Month: July 2023

  • Kerala

    ”ഞങ്ങള്‍ ഒരിടത്തും ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് കൊടുത്തിട്ടില്ല; മുഖ്യമന്ത്രിയെ കൊത്തിവലിക്കാന്‍ അനുവദിക്കില്ല”

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ എല്‍ഡിഎഫോ സിപിഎമ്മോ ഒരിടത്തും പരാതി കൊടുത്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വ്യക്തിയെ നോക്കിയല്ല, പ്രശ്‌നം നോക്കി നിലപാട് സ്വീകരിക്കുന്നതാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും രീതിയെന്ന് ജയരാജന്‍ വ്യക്തമാക്കി. ഒരാളെയും ഞങ്ങള്‍ ചില പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇന്നുവരെ വേട്ടയാടിയിട്ടില്ല. തിരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുതുപ്പള്ളിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന ആവശ്യം തള്ളിക്കളഞ്ഞു. നിയമസഭകളില്‍ ആരെല്ലാം എന്തെല്ലാം പറഞ്ഞിരിക്കുന്നുവെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. ചിലര്‍ സംസാരിക്കുമ്പോള്‍ അവരുടെ വാക്ചാതുരി അനുസരിച്ച് അതിര്‍ വരമ്പുകള്‍ ലംഘിച്ചിട്ടുണ്ടാകാം. ഇതു കോണ്‍ഗ്രസിനും ബാധകമാണ്. ആര്‍ക്കെതിരെയും അനാവശ്യ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും ജയരാജന്‍ അവകാശപ്പെട്ടു. ”സിപിഎമ്മോ എല്‍ഡിഎഫോ ഇന്നുവരെ ഒരാളെയും എന്തെങ്കിലും പ്രശ്‌നം വച്ചുകൊണ്ട് രാഷ്ട്രീയമായോ അല്ലാതെയോ വേട്ടയാടിയിട്ടില്ല. എല്ലാ പ്രശ്‌നങ്ങളോടും ശരിയായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതില്‍ വ്യക്തികളെ നോക്കാറില്ല. പ്രശ്‌നം നോക്കി നിലപാട് സ്വീകരിക്കുന്നതാണ് രീതി. അത് തത്ത്വാധിഷ്ഠിതമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. അങ്ങനെ വരുമ്പോള്‍…

    Read More »
  • Kerala

    ”ആരോപണവിധേയയില്‍ നിന്ന് മുഖ്യമന്ത്രി നേരിട്ട് പരാതി എഴുതി വാങ്ങി; ജീവിത സായാഹ്നത്തില്‍ ഉമ്മന്‍ചാണ്ടിയെ അപമാനിച്ചു”

    തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയിട്ടില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ അവകാശവാദത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മറുപടി. ഉമ്മന്‍ചാണ്ടിക്കെതിരായ കേസ് പൊലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മനഃപൂര്‍വം അദ്ദേഹത്തെ അപമാനിക്കാനായി മാത്രം ആരോപണവിധേയയായ സ്ത്രീയില്‍ നിന്നും മുഖ്യമന്ത്രി നേരിട്ട് പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയാണ് ചെയ്തതെന്ന് സതീശന്‍ പറഞ്ഞു. കേസില്‍ ഒരു കുറ്റവും ഉമ്മന്‍ചാണ്ടി ചെയ്തിരുന്നില്ല. ഒരു രൂപയുടെ നഷ്ടവും ഖജനാവിന് ഉണ്ടാക്കിയിട്ടുമില്ല. മാറിമാറി അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ഒരു തരത്തിലുള്ള കേസും ഉമ്മന്‍ചാണ്ടിക്കെതിരെ എടുക്കാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോഴും ആര് അന്വേഷിച്ചാലും സത്യം പുറത്തുവരുമെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു. ജീവിതത്തിന്റെ സായാഹ്നത്തില്‍ മുഴുവന്‍ ഉമ്മന്‍ചാണ്ടിയെ പുകമറയില്‍ നിര്‍ത്തി അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അത് ഇവര്‍ എത്രകുളിച്ചാലും അവരുടെ ദേഹത്ത് നിന്ന് അത് മാഞ്ഞുപോകില്ല. ഇതൊന്നും ഇപ്പോള്‍ പറയാന്‍ ആഗ്രഹിച്ചതല്ല.…

