LocalNEWS

ഉത്തര കേരളത്തിലെ പ്രശസ്തനായ പൂരക്കളി- മറുത്തുകളി ആചാര്യൻ കെ.വി പൊക്കൻ പണിക്കർ അന്തരിച്ചു

  തൃക്കരിപ്പൂർ: പൂരക്കളി മറുത്തുകളി ആചാര്യൻ വലിയപറമ്പ് കടപ്പുറത്തെ കെ.വി പൊക്കൻ പണിക്കർ (96) അന്തരിച്ചു. കേരള സംഗീതനാടക അക്കാദമി അവാർഡ്, ഫോക്ലോർ അക്കാദമി പ്രഥമ ഫെല്ലോഷിപ്പ്, കേരള പൂരക്കളി അക്കാദമിയുടെ സമഗ്ര സംഭവനയ് ക്കുള്ള പുരസ്കാരം ,പ്രശസ്ത സിനിമാ നടൻ ഭരത് മോഹൻലാൽ ചെയർമാനായ ജെ.ടി.ഹെർഫോമിംഗ് ആർട്സ് ഫെല്ലോ ഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.

തന്റെ 21-ാം വയസ്സിൽ മമ്പലം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ മറത്തുകളിയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് 25-ാം വയസിൽ വയലപ്ര അണീക്കര ശ്രീപൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്ന് പട്ടും വളയും കരസ്ഥമാക്കി പണിക്കർ പദവി അലങ്കരിച്ചു. 55-ാം വയസിൽ മറുത്തുകളി രംഗത്തെ ശ്രേഷ്ഠബഹുമതിയായ വീര ശൃംഖല കുഞ്ഞിമംഗലം ശ്രീഅണീക്കര പൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്ന് ലഭിക്കുകയും ചെയ്തു. ധാരാളം സംസ്കൃത ശ്ലോകങ്ങളും ഭാഷാ പദ്യങ്ങളും ,ഗദ്യങ്ങളും , പൂരക്കളി പാട്ടുകളും പൊക്കൽ പണിക്കർ രചിച്ചിട്ടുണ്ട്.
ഭാര്യ:ജാനകി .
മക്കൾ: ഗംഗാധരൻ, ദിനകരൻ,സുധാകരൻ സംസ്കാരം നാളെ രാവിലെ10 മണിക്ക്. മൃതദേഹം ഇപ്പോൾ തൃക്കരിപ്പൂർ ലൈഫ് കെയർ ആശുപത്രിയിൽ.

Back to top button
error: