Month: July 2023

  • Local

    റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് നിർമല കോളജ് വിദ്യാർത്ഥിനി മരിച്ചു

       റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മ്മല കോളജിന് മുന്നില്‍ ഇന്ന് വൈകിട്ട് 5 മണിയോടെ  നടന്ന അപകടത്തില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ നമിത ആര്‍ (20) ആണ് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരിക്കേറ്റു. തിരക്കേറിയ ജംഗ്ഷനിൽ  ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിർമല കോളജിന് മുന്നിൽ ഈ സംഭവം നടക്കുമ്പോൾ നിരവധി വിദ്യാർഥികൾ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരനായ ഏനാനെല്ലൂര്‍ സ്വദേശി അന്‍സണ്‍ റോയിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെയും, ബൈക്ക് യാത്രക്കാരനായ അന്‍സണ്‍ റോയിയെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികൻ അമിത ലഹരിയിലായിരുന്നുവത്രേ. ഇയാൾ  ആശുപത്രിയിലെ ഡോക്ടർമാരോടും മറ്റും പുലഭ്യം പറയുകയും തട്ടിക്കയറുകയും…

    Read More »
  • Kerala

    എളുപ്പവഴിയിൽ പണം സമ്പാദിക്കാൻ ശ്രമിച്ചു; ക്രിപ്റ്റോ ട്രേഡിങ്ങിന്റെ പേരിൽ നഷ്ടമായത് ലക്ഷങ്ങൾ 

    തിരുവനന്തപുരം:ക്രിപ്റ്റോ ട്രേഡിങ് വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച തിരുവനന്തപുരം സ്വദേശിനിക്കു 37 ലക്ഷം രൂപ നഷ്ടമായി. നാലു ദിവസം മുൻപു  പോങ്ങുംമൂടു സ്വദേശിനിയും സമാനമായ തട്ടിപ്പിന് ഇരയായിരുന്നു. 9.5 ലക്ഷം രൂപയാണ് അവർക്കു നഷ്ടമായത്. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാം എന്ന പരസ്യത്തിലാണു പടിഞ്ഞാറേക്കോട്ടയിലെ യുവതി വീണത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ സംഘം അയച്ച ലിങ്കുകൾ വഴി യൂട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ  യുവതിയുടെ അക്കൗണ്ടിൽ പണം വന്നു തുടങ്ങി. കൂടുതൽ പ്രതിഫലം കിട്ടണമെങ്കിൽ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ  ഗ്രൂപ്പിലെ അംഗങ്ങൾ പ്രേരിപ്പിച്ചു. നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതു വിശ്വസിച്ച യുവതി  അമ്മയുടെ പേരിലുള്ള സ്ഥിരനിക്ഷേപം ബാങ്കിൽനിന്നു പിൻവലിച്ചും സുഹൃത്തിൽ നിന്നു കടംവാങ്ങിയും ലക്ഷങ്ങൾ അയച്ചുകൊടുത്തു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വന്നതോടെയാണു തട്ടിപ്പു തിരിച്ചറിഞ്ഞത്.  സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ…

    Read More »
  • Kerala

    പാലക്കാട് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം

    പാലക്കാട് മഞ്ഞപ്രയില്‍ ഭർത്താവ് ഭാര്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. മഞ്ഞപ്ര സ്വദേശിയായ പ്രമോദാണ് ഭാര്യ കാര്‍ത്തികയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. തുടര്‍ന്ന് ഇയാള്‍ സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.വടക്കാഞ്ചേരി മഞ്ഞപ്ര ബസ്‌സ്റ്റോപ്പിന് സമീപം രാവിലെ ആറ് മണിയോടെയാണ് സംഭവം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭാര്യ കുതറി മാറിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • India

    ഗുജറാത്തിൽ ഒരാഴ്ചയ്ക്കിടെ പോഷകക്കുറവ് മൂലം മരിച്ചത് ഏഴ് കുട്ടികള്‍ 

    അഹമ്മദാബാദ്:ഗുജറാത്തിൽ ഒരാഴ്ചയ്ക്കിടെ പോഷകക്കുറവ് മൂലം മരിച്ചത് ഏഴ് കുട്ടികള്‍. കച്ച്‌ മേഖലയിലെ ലഡ്ബായ് ഗ്രാമത്തിലാണ് പോഷകക്കുറവ് മൂലം അഞ്ച് കുട്ടികള്‍ മരിച്ചുവീണത്.ജൂണ്‍ ഏഴ് മുതല്‍ 15 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. നവജാതശിശുക്കള്‍ മുതല്‍ ഒന്നര വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ശിശുക്ഷേമത്തിനായി പ്രതിവര്‍ഷം 1,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നീക്കിവയ്ക്കുന്നതിനിടയിലാണ് ഈ സംഭവം. കുട്ടികള്‍ മരിച്ചതിനെത്തുടര്‍ന്ന്, മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഗ്രാമത്തില്‍ പരിശോധനാ ക്യാമ്ബ് നടത്തിയിരുന്നു. ക്യാമ്ബില്‍ പരിശോധനയ്ക്കായി എത്തിയ 322 കുട്ടികളില്‍ 139 കുട്ടികള്‍ക്ക് പോഷകക്കുറവ് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

    Read More »
  • Kerala

    ഓണാഘോഷം 2023; ലോഗോ സൃഷ്ടികള്‍ ക്ഷണിക്കുന്നു 

    കോഴിക്കോട്:സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023ന് വേണ്ടി ലോഗോ സൃഷ്ടികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനം നല്‍കുന്നതാണ്. സൃഷ്ടികള്‍ [email protected] എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് ജൂലൈ 26 രാവിലെ 11 മണി മുതല്‍ ആഗസ്റ്റ് പത്തിന് വൈകീട്ട് അഞ്ച് മണി വരെ സമര്‍പ്പിക്കാവുന്നതാണ്. സമര്‍പ്പിക്കുന്ന ഡിസൈനുകള്‍ പി ഡി എഫ് വെക്ടര്‍ ഫോര്‍മാറ്റില്‍ ആയിരിക്കണം. ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് ഡിസൈനുകള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2720012.

    Read More »
  • India

    റബ്ബർ വില ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

    ന്യൂഡൽഹി:റബ്ബർ വില ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍.ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, റബര്‍ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ച്‌ ആ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങിയാല്‍, ബിജെപിക്ക് കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രസംഗിച്ചിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ബിഷപ് ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ റബര്‍ വിലയെ ചുറ്റിപ്പറ്റി കേരളത്തില്‍ വോട്ടു ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു. മന്ത്രിയുടെ പാര്‍ലമെന്റിലെ മറുപടിയോടെ ആ ചര്‍ച്ചകള്‍ക്കെല്ലം ഇപ്പോള്‍ അവസാനം വന്നിരിക്കുകയാണ്.

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസിയെ സഹായിക്കാനായില്ലെങ്കില്‍ അടച്ച്‌ പൂട്ടുക: ഹൈക്കോടതി

    കൊച്ചി:കെഎസ്‌ആര്‍ടിസിയെ സഹായിക്കാനായില്ലെങ്കില്‍ അടച്ച്‌ പൂട്ടാൻ സർക്കാരിനോട് ഹൈക്കോടതി. കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളവും പെൻഷനും മുടങ്ങിയതിനെതിരെ നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കിയ കോടതി സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും കെഎസ്‌ആര്‍ടിസിയെ രക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച്‌ ഓഗസ്റ്റ് 15നകം വിശദീകരണം നല്‍കണമെന്നും സര്‍ക്കാറിനോട് നിര്‍ദേശിച്ചു. അതേസമയം കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബള വിതരണത്തിനായി 30 കോടി ധന വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും പണം ലഭ്യമാകുന്ന മുറയ്‌ക്ക് ശമ്ബളം നല്‍കുമെന്നും സിഎംഡി ബിജു പ്രഭാകര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

    Read More »
  • Kerala

    പനച്ചിക്കാട് ക്ഷേത്ര ഗോപുരത്തിലേയ്ക്ക് ലോറി ഇടിച്ചുകയറി; അപകടം ബ്രേക്ക് നഷ്ടപ്പെട്ട്

    കോട്ടയം: പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിന്റെ ഗോപുരത്തിലേക്ക് പാചകവാതക സിലണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ചുകയറി. കാലി സിലിണ്ടറുമായി വഴിതെറ്റിയെത്തിയ ലോറിയാണ് ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിലേക്ക് ഇടിച്ചുകയറിയത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്നാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. ക്ഷേത്ര റോഡിലേക്ക് വഴിതെറ്റിവന്ന വാഹനം പിറകോട്ട് പോകാന്‍ തിരിക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഡ്രൈവറാണ് ലോറി ഓടിച്ചിരുന്നത്. ലോറിയുടെ മുന്‍ഭാഗവും ക്ഷേത്രത്തിന്റെ കവാടത്തിലെ ഭണ്ഡാരവുമടക്കം തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി.  

    Read More »
  • Crime

    ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു; യുവതിയെ ഹോട്ടലിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു

    ന്യൂഡല്‍ഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളും ഇയാളുടെ സുഹൃത്തും കൂട്ടബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഹരിയാന ഗുരുഗ്രാമിലെ ഹോട്ടലില്‍വെച്ച് ബോധരഹിതയാക്കിയശേഷമാണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം. ജൂണ്‍ 29-നായിരുന്നു സംഭവം. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാള്‍ ക്ഷണിച്ചതനുസരിച്ചാണ് യുവതി ഹോട്ടലില്‍ എത്തിയത്. ഇയാളും സുഹൃത്തും ഹോട്ടലിലുണ്ടായിരുന്നു. തുടര്‍ന്ന് മൂവരും ഭക്ഷണം കഴിച്ചു. എന്നാല്‍, ഭക്ഷണം കഴിച്ചതിന് പിന്നാലെ താന്‍ ബോധരഹിതയായെന്നും ഈ സമയത്താണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് ബോധം വീണ്ടെടുത്തപ്പോള്‍ പീഡനം ചെറുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പ്രതികള്‍ നേരത്തെ പകര്‍ത്തിയ വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്തതായും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഗുരുഗ്രാം പോലീസ് അറിയിച്ചു.        

    Read More »
  • NEWS

    കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായി

    പെഷവാർ:കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായി.ഉത്തർപ്രദേശ് സ്വദേശിനിയായ അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകന്‍ നസ്റുല്ലയെ വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ച്‌ നടക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്ത്യയില്‍ നിന്ന് എത്തിയത്.വിസയും പാസ്പോര്‍ട്ടുമടക്കം നിയമപരമായി തന്നെയാണ് യുവതി പാകിസ്ഥാനിലെത്തിയത്. മതപരിവര്‍ത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചു. അപ്പര്‍ ദിറിലെ ജില്ലാ കോടതിയിലാണ് നടന്ന നിക്കാഹ് ചടങ്ങുകള്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിന് ശേഷം ഇരുവരും ‘അഞ്ജു വിത്ത് നസ്‌റുല്ല’ എന്ന പേരില്‍ ഒരു വീഡിയോയും ഇരുവരും ചേർന്ന് പുറത്തിറക്കി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി വീട്ടുകാരറിയാതെയാണ് കാമുകനെ തേടി പാകിസ്ഥാനിലെത്തിയത്. 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫേസ്ബുക്കില്‍ സുഹൃത്തുക്കളായത്.

    Read More »
Back to top button
error: