അങ്കമാലി:വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഷോള് കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.
അങ്കമാലി എടക്കുന്ന് ആമ്ബലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന് ദേവവര്‍ധൻ(10)ആണ് മരിച്ചത്.പാലിശ്ശേരി ഗവണ്മെന്റ് സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സ്കൂൾ വിട്ടുവന്ന് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.