KeralaNEWS

ബിവറേജ് ഷോപ്പിൽ മോഷണം; രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

കൊല്ലം:ബിവറേജ് ഷോപ്പില്‍  മോഷണശ്രമം നടത്തിയ രണ്ട് അതിഥി തൊഴിലാളികൾ പിടിയിലായി.പശ്ചിമ ബംഗാള്‍ സ്വദേശികളായ മുത്താറുല്‍ ഹഖ് (32), സംസു ജുഹ (32) എന്നിവരാണ് അറസ്റ്റിലായത്.

പെരുമ്ബുഴ ബിവറേജ് ഷോപ്പിലാണ് സംഭവം.പ്രതികള്‍ തിരുവല്ല, ചങ്ങനാശ്ശേരി, കാലടി എന്നീ സ്ഥലങ്ങളിലെ ബിവറേജസ് ഷോപ്പുകളിലും മോഷണം നടത്തിയതിന് നിലവില്‍ കേസുകളുള്ളവരാണ്.

Signature-ad

കുണ്ടറ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനീഷ് ബി, അംബരീഷ്, ഗ്രേഡ് എസ്.ഐ ഷാനവാസ് ഖാന്‍, സി.പി.ഒ മാരായ അനീഷ്, മെല്‍ബിന്‍ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: