FeatureNEWS

മുടികൊഴിച്ചിൽ മാറ്റി കറുത്ത് ഇടതൂർന്ന മുടി സ്വന്തമാക്കാം

ണങ്കാലിൽ മുട്ടുന്ന മുടി സ്ത്രീകളുടെ സ്വപ്നമാണ്. അല്പം ശ്രദ്ധിച്ചാൽ കറുത്ത് ഇടതൂർന്ന മുടി സ്വന്തമാക്കാം.
മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ വളരെ നല്ലതാണ്.
അയ്യപ്പാ കേരതൈലം, പാമാന്തക തൈലം,നീലി നിര്‍ഗുണ്ട്യാദി വെളിച്ചെണ്ണ എന്നിവ താരന്‍റെ ശല്യം കുറയ്ക്കും.
കയ്യോന്നിയിലയും നെല്ലിക്ക ചതച്ചതും ഇരട്ടി മധുരവും തേങ്ങാപ്പാലുമൊഴിച്ച് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് മുടികൊഴിച്ചലകറ്റും.
ചുവന്നുള്ളി അരിഞ്ഞത് വെളിച്ചെണ്ണയിൽ മൂപ്പിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ തടയും.
എണ്ണ തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം താളിയോ വീര്യം കുറഞ്ഞ ഷാമ്പുവോ ഉപയോഗിച്ച് കഴുകി കളയാൻ മറക്കരുത്. തലയോട്ടിയിലെ എണ്ണമയം കൂടിയാൽ താരനും കൂടും.
മുടി വളരാൻ ചില വഴികൾ………
ഹെന്നയിടുന്നത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. രണ്ട് മുട്ട, ഒരു ടീസ്പൂൺ ഉലുവാപ്പൊടി, മൈലാഞ്ചിപ്പൊടി, നാല് ടീസ്പൂൺ നാരങ്ങാനീര്, നാല് ടീസ്പൂൺ കാപ്പിപ്പൊടി എന്നിവ യോജിപ്പിച്ച് തേയില ഇട്ട് തിളപ്പിച്ച വെള്ളം ചേർത്ത് കുഴയ്ക്കുക. ഒരു മണിക്കൂറിനു ശേഷം നന്നായി മുടിയിൽ തേച്ചു പിടിപ്പിക്കുക. വീണ്ടും ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.
തേങ്ങാപ്പാലും ചെറുപയർ പൊടിയും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് താരനും എണ്ണമയവും അകറ്റും.
കുതിർത്തെടുത്ത ഉലുവ നന്നായി അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിനുള്ളിൽ കഴുകിക്കളയാം.
ആര്യവേപ്പില വെള്ളത്തിൽ കുതിർത്തതിനു ശേഷം അരച്ച് തലയോട്ടിയിൽ പുരട്ടി അരമണിക്കൂറിനുശേഷം കഴുകി കളയുക. താരനകറ്റി മുടി തഴച്ചു വളരുന്നതിന് ഇത് സഹായിക്കും.
ആര്യവേപ്പിന്റെ തൊലി അരച്ചു പുരട്ടുന്നതും താരനും മുടികൊഴിച്ചിലും മാറ്റും.നേന്ത്രപ്പഴവും തേനും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് മുടിക്ക് ആരോഗ്യവും തിളക്കവും നൽകും.
ഒരു കോഴിമുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരും യോജിപ്പിച്ച് പുരട്ടി ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയുക. തലമുടി തഴച്ചു വളരും.
നന്നായി പുളിച്ച തൈര് തലയിൽ മസാജ് ചെയ്തശേഷം കഴുകിക്കളയുന്നത് താരൻ നിശ്ശേഷം മാറാൻ സഹായിക്കും.
ഒരു ചെറിയ സ്പൂൺ ആവണക്കെണ്ണ, ഗ്ളിസറിൻ, വിനാഗിരി എന്നിവ ചേർത്ത് തലയിൽ പുരട്ടുക.
നനഞ്ഞ മുടി ചീകരുത്……..
നനഞ്ഞ മുടി ചീകാത്തതാണ് നല്ലത്. അഥവാ ചീകണമെങ്കിൽ പല്ലകലമുള്ള ബ്രഷ് ഉപയോഗിക്കണം.
ഉറങ്ങുമ്പോൾ തലമുടി മുറുക്കി കെട്ടരുത്.മുടി പൊട്ടുന്നത് ഇടയാകും.
നനഞ്ഞ മുടി കെട്ടിവയ്ക്കരുത്.
രാത്രി ഉറങ്ങുന്നതിനു മുമ്പ് തലമുടി ബ്രഷ് ചെയ്യുന്നത് നല്ലതാണ്.
ഹെയർ ക്ളിപ്പ്, ഹെയർ ബാൻഡ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല.
 വെള്ളം  കുടിക്കുന്നത് കുറക്കരുത്

Back to top button
error: