Month: July 2023

  • Crime

    മാനന്തവാടിയിലെ സുമിത്രയുടെ മരണം കൊലപാതകം; കഴുത്തുഞെരിച്ച് കട്ടിലില്‍ തള്ളിയിട്ടു, മകളുടെ രണ്ടാംഭര്‍ത്താവ് പിടിയില്‍

    വയനാട്: മാനന്തവാടി തോല്പെട്ടി നരിക്കല്ലില്‍ പുതിയപുരയില്‍ സുമിത്ര(63)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുമിത്രയുടെ മകള്‍ ഇന്ദിരയുടെ രണ്ടാംഭര്‍ത്താവ് തമിഴ്‌നാട് തിരുവണ്ണാമലൈയിലെ ഉപ്പുകോട്ടൈ മുരുകനെ (42) തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലായിരുന്നു കേസന്വേഷണം. തോല്പെട്ടി നരിക്കല്ലിലെ വീട്ടില്‍ മകന്‍ ബാബുവും മകള്‍ ഇന്ദിരയുടെ രണ്ടുമക്കള്‍ക്കുമൊപ്പമാണ് സുമിത്രയുടെ താമസം. ഇന്ദിര വിദേശത്ത് ജോലി ചെയ്തിരുന്ന സ്ഥലത്തെ ഡ്രൈവറായിരുന്നു മുരുകന്‍. ഇന്ദിരയെ പരിചയപ്പെട്ട പ്രതി നാട്ടിലെത്തിയതിന് ശേഷം തോല്‍പ്പെട്ടിയിലെ ഇന്ദിരയുടെ വീട്ടിലായിരുന്നു താമസിച്ചുവന്നിരുന്നത്. കഴിഞ്ഞമാസം ഇന്ദിര തിരികെ വിദേശത്തേക്ക് പോയെങ്കിലും മുരുകന്‍ ഇവിടെ തന്നെ തുടര്‍ന്നു. ഇത് സുമിത്ര എതിര്‍ക്കുകയും വീട്ടില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുമിത്രയെ കഴുത്തുഞെരിച്ച് കൊന്നശേഷം കട്ടിലിലേക്ക് തള്ളിയിട്ടെന്നാണ് മുരുകന്‍ പോലീസിന് നല്‍കിയ മൊഴി. ഞായറാഴ്ച രാവിലെയാണ് സംഭവം. കട്ടിലിന്റെ പടിയില്‍ തലയിടിച്ച് രക്തംവാര്‍ന്നുകിടന്ന സുമിത്രയെ മകന്‍ ബാബുവാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം നടക്കുന്ന സമയം ബാബു വീട്ടിലുണ്ടായിരുന്നില്ല. സുമിത്രയെ…

    Read More »
  • Kerala

    ബിവറേജ് ഷോപ്പിൽ മോഷണം; രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

    കൊല്ലം:ബിവറേജ് ഷോപ്പില്‍  മോഷണശ്രമം നടത്തിയ രണ്ട് അതിഥി തൊഴിലാളികൾ പിടിയിലായി.പശ്ചിമ ബംഗാള്‍ സ്വദേശികളായ മുത്താറുല്‍ ഹഖ് (32), സംസു ജുഹ (32) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്ബുഴ ബിവറേജ് ഷോപ്പിലാണ് സംഭവം.പ്രതികള്‍ തിരുവല്ല, ചങ്ങനാശ്ശേരി, കാലടി എന്നീ സ്ഥലങ്ങളിലെ ബിവറേജസ് ഷോപ്പുകളിലും മോഷണം നടത്തിയതിന് നിലവില്‍ കേസുകളുള്ളവരാണ്. കുണ്ടറ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനീഷ് ബി, അംബരീഷ്, ഗ്രേഡ് എസ്.ഐ ഷാനവാസ് ഖാന്‍, സി.പി.ഒ മാരായ അനീഷ്, മെല്‍ബിന്‍ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

    Read More »
  • Kerala

    മണ്‍സൂണ്‍ ബംപര്‍ ; പാലക്കാട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

    തിരുവനന്തപുരം: മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടത്തി.എംബി 200261 എന്ന നമ്ബറിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം.പാലക്കാട് വിറ്റ ടിക്കറ്റാണ് ഇത്. എംഎ 475211, എംസി 271281, എംഡി 348108, എംഇ 625250 നമ്ബറുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹരായത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനം (5 ലക്ഷം)- MA 482942, MB 449084, MC 248556, MD 141481,ME 475737 നാലാം സമ്മാനം (മൂന്ന് ലക്ഷം)- MA 311872, MB 140177, MC 271270, MD 128750, ME 478076 അഞ്ചാം സമ്മാനം (5,000)- Rs.5,000/- 0870 1370 1540 1679 3358 3727 4254 4668 4811 4813 4829 4900 5003 5127 5413 6198 6344 6362 6395 6694 6887 7716 7919 7936 8347 8398 8607 9086 9853 9981 27 ലക്ഷം മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റുകളായിരുന്നു…

    Read More »
  • LIFE

    അരുമയോടെ ആര്യൻ! തെരുവുനായകൾക്ക് പരിശീലനം നൽകി ഇണക്കി അരുമയാക്കി മാറ്റാമെന്നതു സാക്ഷ്യപ്പെടുത്തലായി ‘ആര്യൻ’

    കോട്ടയം: തെരുവുനായകൾക്ക് പരിശീലനം നൽകി ഇണക്കി അരുമയാക്കി മാറ്റാമെന്നതു സാക്ഷ്യപ്പെടുത്തലായി ‘ആര്യൻ’. തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി. സെന്റർ വിപുലീകരണ പദ്ധതികൾക്ക് രൂപം കൊടുക്കുന്നതിനായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗത്തിലാണ് പരിശീലനം നേടിയ ആര്യൻ എന്നു പേരിട്ട തെരുവുനായയെ പരിചയപ്പെടുത്തിയത്. ‘നെയ്മർ’, ‘പുഴു’ തുടങ്ങിയ സിനിമകളിലടക്കം മൃഗപരിശീലനകനായ വൈക്കം സ്വദേശി ഉണ്ണിയാണ് ആര്യനെ തെരുവിൽ നിന്നു കണ്ടെത്തി പരിശീലിപ്പിച്ചത്. യോഗത്തിനെത്തിയ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ അടക്കമുള്ളവർ പേരു ചൊല്ലി വിളിച്ചപ്പോൾ ‘ആര്യൻ’ അവർക്കരുകിൽ അനുസരണേയാടെ വന്നുനിന്നു. യോഗപ്രതിനിധികൾക്കു മുന്നിൽ കൈകൂപ്പിയും കസേരയിൽ കയറിയിരുന്നതും പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നതും കൗതുകകാഴ്ചയായി.

    Read More »
  • Local

    അടുത്ത മാർച്ചോടെ കോട്ടയം ജില്ലയെ തെരുവുനായ ഭീഷണിയിൽനിന്ന് മുക്തമാക്കുക ലക്ഷ്യം: ജില്ലാ കളക്ടർ

