കണ്ണൂര്‍: മയ്യിലില്‍ വീട്ടമ്മയെ ഇടിച്ചുവീഴ്ത്തി മൊബൈല്‍ മോഷ്ടിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ മുണ്ടേരി ചാപ്പ കെപി ഹൗസില്‍ അജ്‌നാസിനെ (21) യാണ് മയ്യില്‍ പോലീസ് പിടികൂടിയത്. കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ വെച്ച് വീട്ടമ്മ സഞ്ചരിക്കുന്ന സ്‌കൂട്ടറില്‍നിന്നും തള്ളിയിട്ട് മൊബൈല്‍ മോഷ്ടിച്ച് പോയ പ്രതി മയ്യില്‍ പോലിസിന്റെ പിടിയിലായി. ഈ മാസം 20നായിരുന്ന കേസിന് ആസ്പദമായ സംഭവം.
സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലുള്ള വീടിനടുത്ത് എത്തിയസമയം പിറകില്‍ വരികയായിരുന്ന ബൈക്കില്‍ വന്ന പ്രതിയാണ് സ്‌കൂട്ടി തള്ളിവിഴ്ത്തി വിട്ടമ്മയുടെ മൊബൈല്‍ മോഷ്ടിച്ച് കൊണ്ടുപോയത്. പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മയ്യില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയുമായിരുന്നു.
അന്വേഷണസംഘം സംഭവസ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച 16 ഓളം സിസി ടിവി ക്യാമറകള്‍ പരിശോധിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അനേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ ബൈക്കില്‍ വന്നാണ് മൊബൈല്‍ കവര്‍ന്നെടുത്തത് എന്ന് കണ്ടെത്തുകയും പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതില്‍ ഇയാള്‍ കുറ്റ സമ്മതം നടത്തുകയും ചെയ്തു.