ന്യൂഡൽഹി:കാര്‍ഗില്‍ വിജയ് ദിവസിന്റെ ആഘോഷത്തിന്റെ ഭാഗമായി കാര്‍ഗിലില്‍ നടത്തിയ മാരത്തോണ്‍ മത്സരത്തില്‍ ഒന്നാമതെത്തി മലയാളികള്‍ക്ക് അഭിമാനമായി സുബേദാര്‍ ഷാനവാസ്.
കാര്‍ഗിലിലെ ഹെലിപാഡ് ഗ്രൗണ്ടില്‍നിന്നും ആരംഭിച്ച് ദ്രാസ് വരെയുള്ള 54 കിലോമീറ്ററാണ് ഓടിത്തീര്‍ത്താണ് ഷാനവാസിന്‍റെ നേട്ടം. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഓടി റെക്കോഡിട്ട മാരത്തോണ്‍ താരം കുമാര്‍ അജ്വനിയടക്കം നിരവധി പ്രഗത്ഭര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
കാര്‍ഗിലില്‍ താന്‍ നേടിയ ഈ വിജയം മാതൃരാജ്യത്തിനുവേണ്ടി കാര്‍ഗിലില്‍ ജീവന്‍ നല്‍കിയ സഹോദരങ്ങളായ ധീരജവാന്മാര്‍ക്ക് സമര്‍പ്പിക്കുന്നതായി ഷാനവാസ് പറഞ്ഞു.തൃശൂര്‍ പാവറട്ടി സ്വദേശിയാണ് ഷാനവാസ്.