    Read More »
  • India

    മോദിയുടെ വായ് തുറപ്പിക്കാനൊരുമ്പെട്ട് ‘ഇന്ത്യ’ സഖ്യം; അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം

    ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ സഖ്യം. ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖരായ തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച രാവിലെ നടന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസ് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു എന്നാണ് വിവരം. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കൊണ്ട് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിക്കാനുള്ള കഠിനശ്രമത്തിലാണ് പ്രതിപക്ഷം. സര്‍ക്കാരിനേക്കൊണ്ട് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിപ്പിക്കാനുള്ള അനുയോജ്യമായ മാര്‍ഗമായാണ് അവിശ്വാസ പ്രമേയത്തെ പ്രതിപക്ഷം കണക്കാക്കുന്നത്. മണിപ്പുര്‍ വിഷയത്തില്‍ രാജ്യസഭയിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിനിടെ, മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ ചൊവ്വാഴ്ചയും സഭ പ്രക്ഷുബ്ധമായി. തുടര്‍ന്ന്‌ലോക്‌സഭ ഉച്ചയ്ക്ക് രണ്ടുമണിവരേയും രാജ്യസഭ 12 മണിവരേയും നിര്‍ത്തിവെച്ചു. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യവുമായി വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എം.പി. ഗൗരവ്…

    Read More »
  • NEWS

    മുടികൊഴിച്ചിൽ മാറ്റി കറുത്ത് ഇടതൂർന്ന മുടി സ്വന്തമാക്കാം

    കണങ്കാലിൽ മുട്ടുന്ന മുടി സ്ത്രീകളുടെ സ്വപ്നമാണ്. അല്പം ശ്രദ്ധിച്ചാൽ കറുത്ത് ഇടതൂർന്ന മുടി സ്വന്തമാക്കാം. മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ വളരെ നല്ലതാണ്. അയ്യപ്പാ കേരതൈലം, പാമാന്തക തൈലം,നീലി നിര്‍ഗുണ്ട്യാദി വെളിച്ചെണ്ണ എന്നിവ താരന്‍റെ ശല്യം കുറയ്ക്കും. കയ്യോന്നിയിലയും നെല്ലിക്ക ചതച്ചതും ഇരട്ടി മധുരവും തേങ്ങാപ്പാലുമൊഴിച്ച് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് മുടികൊഴിച്ചലകറ്റും. ചുവന്നുള്ളി അരിഞ്ഞത് വെളിച്ചെണ്ണയിൽ മൂപ്പിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ തടയും. എണ്ണ തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം താളിയോ വീര്യം കുറഞ്ഞ ഷാമ്പുവോ ഉപയോഗിച്ച് കഴുകി കളയാൻ മറക്കരുത്. തലയോട്ടിയിലെ എണ്ണമയം കൂടിയാൽ താരനും കൂടും. മുടി വളരാൻ ചില വഴികൾ……… ഹെന്നയിടുന്നത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. രണ്ട് മുട്ട, ഒരു ടീസ്പൂൺ ഉലുവാപ്പൊടി, മൈലാഞ്ചിപ്പൊടി, നാല് ടീസ്പൂൺ നാരങ്ങാനീര്, നാല് ടീസ്പൂൺ കാപ്പിപ്പൊടി എന്നിവ യോജിപ്പിച്ച് തേയില ഇട്ട് തിളപ്പിച്ച വെള്ളം ചേർത്ത് കുഴയ്ക്കുക. ഒരു…

    Read More »
  • Kerala

    ഇഞ്ചി വില മുന്നൂറ് കടന്നു; വീട്ടാവശ്യത്തിനുള്ളത് ഗ്രോബാഗിൽ കൃഷി ചെയ്യാം

    ഇഞ്ചിയും മഞ്ഞളും വീട്ടാവശ്യത്തിന് ഗ്രോബാഗിൽ കൃഷി ചെയ്യാവുന്നതേയുള്ളൂ. ഗ്രോബാഗ് ഉചിതമായവിധം പോട്ടിങ് മിശ്രിതം കൊണ്ട് നിറയ്ക്കണം. ഇതിന് മേൽമണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ 2:1:2 എന്ന അനുപാതത്തിൽ കലർത്തി അല്പം വേപ്പിൻപിണ്ണാക്കും ട്രൈക്കോഡെർമയും ചേർത്തൊരുക്കുക. ഒന്നരയടിയെങ്കിലും വായ്വിസ്താരമുള്ള ഗ്രോബാഗുകൾ കൃഷിക്കുപയോഗിക്കാം. ഗ്രോബാഗിന്റെ ഏറ്റവും താഴെ ചരലോ ചകിരിയോ രണ്ടിഞ്ച് കനത്തിൽ നിരത്തിവേണം മീതെ നടീൽമിശ്രിതം നിറയ്ക്കാൻ. 2025 ഗ്രാം. തൂക്കമുള്ള നടീൽവസ്തു ഒന്നോ രണ്ടോ മുകുളങ്ങളോടുകൂടിയതാവണം. മുകുളങ്ങൾ മുകളിലേക്ക് വരത്തക്കവിധം വേണം നടാൻ. മിതമായ തണൽ നൽകാൻ മറക്കരുത്. വിത്തിഞ്ചി ആയാലും വിത്തുമഞ്ഞൾ ആയാലും ഇതുതന്നെയാണ് കൃഷിരീതി. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ ജൈവവളം ചേർത്തുകൊടുക്കണം. ജൈവ വളങ്ങളുമായി മണ്ണിരകമ്പോസ്റ്റോ, ചാണകമോ, ബയോഗ്യാസ് സ്ലറിയോ ഒക്കെ ഉപയോഗിക്കാം.

    Read More »
  • India

    എലിയെ ബൈക്ക് കയറ്റിക്കൊന്ന യുവാവ് അറസ്റ്റിൽ

    എലിയെ ബൈക്ക് കയറ്റി കൊന്ന  യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സൈനുല്‍ ആബിദീന്‍ എന്ന യുവാവിനെയാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുന്‍പാണ് സൈനുല്‍ ആബിദീന്‍ റോഡിന് കുറുകെ വന്ന എലിയെ ബൈക്ക് കയറ്റി കൊന്നത്. ഇത് ഒരാള്‍ വിഡിയോയിൽ പകർത്തിയിരുന്നു.വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഒരുസംഘം വീട്ടില്‍ കയറി സൈനുലിനെ മര്‍ദിച്ചിരുന്നു.പിന്നാലെയാണ് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. നോയിഡ ഫേസ് 3 യിലാണ് സംഭവം.ഐപിസി സെക്ഷന്‍ 290 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    Read More »
  • Kerala

    സാങ്കേതിക തകരാര്‍: കരിപ്പുര്‍ – മസ്‌കത്ത് വിമാനം തിരിച്ചിറക്കി

    മലപ്പുറം: കരിപ്പൂരില്‍നിന്ന് മസ്‌ക്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്‌കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കിയത്. 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തില്‍ 162 യാത്രക്കാരുണ്ട്. ഒമാന്‍ എയര്‍വേയ്സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂര്‍ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

    Read More »
  • NEWS

    യു.എ.ഇയില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചു; ലക്ഷണങ്ങളും പ്രതിരോധവും

    അബുദാബി: യു.എ.ഇയില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണാ വൈറസ്) വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അല്‍ഐനില്‍ താമസിക്കുന്ന പ്രവാസിയായ 28 വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ എട്ടിനാണ് യുവാവിനെ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 23 ന് വൈറസ് ബാധ സ്ഥിരീകരിച്ചതായും ആഗോള ആരോഗ്യ സംഘടന അറിയിച്ചു. ഈ വര്‍ഷം ആദ്യമായാണ് യു.എ.ഇയില്‍ മെര്‍സ് ബാധ സ്ഥിരീകരിക്കുന്നത്. വൈറസ് സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 108 പേരെയും പരിശോധിച്ചെങ്കിലും അവരില്‍ രോഗബാധ കണ്ടെത്തിയില്ല. രോഗപ്രതിരോധത്തിനായുള്ള മാര്‍ഗങ്ങള്‍ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ശക്തമാക്കിയിട്ടുണ്ട്. കൃഷിയിടങ്ങള്‍, വിപണികള്‍ തുടങ്ങി മൃഗങ്ങളുമായി ഇടപഴകേണ്ടി വരുന്ന ഘട്ടങ്ങളില്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം രോഗത്തിന്റെ കൃത്യമായ ഉറവിടത്തെക്കുറിച്ച് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എങ്കിലും വവ്വാലുകളില്‍ നിന്ന് ഒട്ടകങ്ങളിലേക്ക് വ്യാപിച്ചതാവാം എന്നാണ് കരുതുന്നത്. 2012 ലാണ് സൗദി അറേബ്യയില്‍ ആദ്യമായി മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണാ വൈറസ്…

    Read More »
  • Kerala

    എസി കോച്ചുകളില്‍നിന്ന് പുതപ്പ്, തലയിണ മോഷണം; ഒരു മാസത്തിനിടെ നഷ്ടമായത് 90 പുതപ്പും, 30 തലയിണയും

    കൊച്ചി: ട്രെയിനുകളിലെ എസി കോച്ചുകളില്‍നിന്ന് പുതപ്പും തലയിണയും മോഷണം പോകുന്നതായി റിപ്പോര്‍ട്ട്. മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളില്‍നിന്നായി ഒരു മാസത്തിനിടെ 90 പുതപ്പും 30 തലയിണയും മോഷണം പോയതായി മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മോഷണം കൂടിയതിനാല്‍ പല ട്രെയിനുകളിലും ത്രീ ടയര്‍ എസി കോച്ചില്‍ മാത്രേ ടവ്വല്‍ നല്‍കാറുള്ളൂവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചെന്നൈ ട്രെയിനുകളിലാണ് കൂടുതല്‍ മോഷണമെന്നാണ് റിപ്പോര്‍ട്ട്. മഴക്കാലത്താണ് മോഷണങ്ങള്‍ കൂടിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മംഗളൂരു – ചെന്നൈ മെയില്‍, മംഗളൂരു – ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, മംഗളൂരു – ചെന്നൈ വെസ്റ്റ് കോസ്റ്റ്, മലബാര്‍, മാവേലി എന്നീ ട്രെയിനുകളിലാണ് മംഗളൂരുവില്‍നിന്ന് ബെഡ്‌റോള്‍ നല്‍കുന്നത്. ഇവയില്‍ നിന്നാണ് പുതപ്പും തലയിണയും വ്യാപകമായി നഷ്ടമാകുന്നത്. മംഗളൂരുവില്‍ നിന്നുള്ള ചെന്നൈ വെസ്റ്റ് കോസ്റ്റ്, ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, ചെന്നൈ മെയില്‍ ട്രെയിനുകളില്‍ ഒരുമാസത്തിനിടെ 62 പുതപ്പും 30 തലയിണയും നഷ്ടമായെന്നും റിപ്പോര്‍ട്ട് പറയുന്നു. മലബാര്‍, മാവേലി എക്‌സ്പ്രസുകളില്‍ നിന്ന് മുപ്പതോളം പുതപ്പും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍…

    Read More »
  • Crime

    വയോധിക ദമ്പതികളുടെ കൊലപാതകം; കഴുത്തറത്ത് കൊലപ്പെടുത്തിയെന്ന് ചെറുമകന്റെ മൊഴി

    തൃശൂര്‍: വടക്കേക്കാട് മുത്തച്ഛനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി അക്മല്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ്. ഇരുവരെയും കൊലപ്പെടുത്തിയത് കഴുത്തറത്താണെന്ന് ചെറുമകന്‍ അഹമ്മദ് അക്മല്‍ കുറ്റസമ്മതമൊഴി നല്‍കി. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ കണ്ടെത്തിയതായും പോലീസ് പറയുന്നു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുക്കും. ഉറങ്ങിക്കിടന്ന വൈലത്തൂര്‍ നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡ് പനങ്ങാവില്‍ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെയാണ് മകളുടെ മകനായ അക്മല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത്. ജമീലയുടെ തല അറുത്തെടുത്തു കോണിപ്പടിയില്‍ വച്ച നിലയിലായിരുന്നു. ക്രൂര കൃത്യത്തിനു ശേഷം വീടു പൂട്ടി കടന്നുകളഞ്ഞ അക്മലിനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. ഇയാള്‍ ലഹരിക്ക് അടിമയാണെന്നു നാട്ടുകാര്‍ പോലീസിനു മൊഴി നല്‍കി. കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. മാറിത്താമസിക്കുന്ന, അബ്ദുല്ലയുടെ മകനായ നൗഷാദ് രാവിലെ 9 മണിയോടെ മാതാപിതാക്കള്‍ക്കു ഭക്ഷണവുമായെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിലിനോടു ചേര്‍ന്ന ജനലിലൂടെ കയ്യിട്ടു വാതിലിന്റെ കുറ്റി നീക്കി നൗഷാദ് ഉള്ളില്‍ കയറിയപ്പോഴാണ് ദാരുണദൃശ്യം കണ്ടത്.…

    Read More »
Back to top button
error: