IndiaNEWS

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.മറ്റ് സംസ്ഥാനങ്ങളിൽ തീവ്രനിലപാട് എടുക്കുമ്പോൾ സ്വന്തം പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപടിയെടുക്കാന്‍ മടിക്കുന്നതെന്തെ എന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്.

നാഗാലാന്‍ഡിലെ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നതില്‍ പരാജയപ്പെട്ടത് സംഭവിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.

 

Signature-ad

‘എന്തുകൊണ്ടാണ് നിങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാത്തത്? മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിങ്ങള്‍ തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്നു. എന്നാല്‍ നിങ്ങളുടെ സര്‍ക്കാര്‍ ഉള്ളിടത്ത് ഒന്നും ചെയ്യുന്നില്ല,’ ജസ്റ്റിസ് എസ് കെ കൗള്‍ പറഞ്ഞു.

 

നാഗാലാന്‍ഡില്‍ സ്ത്രീകള്‍ക്ക് 33% സംവരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.

Back to top button
error: