IndiaNEWS

എലിയെ ബൈക്ക് കയറ്റിക്കൊന്ന യുവാവ് അറസ്റ്റിൽ

ലിയെ ബൈക്ക് കയറ്റി കൊന്ന  യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.
സൈനുല്‍ ആബിദീന്‍ എന്ന യുവാവിനെയാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുമാസം മുന്‍പാണ് സൈനുല്‍ ആബിദീന്‍ റോഡിന് കുറുകെ വന്ന എലിയെ ബൈക്ക് കയറ്റി കൊന്നത്. ഇത് ഒരാള്‍ വിഡിയോയിൽ പകർത്തിയിരുന്നു.വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഒരുസംഘം വീട്ടില്‍ കയറി സൈനുലിനെ മര്‍ദിച്ചിരുന്നു.പിന്നാലെയാണ് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
നോയിഡ ഫേസ് 3 യിലാണ് സംഭവം.ഐപിസി സെക്ഷന്‍ 290 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: