Month: July 2023

  • Movie

    ഭാവഗായകനും ഓസ്കാർ ജേതാവും കണ്ടുമുട്ടി, തന്നെ ആദരിക്കാനെത്തിയ ജയചന്ദ്രനെ ആദരിച്ച്  കീരവാണി!

    സി. കെ അജയ്കുമാർ ഓസ്കാർ അവാർഡ് നേടിയ സംഗീത സംവിധായകൻ കീരവാണിയും ഗാന രചയിതാവ് വൈരമുത്തുവും കഴിഞ്ഞ ഒരാഴ്ചക്കാലം കൊച്ചിയിലെ ബോൾഗാട്ടി പാലസ് റിസോർട്ടിൽ താമസിച്ചിരുന്നു. തൊണ്ണൂറുകളിൽ ‘സൂര്യൻ’, ‘ജെൻ്റിൽമാൻ’, ‘കാതലൻ’, ‘കാതൽ ദേശം’, ‘രക്ഷകൻ’ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിച്ച മലയാളിയായ മെഗാ പ്രൊഡ്യൂസർ  കെ.ടി കുഞ്ഞുമോൻ നിർമ്മിക്കുന്ന ‘ജെൻ്റിൽമാൻ2’ എന്ന പുതിയ ബ്രഹ്മാണ്ഡ സിനിമയിലെ ഗാനങ്ങൾ കമ്പോസ് ചെയ്യാൻ എത്തിയതായിരുന്നു കീരവാണിയും വൈരമുത്തുവും നിർമ്മാതാവ് കെ.ടി കുഞ്ഞുമോനും. ഓസ്കാർ അവാർഡ് നേടിയ ശേഷം കീരവാണി സംഗീതം നൽകുന്ന ആദ്യ തമിഴ് സിനിമയാണ് ‘ജെൻ്റിൽമാൻ2.’ ഈ സിനിമയുടെ  പ്രഖ്യാപന വേളയിൽ ആദ്യം അനൗൺസ് ചെയ്തത് സംഗീത സംവിധായകനെ ആയിരുന്നു. ചിത്രത്തിലെ മൂന്നു ഗാനങ്ങൾ കമ്പോസ് ചെയ്യാൻ വേണ്ടിയാണ് ഇവർ  കൊച്ചിയിൽ എത്തിയത്. കേരളത്തിലെത്തുന്ന ഓസ്കാർ അവാർഡ് ജേതാവ് കീരവാണിയെ ആദരിക്കാൻ ജൂലായ് 19ന്  തൻ്റെ വളർച്ചക്ക് നാന്ദി കുറിച്ച കൊച്ചിയിൽ,  ഒരു വമ്പൻ  സ്വീകരണ പരിപാടിക്ക് നിർമ്മാതാവ് കുഞ്ഞുമോൻ ഒരുക്കങ്ങൾ…

    Read More »
  • Local

    കോഴിക്കോട് കോട്ടനട മഞ്ഞപ്പുഴയില്‍ ഒഴുക്കിൽപെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

       കോഴിക്കോട്: പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുല്‍ നസീറിന്റെ മകന്‍ മിഥിലാജ് (21) ആണ് മരിച്ചത്. കോട്ടനട മഞ്ഞപ്പുഴയില്‍ കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200 മീറ്റര്‍ മാറി കൈതക്കുണ്ടിനടുത്ത് വേരില്‍ കുടുങ്ങിയ നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങവെ മിഥിലാജ് ആറാളക്കല്‍ ഭാഗത്ത് ഒഴുക്കില്‍ പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. നാട്ടുകാരും നരിക്കുനിയില്‍ നിന്നെത്തിയ അഗ്നിശമനസേനാ സംഘവും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രാവിലെ തിരച്ചില്‍ ആരംഭിച്ചത്. കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമിന്റെ കാമറ ഉപയോഗിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • India

