IndiaNEWS

വ്യോമസേനയിൽ ജോലി;ജൂലായ് 27 മുതല്‍ ഓഗസ്റ്റ് 17 വരെ അപേക്ഷ സമര്‍പ്പിക്കാം

ന്യൂഡൽഹി: വ്യോമസേനയിൽ  അഗ്നിപഥ് സ്കീമിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പിന് (അഗ്നിവീര്‍വായു-01/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

നാലുവര്‍ഷത്തേക്കാണ് തിരഞ്ഞെടുപ്പ്.ആദ്യവര്‍ഷം 30,000 രൂപ രണ്ടാംവര്‍ഷം 33,000 രൂപ, മൂന്നാംവര്‍ഷം 36,500 രൂപ, നാലാംവര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിക്കുക.

ഇതില്‍ 30 ശതമാനം തുക അഗ്നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്ക് നീക്കിവെക്കും. ഇതുപ്രകാരം ആദ്യവര്‍ഷം 9000, രണ്ടാംവര്‍ഷം 9900 രൂപ, മൂന്നാംവര്‍ഷം 10,950 രൂപ, നാലാംവര്‍ഷം 12,000 രൂപ എന്നിങ്ങനെ പ്രതിമാസം നീക്കിവെക്കും. ഈ തുക കൂട്ടിയാല്‍ കിട്ടുന്ന 5.02 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിക്കുന്ന മറ്റൊരു 5.02 ലക്ഷം രൂപയും ചേര്‍ത്ത് ഉദ്ദേശം 10.04 ലക്ഷം രൂപ നാലുവര്‍ഷത്തിനുശേഷം ലഭിക്കും.

Signature-ad

സര്‍വീസ് ചെയ്യുന്ന നാലു വര്‍ഷത്തിനുള്ളില്‍ ഓരോവര്‍ഷവും 30 ദിവസം ലീവാണ് അനുവദിക്കുക. മെഡിക്കല്‍ ലീവിനും അര്‍ഹതയുണ്ടാവും. നാലുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് പിന്നീട് എയര്‍മെൻ റെഗുലര്‍ കേഡറിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. 25 ശതമാനം പേരെയായിരിക്കും അതില്‍ ഉള്‍പ്പെടുത്തുക.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും agnipathvayu.cdac.in സന്ദര്‍ശിക്കുക. ജൂലായ് 27 മുതല്‍ ഓഗസ്റ്റ് 17 വരെ അപേക്ഷ സമര്‍പ്പിക്കാം.

Back to top button
error: