Month: July 2023

  • Kerala

    ഷംസീറിനെതിരെ എല്ലാ സ്റ്റേഷനിലും പരാതി; പുറത്താക്കാന്‍ രാഷ്ട്രപതിക്കടക്കം നിവേദനം

    തിരുവനന്തപുരം: ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നും കുറ്റപ്പെടുത്തി സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ 30 നകം സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാന്‍ വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി.) തീരുമാനിച്ചു. പാലക്കാട് നോര്‍ത്ത് ഉള്‍പ്പെടെ പലയിടത്തും ഇന്നലെ പരാതി നല്‍കി. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കും. 30 ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. പൊറുക്കാന്‍ കഴിയാത്ത തെറ്റാണു സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നു വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍.രാജശേഖരന്‍ പറഞ്ഞു. എ.എന്‍.ഷംസീര്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പോലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്.രാജീവ് ആണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. 21 ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്കു പകരം ഹൈന്ദവപുരാണത്തിലെ…

    Read More »
  • India

    എഴുനൂറിലേറെ മ്യാന്‍മര്‍ പൗരന്‍മാന്‍ മണിപ്പൂരിലേക്ക് കടന്നു; റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍

    ഇംഫാല്‍: രണ്ടു ദിവസത്തിനിടെ 700-ല്‍ അധികം മ്യാന്‍മര്‍ പൗരന്മാര്‍ അതിര്‍ത്തികടന്ന് സംസ്ഥാനത്ത് പ്രവേശിച്ച സംഭവത്തില്‍ അസം റൈഫിള്‍സിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് മണിപ്പുര്‍ സര്‍ക്കാര്‍. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെയാണ് 209 പുരുഷന്മാരും 208 സ്ത്രീകളും 301 കുട്ടികളും അതിര്‍ത്തി കടന്നെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. ജൂലൈ 22, 23 തീയതികളിലാണ് ഇവര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. കൃത്യമായ യാത്രാരേഖകളില്ലാത്ത 718-ഓളം മ്യാന്‍മര്‍ പൗരന്മാര്‍ക്ക് എങ്ങനെ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിച്ചുവെന്നതിലാണ് അസം റൈഫിള്‍സിനോട് മണിപ്പുര്‍ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇവരെ ഉടന്‍ തിരിച്ചയക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പുര്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് സംഭവം എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അസം റൈഫിള്‍സിനോട് വിശദീകരണം ആരാഞ്ഞതിന് ഏറെ പ്രാധാന്യമുണ്ട്. ആയുധങ്ങളോ വെടിമരുന്നോ ഇവര്‍ ഇന്ത്യയിലേക്ക് കടത്തിയോ എന്ന കാര്യം അറിയാന്‍ മാര്‍ഗമൊന്നുമില്ലാത്തതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ മ്യാന്‍മറിലെ ഖാപട് മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 23-ന്…

    Read More »
  • India

    സാങ്കേതിക തകരാര്‍: റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു

    ന്യൂഡല്‍ഹി: സാങ്കേതിക തകാറിനെത്തുടര്‍ന്ന് റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു. തകരാറു പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) അറിയിച്ചു. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. ഒട്ടേറെപ്പേര്‍ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.    

    Read More »
  • Kerala

    ഗണേഷിന്റെ മന്ത്രിസ്ഥാനം; ആവശ്യം ഗൗനിക്കാതെ മുന്നണിയും സി.പി.എമ്മും

    തിരുവനന്തപുരം: ഗതാഗതവകുപ്പ് ഒഴികെയുള്ള മറ്റേതെങ്കിലും വകുപ്പിന്റെ മന്ത്രിസ്ഥാനം മതിയെന്ന കേരള കോണ്‍ഗ്രസ് (ബി)യുടെ ആവശ്യം ഗൗനിക്കാതെ ഇടതുമുന്നണി. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സി.പി.എമ്മിലോ മുന്നണിയിലോ ചര്‍ച്ചയൊന്നും തുടങ്ങാത്തതിനാല്‍ ആവശ്യം ഉടന്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രിസഭയ്ക്ക് രണ്ടരവര്‍ഷമാകാന്‍ ഇനിയും മാസങ്ങളുണ്ട്. അതിനിടെ പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പും വന്നേക്കാം. അങ്ങനെയെങ്കില്‍ പുനഃസംഘടനയ്ക്ക് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞേ സാധ്യതയുള്ളൂ. മാസങ്ങളായി ഇടതുമുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് ഭരണത്തിനെതിരേ കെ.ബി. ഗണേഷ്‌കുമാര്‍ വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട്. ഇതില്‍ അമര്‍ഷമുണ്ടെങ്കിലും സി.പി.എം. പരസ്യമായി മറുപടിയൊന്നും പറഞ്ഞിട്ടില്ല. അതിനിടെ, ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സഹോദരന്‍ കലഞ്ഞൂര്‍ മധുവിന്റെ ഒഴിവില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഗണേഷ്‌കുമാര്‍ വന്നു. എന്‍.എസ്.എസ്. സംഘടനാ സംവിധാനത്തിനുള്ളില്‍പ്പെട്ട കാര്യമാണെങ്കിലും പ്രാദേശികമായി പ്രത്യാഘാതമുണ്ടാക്കുന്നതാണ്. എന്‍.എസ്.എസിന്റെ തണലില്‍ യു.ഡി.എഫ്. പ്രവേശനത്തിനാണ് ഗണേഷ്‌കുമാര്‍ ശ്രമിക്കുന്നതെന്ന പ്രചാരണവും ശക്തമാണ്. ഗണേഷ്‌കുമാര്‍ വരുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വം വലിയ ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബുദ്ധിമുട്ടിക്കുന്നതില്‍ ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും മുന്നിട്ടുനിന്നുവെന്ന പരാതി കോണ്‍ഗ്രസ്…

    Read More »
  • Kerala

    ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം 24 മണിക്കൂറിനകം തീവ്രമാകും; കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴ

    തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. വരുംമണിക്കൂറില്‍ ഇത് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറും. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും തീവ്രമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തുടര്‍ന്ന് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരത്തേക്ക് ന്യൂനമര്‍ദ്ദം നീങ്ങാനും സാധ്യതയുണ്ട്.വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കച്ചിനു മുകളില്‍ മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളിലും വ്യാപക മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ്…

    Read More »
  • Crime

    യമുനയില്‍നിന്ന് ഡോള്‍ഫിനെ പിടികൂടി കറിവച്ചു; മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്

    ലഖ്‌നൗ: മത്സ്യമാണെന്നു കരുതി യമുനയില്‍നിന്ന് ഡോള്‍ഫിനെ പിടിച്ച് പാകംചെയ്തു ഭക്ഷിച്ച നാലു മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ പോലീസ് മത്സ്യത്തൊഴിലാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. യു.പി. കൗസംബിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ രവിന്ദ്ര കുമാറിന്റെ പരാതിയിലാണ് നടപടി. उत्तर प्रदेश के कौशांबी ज़िले में डॉल्फिन को मारकर खा गए लोग..5 लोगों पर केस दर्ज…. एक आरोपी गिरफ्तार… pic.twitter.com/dab74wKcf4 — Vinod Kumar Mishra (@vinod9live) July 24, 2023 ജൂലൈ 22ന് രാവിലെ നസീര്‍പുര്‍ ഗ്രാമത്തില്‍ യമുന നദിയില്‍നിന്ന് ഒരു ഡോള്‍ഫിന്‍ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പിപ്രി സ്റ്റേഷന്‍ ഓഫിസറായ ശ്രാവണ്‍ കുമാര്‍ സിങ് പറഞ്ഞു. ഡോള്‍ഫിനെ പിടികൂടിയ ഇവര്‍ വീട്ടില്‍ കൊണ്ടു പോയി പാകം ചെയ്ത് കഴിച്ചു. മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ പിടിച്ചു കൊണ്ടുപോകുന്നത് പ്രദേശവാസികള്‍ ചിത്രീകരിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്‍ജീത്ത്…

    Read More »
  • Life Style

    രണ്‍ബീര്‍ കാമുകനൊപ്പം ഒരു വീട്ടില്‍; ആലിയയും കുഞ്ഞും മറ്റൊരു വീട്ടില്‍! ബോളിവുഡില്‍ പുതിയ വിവാദം

    ബോളിവുഡ് ഇന്‍ഡസ്ട്രി ആഘോഷമാക്കിയ വിവാഹമായിരുന്നു ആലിയ- രണ്‍ബീര്‍ ദമ്പതികളുടേത്. പ്രമുഖ നിര്‍മ്മാതാവും, സംവിധായകനുമായ മഹേഷ് ഭട്ടിന്റെ മകളും, പ്രശസ്ത താരം ഋഷി കപൂറിന്റെ മകനും തമ്മിലുള്ള വിവാഹം ഇന്‍ഡസ്ട്രിയിലെ രണ്ടു പ്രബല കുടുംബങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുമായിരുന്നു. ചെറിയ കാലയളവിനുള്ളില്‍ വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഒന്ന് കൂടിയായിരുന്നു ആലിയ-രണ്‍ബീര്‍ ബന്ധം. വിവാഹം കഴിഞ്ഞധികം വൈകാതെ ആലിയ ഗര്‍ഭിണി ആണെന്ന വാര്‍ത്ത വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാദങ്ങളോട് പ്രതികരിക്കാതിരുന്ന ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നതോടെ, മാധ്യമങ്ങളും ആരാധകരും വീണ്ടും ആഘോഷത്തില്‍ മുഴുകി. ആലിയയും രണ്‍ബീറും സമൂഹത്തിന് മുന്‍പില്‍ സന്തോഷം അഭിനയിക്കുകയാണെന്നും, ഇരുവരും വെവ്വേറെ അപ്പാര്‍ട്‌മെന്റുകളിലാണ് താമസം എന്നുമാണ്, ദമ്പതികളെ സംബന്ധിച്ച പുതിയ ആരോപണം. വിവാദനായകന്‍ കെ.ആര്‍.കെ (കമാല്‍ റഷീദ് ഖാന്‍), ബോളിവുഡ് താരം കങ്കണ റണൗട്ടും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മഹേഷ് ഭട്ട് മുഖാന്തരം കൂടുതല്‍ സിനിമകള്‍ ലഭിക്കാനും ആലിയയുടെ സ്വത്തുവകകള്‍ ആഗ്രഹിച്ചുമാണ് രണ്‍ബീര്‍ ഈ വിവാഹം പ്ലാന്‍ ചെയ്തത് എന്നാണ് കങ്കണയുടെ ആരോപണം. രണ്‍ബീറിന്റെ…

    Read More »
  • Crime

    ”ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം, വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാം”! സിപിഎം നേതാവിനെതിരെ പരാതി

    ആലപ്പുഴ: ജില്ലയിലെ സിപിഎം ഏരിയാ കമ്മറ്റി അംഗത്തിനെതിരെ ലൈംഗികാധിക്ഷേപ പരാതിയുമായി യുവതി. പദവി വാഗ്ദാനം ചെയ്ത് മോശമായി പെരുമാറിയെന്നാണ് പാര്‍ട്ടി വനിത അംഗത്തിന്റെ ആരോപണം. പരാതി സ്വീകരിക്കാതിരുന്ന നേതൃത്വം ഭീഷണിപ്പെടുത്തിയതായും വനിതാ അംഗം പറയുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനമെന്നാണ് വിവരം. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ”വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാമെന്ന്’ പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ”ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം, സമയം അറിയിച്ചാല്‍ മതി” -എന്നു പറഞ്ഞതായും പരാതിയില്‍ അറിയിച്ചു. പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതി നല്‍കാന്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് തന്നെ മടക്കി അയച്ചെന്നും യുവതി പറഞ്ഞു. അതേസമയം പരാതി പോലീസിന് കൈമാറിയിട്ടില്ല.

    Read More »
  • Crime

    വര്‍ണമത്സ്യം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ദളിത് ബാലനെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

    തിരുവനന്തപുരം: കല്ലമ്പലത്ത് ദളിത് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം മണമ്പൂര്‍ സ്വദേശി മണികണ്ഠന്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒന്‍പത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ വര്‍ണമത്സ്യത്തെ നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്‍ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ബലിതര്‍പ്പണത്തിന് പോയ സമയത്തായിരുന്നു സംഭവം. കഴിഞ്ഞദിവസം വീട്ടില്‍വെച്ച് കുട്ടി ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഇതോടെ കുട്ടിയുടെ മാതാവ് ചോദിച്ചപ്പോഴാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ഇതോടെ കുട്ടിയുടെ മാതാവ് കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ പിടികൂടി. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    വയനാട്ടിൽ കുളത്തില്‍ കുളിക്കാനിറങ്ങിയ പത്തൊന്‍പതുകാരി മുങ്ങിമരിച്ചു

    വയനാട്:അമ്ബലവയലില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പത്തൊന്‍പതുകാരി മുങ്ങിമരിച്ചു. അമ്ബലവയല്‍ കുമ്ബളേരി സ്വദേശി സോന പി വര്‍ഗീസ് (19) ആണ് മരിച്ചത്. കുമ്ബളേരി  പഴുക്കുടിയില്‍ വര്‍ഗീസിന്റെയും ഷീജയുടെയും മകളാണ്.വീടിനടുത്തുള്ള കുളത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചെളിയില്‍ പൂണ്ടുപോവുകയായിരുന്നു. ബത്തേരിയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. സുല്‍ത്താന്‍ ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് സോന.

    Read More »
Back to top button
error: