കണ്ണൂർ:നടപ്പാലം മുറിച്ചുകടക്കുമ്ബോള്‍ കാല്‍വഴുതി തോട്ടില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം.
പട്ടുവം അരിയിലെ കല്ലുവളപ്പില്‍ നാരായണി (73) ആണ് മരിച്ചത്. തോട്ടിനു കുറുകെ സ്ഥാപിച്ച നടപ്പാലം മുറിച്ചുകടക്കുമ്ബോള്‍ വഴുതി വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.
വിവരമറിഞ്ഞെത്തിയ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലില്‍ അരകിലോമീറ്റര്‍ ദൂരെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.