Month: July 2023

  • Careers

    ഓക്‌സിലിയറി നഴ്‌സിംഗ്-മിഡ് വൈഫ്‌സ് കോഴ്‌സിന് സംവരണം

    കോട്ടയം: ആരോഗ്യവകുപ്പിന്റെ ജെ.പി.എച്ച്.എൻ. ട്രെയിനിംഗ് സെന്ററുകളിൽ ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫ്‌സ് കോഴ്‌സിന് പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഓരോ സെന്ററിലും ഒരു സീറ്റ് വീതം വിമുക്തഭടന്മാരുടെ ആശ്രിതർക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടന്മാർ/വിമുക്തഭടന്മാരുടെ വിധവകൾ എന്നിവരുടെ ആശ്രിതർക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റ് മുഖേന ജൂലൈ 31നകം അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ പകർപ്പുകളും ഓഗസ്റ്റ് രണ്ടിനകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ നൽകണം.

    Read More »
  • Local

    തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിന് 1.15 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം; നിർമാണോദ്ഘാടനം 27ന്

    കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിൽ 1.15 രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ജൂലൈ 27ന് വൈകിട്ട് നാലിന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആധ്യക്ഷ്യം വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെസി നൈനാൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. അജയ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.ടി രാജേഷ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. ഷീനാമോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ റൂബി ചാക്കോ, ജയറാണി പുഷ്പാകരൻ, കെ.ബി. ശിവദാസ്, അധ്യാപക രക്ഷാകർതൃസമിതി പ്രസിഡന്റ് കെ.എൻ. അനിൽ കുമാർ, സ്‌കൂൾ പ്രഥമാധ്യാപിക എം.കെ. തുളസീഭായി എന്നിവർ പ്രസംഗിക്കും.

    Read More »
  • Local

    പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പരീക്ഷ പരിശീലനം; അപേക്ഷ ജൂലൈ 31 വരെ

    കോട്ടയം: ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് ഡിഗ്രിതല മത്സരപരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വരെ നീട്ടി്. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള പിന്നാക്ക സമുദായക്കാർക്ക് 30 ശതമാനം സീറ്റ് സംവരണമുണ്ട്. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം, എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

    Read More »
  • Local

    വെളിയന്നൂർ സർക്കാർ ആയുർവേദ ആശുപത്രി നിർമാണം അവസാനഘട്ടത്തിൽ

    കോട്ടയം: വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ നിർമാണം പൂർത്തിയായി. വെളിയന്നൂർ ജംഗ്ഷനിൽ സർക്കാർ ഉടമസ്ഥതയിലുളള 50 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ബിനോയ് വിശ്വം എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. ആദ്യഘട്ടം 50 ലക്ഷം രൂപയും രണ്ടാം ഘട്ടം 18 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്. ആശുപത്രിയിലേക്കുളള വഴി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 3225 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ആശുപത്രി കെട്ടിടത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേക വാർഡുകൾ, ഡോക്ടേഴ്സ് റൂം, ചികിത്സ റൂം, നേഴ്സസ് റൂം, ശുചിമുറികൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 30 ഓളം കിടക്കകൾ ഉൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിലെ വൈദ്യൂതീകരണം, ജലവിതരണ സംവിധാനം എന്നിവയുടെ പണി പുരോഗമിക്കുകയാണ്. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടം സംരക്ഷിച്ചാണ് പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്.

    Read More »
  • Kerala

    കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത്; തിരുവനന്തപുരം-പാലക്കാട് റൂട്ടിലെന്ന് സൂചന

    ന്യൂഡൽഹി:കേരളത്തിന് രണ്ടാമതൊരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു.ഇത് തിരുവനന്തപുരം-പാലക്കാട് റൂട്ടിലെന്നാണ് സൂചന.  കേന്ദ്ര റെയില്‍വെ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.പുതിയ ട്രെയിന്റെ റൂട്ട്, സ്റ്റോപ്പുകള്‍ എന്നിവയെപ്പറ്റിയുള്ള ഔദ്യോഗിക വിവരങ്ങള്‍ റെയില്‍വെ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. ഇന്ന് രാവിലെ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് വന്ദേഭാരതിന് റെയില്‍വെ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

    Read More »
  • Local

    പനച്ചിക്കാട് മുട്ടുചിറ കോളനി വികസനത്തിന് 37.5 ലക്ഷം രൂപയുടെ പദ്ധതികൾ

    കോട്ടയം: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ മുട്ടുചിറ എസ്.സി. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 37.5 ലക്ഷം രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നു. 2022-23, 2023-24 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കുന്നത്. എസ്.സി, ജനറൽ ഫണ്ടുകൾ സംയോജിപ്പിച്ചാണ് വികസന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നത്. കുടിവെള്ളം, റോഡ്, വെളിച്ചം, എന്നിവയുടെ വികസനത്തിനാണ് മുഖ്യപ്രാധാന്യം. പദ്ധതിയുടെ ഭാഗമായി മുട്ടുചിറ എസ്.സി കോളനിയിലെ 45 കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കി. പള്ളം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ടാണ് കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കിയത്. ഇതിനായി കോളനിയിലെ പഞ്ചായത്ത് കിണർ ശുചീകരിച്ച് മോട്ടർ സ്ഥാപിച്ചു. കോളനിയിലെ 45 കുടുംബങ്ങളിലേക്കും ഹൗസ് കണക്ഷനുകൾ വഴി പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളം എത്തിച്ചു. കോളനിയിലെ റോഡ് വികസനത്തിനായി 22 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഏഴു ലക്ഷം രൂപയും റോഡ് വികസനത്തിനായി അനുവദിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി…

    Read More »
  • Local

    ചങ്ങനാശേരിയിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു

    കോട്ടയം: ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ പട്ടയ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ടൗൺഹാളിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായാണ് മണ്ഡലത്തിൽ പട്ടയ അസംബ്ലി ചേർന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പട്ടയവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യോഗത്തിൽ അറിയിച്ചു. പട്ടയം നൽകുന്നതിൽ വരുന്ന പ്രശ്നങ്ങൾ കണ്ടെത്തി അർഹരായവർക്ക് അതിവേഗം പട്ടയം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു. ഓരോ വാർഡുകളിലും ഡിവിഷനുകളിലും പട്ടയം ലഭിക്കാൻ അവശേഷിക്കുന്നവരുടെ വിവരങ്ങൾ, പട്ടയം നൽകാൻ അനുയോജ്യമായ ഭൂമിയുടെ വിവരങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ചയായി. ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, മാടപ്പള്ളി…

    Read More »
  • Local

    സ്ത്രീ സ്വയം തൊഴിൽ സംരഭങ്ങൾക്ക് താങ്ങായി വനിതാ വികസന കോർപറേഷൻ; കോട്ടയം ജില്ലയിൽ വായ്പയായി നൽകിയത് 1.09 കോടി രൂപ

    കോട്ടയം : സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 2022-23 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ വനിതകൾക്കു വനിതാ വികസന കോർപറേഷൻ വായ്പയായി നൽകിയത് 1,09,60,450 രൂപ. വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസുകൾക്കാണ് വായ്പ നൽകിയത്. സി.ഡി.എസിൽനിന്നു വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾക്ക് ഈ തുക വായ്പ ഇനത്തിൽ നൽകും. നാലു മുതൽ അഞ്ചുശതമാനം വരെയാണ് പലിശയായി ഈടാക്കുന്നത്. പലിശയുടെ ഒന്ന് മുതൽ ഒന്നര ശതമാനം വരെ തുക സി.ഡി.എസുകൾക്ക് പ്രവർത്തന ഫണ്ടായും ലഭിക്കും. പള്ളിക്കത്തോട്, കൊഴുവനാൽ, മീനച്ചിൽ ഗ്രാമപഞ്ചായത്തുകളിലെ സി.ഡി.എസുകൾക്കാണ് 2022-23 സാമ്പത്തിക വർഷത്തിൽ വായ്പ നൽകിയിരിക്കുന്നത്. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ ഐശ്വര്യ കുടുംബശ്രീയ്ക്കാണ് 12 ലക്ഷം രൂപ വായ്പയിനത്തിൽ നൽകി. ഫർണിച്ചറുകളും തുണികളും മൊത്തമായി എടുത്ത് വീടുകൾ വഴി വിതരണം ചെയ്യുകയാണ് ഇവർ. കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ സി.ഡി.എസിന് കീഴിലെ ആറ് കുടുംബശ്രീ ഗ്രൂപ്പുകൾക്കു കാർഷിക സംരഭങ്ങൾ, തയ്യൽ യൂണിറ്റുകൾ എന്നിവ തുടങ്ങാനായി 32,42,450 രൂപ വായ്പ നൽകി. മീനച്ചിൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസുകൾക്കു…

    Read More »
  • Kerala

    കള്ള് ഷാപ്പുകളുടെ മുഖച്ഛായ മാറും; ടൂറിസം സീസണില്‍ ഇനി റെസ്റ്റോറന്റുകളില്‍ ബിയര്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ഇതിന് ആവശ്യമായ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രിസഭ അംഗീകാരം നല്‍കിയ മദ്യനയം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ മദ്യനയത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇതിന് ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം നടത്തും. ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിമാക്കാനാണ് കൂടുതല്‍ ഊന്നലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ക്ക് ഒരേ ഡിസൈന്‍ കൊണ്ടുവരും. കേരള ടോഡി എന്ന പേരില്‍ കള്ളിനെ ബ്രാന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളില്‍ വിനോദസഞ്ചാര സീസണില്‍ മാത്രം ബിയര്‍, വൈന്‍ എന്നിവ വില്‍പന നടത്താന്‍ പ്രത്യേക ലൈസന്‍സ് അനുവദിക്കും. ഇപ്പോള്‍ കേരളത്തില്‍ 559 വിദേശമദ്യ ചില്ലറ വില്‍പന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാല്‍ 309 ഷോപ്പുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി…

    Read More »
  • India

    കെ റെയില്‍ വിശദീകരണം നല്‍കി; തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

    ന്യൂഡല്‍ഹി: സില്‍വര്‍ ലൈനില്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദീകരണം കെ റെയില്‍ നല്‍കിയെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേയോട് ബോര്‍ഡ് നിര്‍ദേശിച്ചതായും റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. എംപിമാരായ കെ മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കെ റെയിലില്‍ നിന്ന് റെയില്‍വേ ബോര്‍ഡ് തേടിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേയ്ക്ക് കേന്ദ്രം കൈമാറിയതായും റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. അതേസമയം, പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കെ റെയിലിന് യാതൊരു നിര്‍ദേശവും റെയില്‍വേ മന്ത്രാലയമോ, ബോര്‍ഡോ നല്‍കിയിട്ടില്ല, പദ്ധതി സംബന്ധിച്ച അംഗീകാരം ഉള്‍പ്പടെ മറ്റു കാര്യങ്ങളിലേക്ക് ഇതുവരെ നീങ്ങിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

    Read More »
Back to top button
error: