LocalNEWS

വ്യാപാരികൾ ഗോതമ്പ് സ്റ്റോക്ക് വിവരങ്ങൾ പോർട്ടലിൽ നൽകണം

കോട്ടയം: വ്യാപാരികൾ ഗോതമ്പ് ശേഖരം സംബന്ധിച്ച വിവരങ്ങൾ ഇനിമുതൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പതിവായി പുതുക്കണം. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം പുതുതായി രൂപീകരിച്ച പോർട്ടലിൽ ജില്ലയിലെ വ്യാപാരികൾ, മൊത്തകച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ/പ്രോസസർമാർ എന്നിവർ രജിസ്റ്റർ ചെയ്ത് സ്റ്റോക്ക് പരിധി അപ് ലോഡ്‌ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ് അറിയിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ https://evegoils.nic.in/wsp/login എന്ന പോർട്ടലിലാണ് സ്റ്റോക്ക് വിവരം നൽകേണ്ടത്. 2024 മാർച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും പ്രതിവാര ഗോതമ്പ് സ്റ്റോക്ക് നിലവാരം നൽകണം.

വ്യാപാരികൾ/ മൊത്തക്കച്ചവടക്കാർ എന്നിവർക്ക് 3000 മെട്രിക് ടണ്ണും ചില്ലറ വ്യാപാരികൾക്ക് ഓരോ ഔട്ട്‌ലെറ്റിനും 10 മെട്രിക് ടണും അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടണ്ണുമാണ് നിലനിർത്തേണ്ട ഗോതമ്പ് സ്റ്റോക്ക് പരിധി. പ്രൊസസ്സർമാർക്ക് വാർഷിക സ്ഥാപിതശേഷിയുടെ 75 ശതമാനമോ അല്ലെങ്കിൽ പ്രതിമാസം ഇൻസ്റ്റാൾ ചെയ്യുന്ന ശേഷിക്ക് തുല്യമായ അളവിനെ ഈ സാമ്പത്തിക വർഷത്തെ അവശേഷിക്കുന്ന മാസം കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന അളവോ (എതോണോ കുറവ്)ആണ് സ്‌റ്റോക്ക് പരിധി. വിശദവിവരത്തിന് ഫോൺ: 0481 2560371.

Back to top button
error: