Month: July 2023
-
Kerala
പാലക്കാട് അമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി മരിച്ച നിലയിൽ
പാലക്കാട്:അമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി മരിച്ച നിലയില്‍.മേലാര്‍കോട് കീഴ്പാടം ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര), ആരോമല്‍ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഐശ്വര്യയും കുട്ടികളും ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയത്. ഭര്‍ത്താവിന്‍റെ അച്ഛനാണ് ഇവരെ വീട്ടിലേക്ക് കൊണ്ടുവന്നാക്കിയത്. പിന്നാലെ ഐശ്വര്യയേയും കുട്ടികളെയും കാണാതായി.തുടർന്നു നടത്തിയ തിരച്ചിലിലാണ് പാടത്തിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Kerala
ലഹരി കണ്ടെത്താൻ പോലീസിൻ്റെ ഡ്രോൺ പരിശോധന
കണ്ണൂർ: ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പോലീസിൻ്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ്. കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ പരിശോധന നടത്തി. റൂറൽ പോലീസ് പരിധിയിലെ 19 സ്റ്റേഷനുകളിൽ മൂന്ന് സ്റ്റേഷനുകളിൽ പരിശോധന പൂർത്തിയായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാൻഡ് പരിസരങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ നിരീക്ഷിക്കും.ഇതിൻ്റെ ലൊക്കേഷൻ വീഡിയോയും ഫോട്ടോയും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ ( ഡി.ജി.സി.എ ) കീഴിൽ പരിശീലനം ലഭിച്ച 45 പോലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് പോലീസിന്റെ ഡ്രോൺ കൈകാര്യം ചെയ്യുന്നത്. സൈബർ ഡോമിൻ്റെ ചുമതലയുള്ള ഐ.ജി. പി. പ്രകാശാണ് സംസ്ഥാനതല മേൽനോട്ടം വഹിക്കുന്നത്.
Read More » -
India
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.മറ്റ് സംസ്ഥാനങ്ങളിൽ തീവ്രനിലപാട് എടുക്കുമ്പോൾ സ്വന്തം പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപടിയെടുക്കാന്‍ മടിക്കുന്നതെന്തെ എന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്. നാഗാലാന്‍ഡിലെ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നതില്‍ പരാജയപ്പെട്ടത് സംഭവിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. ‘എന്തുകൊണ്ടാണ് നിങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാത്തത്? മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിങ്ങള്‍ തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്നു. എന്നാല്‍ നിങ്ങളുടെ സര്‍ക്കാര്‍ ഉള്ളിടത്ത് ഒന്നും ചെയ്യുന്നില്ല,’ ജസ്റ്റിസ് എസ് കെ കൗള്‍ പറഞ്ഞു. നാഗാലാന്‍ഡില്‍ സ്ത്രീകള്‍ക്ക് 33% സംവരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.
Read More » -
Kerala
ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ അനുമതി തേടി കെ സുരേന്ദ്രൻ
ന്യൂഡൽഹി:ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ അനുമതി തേടി കെ സുരേന്ദ്രൻ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി തുടര്‍ച്ചയായി പരസ്യ പ്രസ്താവന നടത്തി ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് പരാതി. എഐ ക്യാമറ വിവാദത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ പ്രതികരിച്ച ശോഭ സുരേന്ദ്രൻ സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപടിയെടുക്കാനാണ് സുരേന്ദ്രൻ അനുമതി തേടിയത്.ഇന്ന് ദില്ലിയിലെത്തിയ കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കി എന്നാണ് സൂചന.
Read More » -
Local
മാനന്തവാടിയിലെ വയോധികയുടെ മരണം കൊലപാതകം, മകളുടെ രണ്ടാം ഭർത്താവ് പൊലീസ് പിടിയിൽ
മാനന്തവാടി: തോല്‍പ്പെട്ടി നരിക്കല്ലില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. നരിക്കല്ലിലെ പുതിയ പുരയില്‍ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്ര (63) ആണ് മരിച്ചത്. സുമിത്രയുടെ മകള്‍ ഇന്ദിരയുടെ രണ്ടാം ഭര്‍ത്താവായ തമിഴ്‌നാട് തിരുവണ്ണാമലൈ ഉപ്പുകോട്ടൈ മുരുകന്‍ (42) ആണ് അറസ്റ്റിലായത്. മാനന്തവാടി ഡിവൈഎസ്പി പിഎല്‍ ഷൈജുവിന്റെ മേല്‍നോട്ടത്തില്‍ തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ദിരയെ വിദേശത്ത് വെച്ച് പരിചയപ്പെട്ട മുരുകന്‍ പിന്നീട് തോല്‍പ്പെട്ടിയില്‍ ഇവരോടൊപ്പമാണ് താമസിച്ച് വന്നിരുന്നത്. എന്നാല്‍ ഇന്ദിരയുടെ മാതാവായ സുമിത്ര പല തവണ ഇയാളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചിരുന്നതായും അതിലുള്ള വിദ്വേഷം മൂലം സുമിത്രയുടെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കട്ടിലിലേക്ക് തള്ളിയിട്ടതായാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കട്ടിലിന്റെ പടിയില്‍ തലയിടിച്ച് രക്തം വാര്‍ന്ന് കിടന്ന സുമിത്രയെ മകന്‍ ബാബു മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അവര്‍ മരിച്ചിരുന്നു. അമ്മ…
Read More » -
Kerala
ഷോള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
അങ്കമാലി:വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഷോള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്ബലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ധൻ(10)ആണ് മരിച്ചത്.പാലിശ്ശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്കൂൾ വിട്ടുവന്ന് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
Kerala
കാല്‍വഴുതി തോട്ടില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ:നടപ്പാലം മുറിച്ചുകടക്കുമ്ബോള്‍ കാല്‍വഴുതി തോട്ടില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. പട്ടുവം അരിയിലെ കല്ലുവളപ്പില്‍ നാരായണി (73) ആണ് മരിച്ചത്. തോട്ടിനു കുറുകെ സ്ഥാപിച്ച നടപ്പാലം മുറിച്ചുകടക്കുമ്ബോള്‍ വഴുതി വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലില്‍ അരകിലോമീറ്റര്‍ ദൂരെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read More » -
India
ലിഫ്റ്റ് തകര്‍ന്ന് തെലങ്കാനയിൽ അഞ്ച് മരണം
ഹൈദരാബാദ്:സിമന്റ് ഫാക്ടറിയിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് അഞ്ചുപേര്‍ മരിച്ചു.തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ മേലചേരുവിലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. സ്വകാര്യ സിമന്റ് ഫാക്ടറിയിലെ പുതിയ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ലിഫ്റ്റ് തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് 20ലധികം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ലിഫ്റ്റിലുള്ളവര്‍ താഴേക്ക് വീഴുകയായിരുന്നു.താഴെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ദേഹത്താണ് ലിഫ്റ്റ് തകര്‍ന്നുവീണത്. ഫാക്ടറിക്കുള്ളില്‍ സുരക്ഷാ സേന പരിശോധന നടത്തുന്നുണ്ട്. മരണസംഖ്യ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
Read More » -
NEWS
പുത്തന്‍ വീഡിയോ ആല്‍ബവുമായി മഞ്ജരി
നിരവധി ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തിയ മഞ്ജരിയുടെ പുത്തന്‍ വീഡിയോ ആല്‍ബവും ശ്രദ്ധ നേടുന്നു. മഞ്ജരി തന്നെയാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനവും ഗാനലാപനവും. വരികള്‍ മൊയ്ദ് റഷീദലിയുടേത്. ഒരു വിന്റേജ് ഫീല്‍ തരും ഈ ഗാനം. മലയാളത്തിലും ഹിന്ദി ഗസലുകളിലും സജീവമാണ് മഞ്ജരി.റാണി,ആണ്, ത തവളയുടെ ത,പുലിയാട്ടം തുടങ്ങിയവയാണ് മഞ്ജരിയുടെ പുതിയ പ്രോജക്ടുകള്‍.
Read More » -
Crime
വീട്ടമ്മയെ സ്‌കൂട്ടറില്‍നിന്ന് തള്ളിയിട്ട് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍
കണ്ണൂര്‍: മയ്യിലില്‍ വീട്ടമ്മയെ ഇടിച്ചുവീഴ്ത്തി മൊബൈല്‍ മോഷ്ടിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ മുണ്ടേരി ചാപ്പ കെപി ഹൗസില്‍ അജ്‌നാസിനെ (21) യാണ് മയ്യില്‍ പോലീസ് പിടികൂടിയത്. കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ വെച്ച് വീട്ടമ്മ സഞ്ചരിക്കുന്ന സ്‌കൂട്ടറില്‍നിന്നും തള്ളിയിട്ട് മൊബൈല്‍ മോഷ്ടിച്ച് പോയ പ്രതി മയ്യില്‍ പോലിസിന്റെ പിടിയിലായി. ഈ മാസം 20നായിരുന്ന കേസിന് ആസ്പദമായ സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലുള്ള വീടിനടുത്ത് എത്തിയസമയം പിറകില്‍ വരികയായിരുന്ന ബൈക്കില്‍ വന്ന പ്രതിയാണ് സ്‌കൂട്ടി തള്ളിവിഴ്ത്തി വിട്ടമ്മയുടെ മൊബൈല്‍ മോഷ്ടിച്ച് കൊണ്ടുപോയത്. പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മയ്യില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയുമായിരുന്നു. അന്വേഷണസംഘം സംഭവസ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച 16 ഓളം സിസി ടിവി ക്യാമറകള്‍ പരിശോധിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അനേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ ബൈക്കില്‍ വന്നാണ് മൊബൈല്‍ കവര്‍ന്നെടുത്തത് എന്ന് കണ്ടെത്തുകയും പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതില്‍…
Read More »