    വീണ്ടും സിഗ്നൽ പിഴവ്;ലോക്കോപൈലറ്റിന്‍റെ ജാഗ്രതയിൽ ഒഴിവായത് വന്‍ ദുരന്തം

    ബിഹാറിലെ മുസാഫര്‍പൂരില്‍ ലോക്കോ പൈലറ്റിന്‍റെ ജാഗ്രത കൊണ്ടു മാത്രം ഒഴിവായത് വൻ ട്രെയിന്‍ ദുരന്തം.തിങ്കളാഴ്ചയായിരുന്നു സംഭവം. ബറൗണി- ന്യൂ ഡല്‍ഹി സ്പെഷ്യല്‍ ട്രെയിനിലെ ലോക്കോപൈലറ്റാണ് യാത്രക്കാരെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചത്.ട്രെയിനിന് തെറ്റായ റൂട്ടില്‍ ഓടാനുള്ള സിഗ്നല്‍ ലഭിച്ചതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടു ട്രെയിൻ നിർത്തുകയായിരുന്നു. ബറൗണിയില്‍ നിന്ന് മുസാഫര്‍പൂരിലെത്തിയ സ്പെഷ്യല്‍ ട്രെയിനിന് നര്‍കാടിയാ ഗഞ്ച് വഴി പോകാനുള്ള സിഗ്നലായിരുന്നു നല്‍കേണ്ടിയിരുന്നത്. പകരം ലഭിച്ചത് ഹാജിപ്പൂര്‍ വഴി പോകാനുള്ള സിഗ്നല്‍. സിഗ്നല്‍ അനുസരിച്ച്‌ ഓട്ടം തുടങ്ങിയെങ്കിലും പിഴവ് മനസിലാക്കിയ ലോക്കോ പൈലറ്റ് ഉടന്‍ ബ്രേക്കിട്ടു വണ്ടി നിര്‍ത്തിയ ശേഷം റെയില്‍വേ ഹെഡ് ക്വാര്‍ട്ടേഴ്‌സിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാനല്‍ ഓപ്പറേറ്റര്‍ അജിത് കുമാര്‍, പാനല്‍ ഇന്‍ ചാര്‍ജ് സുരേഷ് പ്രസാദ് സിങ്ങ് എന്നിവരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്‌തു.സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിനും റെയില്‍വേ ഉത്തരവിട്ടു. ഒഡിഷയിലെ ബാലസോറിലേതു പോലെ ഒരു വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് റെയില്‍വേ അധികാരികള്‍.

    Read More »
  • NEWS

    കാര്യവട്ടത്ത് നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20

    തിരുവനന്തപുരം:കാര്യവട്ടത്ത് നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 മത്സരം അരങ്ങേറും.പരമ്ബരയിലെ രണ്ടാം മത്സരത്തിനാണ് കാര്യവട്ടം വേദിയാകുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമാണ് ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.ഏകദിന പരമ്ബരയോടെയാണ് പര്യടനം ആരംഭിക്കുക.ഏകദിന പരമ്ബര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്ബും ട്വന്‍റി 20 പരമ്ബര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക.  2023 ജനുവരി 15ന് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഏകദിനം കളിച്ചതാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതിന് മുമ്ബ് നടന്ന അവസാന രാജ്യാന്തര മത്സരം. മത്സരത്തില്‍ ടീം ഇന്ത്യ 317 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിരുന്നു.

    Read More »
  • Kerala

    തിരുവനന്തപുരം കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനലില്‍ യുവാവ് മരിച്ച നിലയില്‍

    തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നാലാഞ്ചിറ സ്വദേശി ബിനു കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ബിനു കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കെഎസ്‌ആര്‍ടിസിയുടെ തമ്ബാനൂരിലുള്ള ബസ് ടെര്‍മിനലില്‍ താഴത്തെ നിലയില്‍ ബിനു കുമാറിന് കടയുണ്ടായിരുന്നു.ഇതിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് സൂചന. കടയുടെ ഷട്ടര്‍ പകുതി തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളില്‍ ലൈറ്റ് കണ്ടതിനെ തുടര്‍ന്ന് സെക്യൂരിറ്റി വന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ബിനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.തമ്ബാനൂര്‍ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • Kerala

    വര്‍ക്കലയില്‍ ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

    തിരുവനന്തപുരം:വര്‍ക്കലയില്‍ ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു.വര്‍ക്കല പൊലീസ് സ്റ്റേഷന് സമീപത്തെ റെയില്‍വേ ഗേറ്റിലാണ് അപകടം. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് 65 വയസ്സോളം പ്രായമുള്ള ആൾ മരിച്ചത്.ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കവെയാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തെ തുടര്‍ന്ന് 10 മിനിറ്റോളം ട്രെയിൻ നിര്‍ത്തിയിട്ടു.മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വര്‍ക്കല അണ്ടര്‍ പാസേജ് യാഥാര്‍ഥ്യമായതോടെ 22 വര്‍ഷത്തിലധികമായി ഇവിടെയുണ്ടായിരുന്ന റെയില്‍വേ ഗേറ്റ് ഇല്ലാതായി.എങ്കിലും നിരവധിപേരാണ് ദിനവും ഈ ട്രാക്ക് കടന്ന് വര്‍ക്കല മൈതാനം ജംഗ്ഷനിലേക്ക് എത്തുന്നത്.

    Read More »
  • India

    മണിപ്പൂരിൽ ബിഎസ്‌എഫ് ജവാൻ  യുവതിയെ ഷോപ്പിനുള്ളില്‍ വെച്ച്‌ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്ന വീഡിയോ പുറത്ത്

    ഇംഫാൽ: സമാനതകളില്ലാത്ത ക്രൂരതകളുടെ കഥകളാണ് മണിപ്പൂരിൽ നിന്നും പുറത്തു വരുന്നത്.ബിഎസ്‌എഫ് ജവാൻ ഒരു മണിപ്പൂരി യുവതിയെ ഷോപ്പിനുള്ളില്‍ വെച്ച്‌ ലൈംഗികാതിക്രമത്തിന് വിധേയയാക്കുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൊലീസ് അടക്കമുള്ള സംവിധാനത്തിനെതിരെ വിമര്‍ശനമുയരുമ്ബോഴാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത സംസ്ഥാനത്ത് നിന്ന് എത്തുന്നത്.ജൂലൈ 20-ന് ഒരു പെട്രോള്‍ പമ്ബിന് സമീപമുള്ള കടയിലാണ് സംഭവമുണ്ടായതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. വീഡിയോയിലുള്ളത് സതീഷ് പ്രസാദ് എന്ന ഹെഡ് കോണ്‍സ്റ്റബിളാണെന്നും അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തതായും സേന അറിയിച്ചു. കൂട്ടബലാത്സംഗങ്ങളും കൊള്ളിവെയ്പും കൊലപാതകങ്ങളും അടക്കം ദാരുണമായ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. മെയ്തി വിഭാഗത്തില്‍പ്പെട്ട രണ്ട് യുവതികളെ പൂര്‍ണനഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് സമാനമായ മറ്റ് സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുണ്ടായത്. ജോലിസ്ഥലത്ത് നിന്ന് രണ്ട് കുക്കി പെണ്‍കുട്ടികളെ ആള്‍ക്കൂട്ടം പിടിച്ചിറക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായും ഒരു യുവാവിന്റെ തല വെട്ടി പ്രദര്‍ശിപ്പിച്ചതായുമുള്ള വാര്‍ത്തകള്‍ പിന്നാലെ പുറത്തുവന്നു. കലാപം രൂക്ഷമായതിന് പിന്നാലെ ഇന്റര്‍നെറ്റ് ബന്ധം കൂടി വിച്ഛേദിച്ചതോടെ…

    Read More »
  • India

    കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ !!

    ന്യൂഡൽഹി:കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ !! വിവരാവകാശ പ്രകാരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 10.57 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന നിലയില്‍ വായ്പയായി ബാങ്കുകള്‍ എഴുതിത്തള്ളിയത്. വിവരാവകാശ വിവരങ്ങള്‍ പ്രകാരം മുൻ സാമ്ബത്തിക വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. 2022 ല്‍ 174,966 കോടി രൂപയും 2021 സാമ്ബത്തിക വര്‍ഷത്തില്‍ 202,781 കോടി രൂപയുമായിരുന്നു ബാങ്കുകള്‍ എഴുതിത്തള്ളിയ വായ്പകള്‍. കിട്ടാക്കടമാക്കി ബാങ്കുകള്‍ ഇത്തരത്തില്‍ വായ്പ എഴുതിത്തള്ളിയാല്‍ അത് ബാങ്കിന്റെ അസറ്റ് ബുക്കില്‍ നിന്ന് നീക്കം ചെയ്യും. കടം വാങ്ങുന്നയാള്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുമ്ബോഴാണ് ബാങ്കുകള്‍ ഈ നടപടി കൈക്കൊള്ളുന്നത്.എഴുതിത്തള്ളിയ തുക ലാഭത്തില്‍ നിന്ന് കുറയ്ക്കുന്നതിനാല്‍ ബാങ്കിന്റെ നികുതി ബാധ്യതയും കുറയും. ബാങ്കുകള്‍ പ്രതിവര്‍ഷം വായ്പ എഴുത്തിത്തളളുന്നത് ഇക്കാരണത്താല്‍ കൂടിയാണ്.

    Read More »
  • India

    ആഗസ്റ്റ് മാസത്തില്‍ രാജ്യത്ത് 14 ദിവസം ബാങ്ക് അവധി

    ന്യൂഡൽഹി:ആഗസ്റ്റ് മാസത്തില്‍ രാജ്യത്ത് 14 ദിവസം ബാങ്ക് അവധി.ഓണ്‍ലൈന്‍ ഇടപാടിന് അവസരമുള്ളത് ആശ്വാസമാണെങ്കിലും അവധികള്‍ എടിഎം ഇടപാടുകളെ ബാധിച്ചേക്കാം. സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ അവധികളുള്ള മാസമാണ് ആഗസ്റ്റെങ്കിലും 14 ദിവസവും കേരളത്തില്‍ അവധിയായിരിക്കില്ല. സംസ്ഥാന തലത്തില്‍ അവധികളില്‍ മാറ്റമുണ്ടാകും. ആഗസ്റ്റ് മാസത്തിലെ ആദ്യ അവധി ആറാം തിയ്യതി ഞായറാഴ്ചയാണ്.ആഗസ്റ്റ് 12ന് രണ്ടാം ശനിയാഴ്ചയാണ്. ആഗസ്റ്റ് 13 ഞായറാഴ്ചയും. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനമാണ്. ആഗസ്റ്റ് 16ന് പാഴ്‌സി പുതുവര്‍ഷമാണ്. ആഗസ്റ്റ് 18ന് അസമില്‍ അവധിയാകും. ആഗസ്റ്റ് 20 മൂന്നാമത്തെ ഞായറാഴ്ചയാണ്. ആഗസ്റ്റ് 26ന് നാലാം ശനിയാഴ്ചയാണ്. 27ന് ഞായറാഴ്ചയും. ആഗസ്റ്റ് 28നാണ് ഓണം. 29ന് തിരുവോണമാണ്. ഈ ദിനങ്ങളില്‍ കേരളത്തിലെ ബാങ്കുകള്‍ അവധിയായിരിക്കും. ആഗസ്റ്റ് 30നാണ് രക്ഷാബന്ധന്‍. രാജസ്ഥാന്‍, കശ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കും. ആഗസ്റ്റ് 31 ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച്‌ അവധിയാണ്. ഇങ്ങനെ 14 ദിവസങ്ങളാണ് ആഗസ്റ്റ് മാസത്തില്‍ മൊത്തം അവധി. ആര്‍ബിഐ കലണ്ടര്‍ പ്രകാരമുള്ള അവധികളാണിത്.17 ദിവസം…

    Read More »
  • India

    സബ്സിഡി നിരക്കില്‍ തക്കാളി ഓണ്‍ലൈനായി വാങ്ങാം; പരമാവധി 2 കിലോ

    ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കില്‍ തക്കാളി ഓണ്‍ലൈനായി വാങ്ങാൻ അവസരം.ഒഎന്‍ഡിസി പ്ലാറ്റ്ഫോമിൽ തക്കാളി വില്‍പ്പന ആരംഭിച്ചു. ഒരു കിലോ തക്കാളിക്ക് 70 രൂപയാണ് സബ്സിഡി നിരക്ക്.ഒരു വ്യക്തിക്ക് പരമാവധി രണ്ട് കിലോ വരെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. വിപണിയില്‍ തക്കാളി വില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി ഏര്‍പ്പെടുത്തിയത്. ഒഎൻഡിസി പ്ലാറ്റ്ഫോമില്‍ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 3.30 വരെയാണ് ഓര്‍ഡര്‍ നല്‍കാൻ സാധിക്കുക.ഓര്‍ഡര്‍ നല്‍കി തൊട്ടടുത്ത ദിവസം തന്നെ ഡെലിവറി നടത്തും. ഒഎൻഡിസിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ബയേഴ്സ് ആപ്പിലൂടെയാണ് തക്കാളി ലഭ്യമാക്കുന്നത്.  ഒഎൻഡിസിക്ക് പുറമേ, മറ്റ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ മുഖാന്തരവും തക്കാളി വാങ്ങാൻ കഴിയും.രാജ്യത്ത് തക്കാളി വില 250 രൂപ കടന്നിരുന്നു.

    Read More »
Back to top button
error: