍ കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും ഉമ്മൻചാണ്ടിയുടെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
Read More » -
India
ഭരണം മാറിയതോടെ നഗരം വീണ്ടും തീവ്രവാദ ഭീഷണിയിൽ ; ബംഗളൂരുവിൽ തീവ്രവാദി ആക്രമണത്തിനിടയിൽ പിടിയിലായത് തടിയന്റവിട നസീറിന്റെ കൂട്ടാളികൾ
ബെംഗളൂരു : ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനിടയിൽ അറസ്റ്റിലായത് തടിയന്റവിട നസീറിന്റെ കൂട്ടാളികളായ തീവ്രവാദികളെന്ന് പോലീസ്. ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസുമായി ബന്ധപ്പെട്ട് സയ്യിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരു സെൻട്രല്‍ ജയിലില്‍ വച്ച് തടിയന്‍റവിട നസീര്‍ ഇവരെ തീവ്രവാദപ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കമ്മീഷ്ണര്‍ ബി ദയാനന്ദ പറഞ്ഞു. ഹെബ്ബാളിനടുത്തുള്ള സുല്‍ത്താൻപാളയയിലെ ഒരു വീട്ടില്‍ നിന്നും ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സെൻട്രല്‍ ക്രൈം ബ്രാഞ്ച് സംഘം ഇവരെ പിടികൂടിയത്. ജയിലില്‍ കഴിയുമ്ബോഴാണ് തടിയന്റവിട നസീറുമായി സംഘം ബന്ധം സ്ഥാപിക്കുന്നത്. 10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്. തടിയന്റവിട നസീറായിരുന്നു ആക്രമണത്തിന്റെ സൂത്രധാരന്‍. ബെംഗളൂരു നഗരത്തിലുടനീളം വന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. സംഘത്തിന് ലഷ്കര്‍ ഇ ത്വയിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. നിരവധി ആയുധങ്ങളും സംഘത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഏഴ് നാടൻ തോക്കുകള്‍, 45 വെടിയുണ്ടകള്‍, കത്തികള്‍, വാക്കി ടോക്കി സെറ്റുകള്‍,…
Read More »