    കോട്ടയം: അടുത്തവർഷം മാർച്ചോടു കൂടി കോട്ടയം ജില്ലയെ തെരുവുനായഭീഷണിയിൽ നിന്നു മുക്തമാക്കുകയാണ് ലക്ഷ്യമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. കോട്ടയം ജില്ലയിൽ തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി. കേന്ദ്രങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് രൂപം നൽകാനായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജില്ലാ കളക്ടർ. ജില്ലയിലെ തെരുവുനായ്ക്കളെ പൂർണമായും വാക്‌സിനേഷൻ നടത്തി, വന്ധ്യംകരിച്ച്, മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന തരത്തിൽ പരിശീലനം നൽകി തെരുവുനായമുക്തമായ ജില്ലയാക്കി കോട്ടയത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും ജില്ലാ കളക്ടർ പറഞ്ഞു. നിലവിലെ എ.ബി.സി. (ആനിമൽ ബർത്ത് കൺട്രോൾ സെന്റർ) കേന്ദ്രത്തിൽ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടിയും എ.ബി.സി. സെന്ററുകൾ വിപുലീകരിച്ചും പ്രതിദിനം 250 ശസ്ത്രക്രിയകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. സ്‌കൂൾ, കോളജ് വിദ്യാർഥികളടങ്ങുന്ന വോളന്റിയർമാരുടെ ഗ്രൂപ്പ് സൃഷ്ടിച്ച് അവർക്കു പരിശീലനം നൽകി തെരുവുനായകളോടുള്ള മനോഭാവം മാറ്റുന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തും. തെരുവുനായ്ക്കളെ ശത്രുതമനോഭാവത്തോടെയല്ല കാണേണ്ടതെന്നും അവയെ സമൂഹവുമായി ഇണങ്ങിജീവിക്കുന്ന തരത്തിൽ പരിശീലിപ്പിച്ച് എടുക്കുകയാണു വേണ്ടതെന്നും ജില്ലാ കളക്ടർ…

    Read More »
  • Local

    കങ്ങഴ സാംസ്‌കാരിക സമുച്ചയം; സ്ഥലമേറ്റെടുപ്പ് പൂർത്തിയായി

    കോട്ടയം: പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ പേരിൽ കങ്ങഴയിൽ നിർമിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ സ്ഥമേറ്റെടുപ്പ് നടപടി പൂർത്തിയായി. കങ്ങഴ മൂലേപീടികയിൽ അഞ്ചേക്കർ സ്ഥലമാണ് സാംസ്‌കാരികവകുപ്പിന് കൈമാറിയത്. എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കങ്ങഴയിൽ സമുച്ചയം ഒരുക്കുക. കിഫ്ബി ധനസഹായത്തോടെ 50 കോടി രൂപ ചെലവിലാണ് നിർമാണം. സംസ്ഥാനത്ത് ഇതുവരെ അനുവദിച്ച അഞ്ച് സാംസ്‌കാരിക സമുച്ചയങ്ങളിലൊന്നാണ് കങ്ങഴയിൽ വരുന്നത്. നാടകശാല, ആധുനിക നിലവാരത്തിലുള്ള സിനിമ തീയറ്റർ, സംഗീതശാല, ഓപ്പറ ഹൗസ്, ആർട്ട് ഗാലറി, പുസ്തക കടകൾ, ചെറുതും വലുതുമായ സെമിനാർ ഹാളുകൾ, ശിൽപികൾക്കും കരകൗശലവിദഗ്ദ്ധർക്കും പരിശീലനസൗകര്യം, അവർക്കുള്ള പണിശാല, നാടക റിഹേഴ്‌സൽ സൗകര്യം, കലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും ഹ്രസ്വകാല താമസ സൗകര്യങ്ങൾ എന്നിവയെല്ലാമാണ് സാംസ്‌കാരിക സമുച്ചയത്തിൽ ഉണ്ടാവുക. സമുച്ചയം പൂർത്തിയാകുന്നതോടെ വിദേശികളും സ്വദേശികളുമടക്കം നിരവധി ടൂറിസ്റ്റുകൾ എത്തുന്ന കേന്ദ്രമായി കങ്ങഴ മാറുമെന്നാണ് പ്രതീക്ഷ. വെള്ളാവൂരിലെ ഫോക് വില്ലേജ് ഇതിന്റെ സാറ്റലൈറ്റ് കേന്ദ്രമാകും.

    Read More »
  • Local

    മാലിന്യമുക്ത നവകേരളം: വാഴൂരിൽ ജനകീയ ഹരിത ഓഡിറ്റ് നടത്തി

    കോട്ടയം: സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം കാമ്പയിനുകളുടെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്ത് ജനകീയ ഹരിത ഓഡിറ്റ് സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, നിയമനടപടിക്രമങ്ങൾ എന്നിവ ചർച്ച ചെയ്തു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി 2023 മാർച്ചിൽ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്ന് നിലവിലെ പുരോഗതി, മാറ്റങ്ങൾ, ഇതിനായി നടത്തിയ പ്രത്യേക പ്രവർത്തനങ്ങൾ, നൂതന പരിപാടികൾ, പ്രവർത്തനങ്ങളിൽ നേരിട്ട് പ്രതിസന്ധികളും തടസങ്ങളും, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ തുടങ്ങിയവ ജനകീയ പരിശോധനക്ക് വിധേയമാക്കി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി, വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ രഞ്ജിത്ത് ചേന്നക്കുളം, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഹരിത കർമ്മ സേന- കുടുംബശ്രീ പ്രവർത്തകർ സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

    Read More »
  • Local

    വ്യാപാരികൾ ഗോതമ്പ് സ്റ്റോക്ക് വിവരങ്ങൾ പോർട്ടലിൽ നൽകണം

    കോട്ടയം: വ്യാപാരികൾ ഗോതമ്പ് ശേഖരം സംബന്ധിച്ച വിവരങ്ങൾ ഇനിമുതൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പതിവായി പുതുക്കണം. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം പുതുതായി രൂപീകരിച്ച പോർട്ടലിൽ ജില്ലയിലെ വ്യാപാരികൾ, മൊത്തകച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ/പ്രോസസർമാർ എന്നിവർ രജിസ്റ്റർ ചെയ്ത് സ്റ്റോക്ക് പരിധി അപ് ലോഡ്‌ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ് അറിയിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ https://evegoils.nic.in/wsp/login എന്ന പോർട്ടലിലാണ് സ്റ്റോക്ക് വിവരം നൽകേണ്ടത്. 2024 മാർച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും പ്രതിവാര ഗോതമ്പ് സ്റ്റോക്ക് നിലവാരം നൽകണം. വ്യാപാരികൾ/ മൊത്തക്കച്ചവടക്കാർ എന്നിവർക്ക് 3000 മെട്രിക് ടണ്ണും ചില്ലറ വ്യാപാരികൾക്ക് ഓരോ ഔട്ട്‌ലെറ്റിനും 10 മെട്രിക് ടണും അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടണ്ണുമാണ് നിലനിർത്തേണ്ട ഗോതമ്പ് സ്റ്റോക്ക് പരിധി. പ്രൊസസ്സർമാർക്ക് വാർഷിക സ്ഥാപിതശേഷിയുടെ 75 ശതമാനമോ അല്ലെങ്കിൽ പ്രതിമാസം ഇൻസ്റ്റാൾ ചെയ്യുന്ന ശേഷിക്ക് തുല്യമായ…

    Read More »
  • Local

    തീക്കോയി-തലനാട് റോഡ് ആധുനികനിലവാരത്തിൽ; 6.90 കോടി രൂപ ചെലവിൽ, ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരണം

    കോട്ടയം: തീക്കോയി മുതൽ തലനാട് വടക്കുംഭാഗം വരെയുള്ള അഞ്ചു കിലോമീറ്റർ റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചു. സംസ്ഥാന സർക്കാർ 6.90 കോടി രൂപ ചെലവഴിച്ച് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിംഗും മറ്റു പ്രവർത്തികളും പൂർത്തിയാക്കി. തലനാട് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു പദ്ധതി. തലനാട് നിന്ന് ഈരാറ്റുപേട്ട, തൊടുപുഴ ഭാഗങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാർഗമാണിത്. റോഡ് പുനർനിർമാണത്തിനായി ആദ്യഘട്ടത്തിൽ എട്ടു കോടി രൂപ അനുവദിച്ചെങ്കിലും തീക്കോയി പാലം വീതി കൂട്ടുന്നത് പ്രയോഗികമല്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് റീടെൻഡർ ചെയ്ത് 6.90 കോടി രൂപയുടെ പദ്ധതി നടപ്പാക്കുകയായിരുന്നു. ജനുവരി 31ന് നിർമാണ ഉദ്ഘാടനം നിർവഹിച്ച റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പൂർത്തിയാക്കിയത്. 5.5 മീറ്റർ വീതിയിൽ നിർമിച്ചിരിക്കുന്ന റോഡിന്റെ ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ, ഓടകൾ, ഉപരിതല ഓടകൾ എന്നിവയുടെ നിർമിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാൻ സീബ്ര ലൈനുകൾ, സിഗ്നൽ പോസ്റ്റുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിർമാണം പൂർത്തീകരിച്ചതോടെ ഇല്ലിയ്ക്കൽകല്ല്,…

    Read More »
  • Kerala

    തദ്ദേശസ്ഥാപനത്തിന് നൽകിയ അപേക്ഷയിൽ നടപടിയില്ലേ? പരാതിപരിഹാരത്തിന് പൊതുജനസഹായ പോർട്ടൽ

    കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നൽകുന്ന അപേക്ഷയ്ക്ക് സമയബന്ധിതമായി, നിയമാനുസൃതതീർപ്പു ലഭിച്ചില്ലെങ്കിൽ അപേക്ഷകന് സ്ഥിരം അദാലത്തിലേക്ക് ഓൺലൈനായി പരാതി നൽകാൻ സംവിധാനം. കെട്ടിട നിർമാണ പെർമിറ്റ്, പൂർത്തീകരണം, ക്രമവൽക്കരണം, കെട്ടിടത്തിന്റെ നമ്പരിടൽ, വിവിധ ലൈസൻസുകൾ, ജനന-മരണ-വിവാഹ രജിസ്ട്രേഷനുകൾ തുടങ്ങിയ വിഷയങ്ങളിലാണ് https://adalat.lsgkerala.gov.in എന്ന പൊതുജനസഹായ പോർട്ടൽ വഴി ഓൺലൈനായി പരാതി നൽകാവുന്നത്. https://adalat.lsgkerala.gov.in എന്ന ലിങ്കിൽ മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി. സമർപ്പിച്ച് പരാതി അദാലത്തിന്റെ പരിഗണനയ്ക്ക് നൽകാം. പരാതിയുടെ പുരോഗതി മനസിലാക്കാനും പോർട്ടലിലൂടെ കഴിയും. എല്ലാ പരാതികളും പ്രാഥമികമായി പരിഗണിച്ച് പരിഹാരനിർദ്ദേശം നൽകുക ഉപജില്ലാതലസമിതികളാണ്. ഓരോ 10 പ്രവൃത്തി ദിവസത്തെ ഇടവേളകളിൽ സമിതി ചേർന്ന് പരാതികൾ ഊഴമനുസരിച്ചു വിലയിരുത്തി അപേക്ഷകന്റെയും തദ്ദേശസ്ഥാപന സെക്രട്ടറിയുടെയും വാദങ്ങൾ കേട്ട ശേഷമാണ് പരിഹാര നടപടി നിർദ്ദേശിക്കുക. നിർദ്ദേശിക്കപ്പെട്ട പരിഹാരങ്ങളിന്മേൽ അപേക്ഷകന് ജില്ലാ അദാലത്ത് സമിതിയിലേക്കും ജില്ലാതലസമിതിയുടെ പരിഹാരത്തിന്മേൽ സംസ്ഥാനതല സ്ഥിരം അദാലത്ത് സമിതിക്കും അപ്പീൽ നൽകാം. കോട്ടയം ജില്ലാതല കൺവീനറുടെ മൊബൈൽ നമ്പർ: 9496044601.

    Read More »
Back to top button
error: