Month: July 2023

  • Social Media

    പുതിയ കുതിപ്പിനൊരുങ്ങി ശോഭ! ശ്രദ്ധേയമായി പുത്തന്‍ ചിത്രങ്ങള്‍

    ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയാണ് ശോഭ വിശ്വനാഥ്. സംരംഭകയും ഫാഷന്‍ ഡിസൈനറുമായ ശോഭ ബിഗ് ബോസില്‍ നാലാം സ്ഥാനമാണ് നേടിയത്. തിരുവനന്തപുരത്ത് വീവേഴ്‌സ് വില്ലേജ് എന്ന സംരംഭത്തിന്റെ ഉടമ കൂടിയായ ശോഭയ്ക്കിപ്പോള്‍ നിരവധി ആരാധകരാണുള്ളത്. വിജയി ആകണമെന്ന് തന്നെ വിചാരിച്ചാണ് ബിഗ് ബോസിലേക്കെത്തിയതെന്ന് ശോഭ തുടക്കം മുതലേ പറഞ്ഞിരുന്നു. ബിഗ് ബോസിനുള്ളിലെ ശോഭയുടേയും അഖിലിന്റെയും കോമ്പിനേഷനൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മോഡിലിങ്ങിലും സജീവമായിരിക്കുകയാണ് ശോഭ. താരം പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബിഗ് ബോസ് ഷോയില്‍ വച്ചും ശോഭയുടെ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ആരാധകരേറെയായിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രഫറായ റെജി ഭാസ്‌കറാണ് ശോഭയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്തായാലും ശോഭയുടെ ചിത്രങ്ങള്‍ ബിഗ് ബോസ് ആരാധകരും പ്രേക്ഷകരും ഏറ്റെടുത്ത് കഴിഞ്ഞു. നൂറ് ദിവസം തികയ്ക്കുമെന്ന് പറഞ്ഞാണ് ഞാന്‍ വന്നത്. അതുപോലെ തന്നെ 100 ദിവസം വിജയകരമായി നില്‍ക്കാന്‍ കഴിഞ്ഞു. ഇതെന്റെ കല്യാണ സാരിയാണ്. ഞാനുടുക്കുന്ന ഓരോ സാരിയിലൂടെയും…

    Read More »
  • Crime

    നാലുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നു; ചിറയന്‍കീഴില്‍ നാടോടികള്‍ പിടിയില്‍

    തിരുവനന്തപുരം: നാഗര്‍കോവിലില്‍നിന്നും കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന രണ്ടുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍. ചിറയന്‍കീഴ് വലിയകടയില്‍ താമസിക്കുന്ന നാടോടികളായ ശാന്തി, നാരായണന്‍ എന്നിവരാണ് പിടിയിലായത്. ഭിക്ഷാടനത്തിനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണെന്നാണ് പോലീസിന്റെ സംശയം. നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഇവര്‍ കടത്തിക്കൊണ്ടു വന്നത്. തമിഴ്നാട്ടിലെ വടശേരിയില്‍ നിന്നാണ് കുട്ടിയെ തട്ടിയെടുത്തത്. ഏറനാട് എക്സ്പ്രസ് ട്രെയിനിലാണ് പ്രതികള്‍ കുട്ടിയുമായി കടന്നു കളഞ്ഞതെന്ന് തമിഴ്നാട് പൊലീസ് വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ കുട്ടിയെയാണ് ഇവര്‍ തട്ടിയെടുത്തത്. തുടര്‍ന്ന് ദമ്പതികള്‍ വടശേരി പോലീസില്‍ പരാതി നല്‍കി. കേരളത്തിലേക്കുള്ള ട്രെയിനിലാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസിനും വിവരം കൈമാറിയിരുന്നു. ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിയെടുത്തത് എന്ന നിഗമനത്തില്‍ തമിഴ്നാട് ക്രൈംബ്രാഞ്ച് കേരളത്തിലെ ആരാധനാലയങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ, ചിറയന്‍കീഴ് പോലീസ് റെയില്‍വേ സ്റ്റേഷനില്‍ പട്രോളിങ്ങിനിടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ശ്രദ്ധിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി തമിഴ്നാട് പോലീസിന് കൈമാറുകയും ചെയ്തു. തമിഴ്നാട് പോലീസാണ് വടശേരിയില്‍…

    Read More »
  • Kerala

    പനി ബാധിച്ച് യുവാവ് മരിച്ചു

    തൃശൂർ:പനി ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡില്‍ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പനി ബാധിച്ച യുവാവ് മൂന്ന് ദിവസം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് തൃശൂരിലേക്ക് മാറ്റിയത്.ഇന്ന്  രാവിലെയാണ് മരണം. മാതാവ്: മുംതാസ്. സഹോദരങ്ങള്‍: അഫ്സല്‍, അഷ്കര്‍. ഖബറടക്കം വൈകിട്ട് നാലിന്.

    Read More »
  • Kerala

    കെ.എസ്. ചിത്രയ്ക്ക് ഇന്ന് ഷഷ്ഠിപൂര്‍ത്തി

    മലയാളത്തിന്റെ മഞ്ഞള്‍ പ്രസാദം കെ.എസ്. ചിത്രയ്ക്ക് ഇന്ന് ഷഷ്ഠിപൂര്‍ത്തി.60 വയസ്സ് തികയുന്ന ചിത്രയ്ക്ക് ലോകമെമ്പാടുനിന്നും ആശംസകളുടെ കുത്തൊഴുക്കാണ്. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രിയായി ഡോ. കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരില്‍ ഒരാളാണ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തില്‍ അധികം പാട്ടുകള്‍ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ആറ് തവണ നേടി. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതും ചിത്രയ്ക്കാണ് . 2005-ല്‍ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു 2021-ല്‍ ചിത്രയ്ക്ക്…

    Read More »
  • Kerala

    മംഗലം- ഗോവിന്ദാപുരം പാതയെ മലയോര ഹൈവേയാക്കി ഉയര്‍ത്തി

    പാലക്കാട്:മംഗലം- ഗോവിന്ദാപുരം പാതയെ മലയോര ഹൈവേയാക്കി ഉയര്‍ത്തി.കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 99 കോടി ചെലവിലാണ് പാതയെ മലയോര ഹൈവേയാക്കി ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ഏഴുമീറ്റര്‍ പാതയും നടപ്പാത, വെള്ളച്ചാല്‍ എന്നിവയുള്‍പ്പെടെ 12 മീറ്ററിലാണ് നവീകരിക്കുക. നെന്മാറ അയിനംപാടം മുതല്‍ മംഗലംപാലം വരെയുള്ള ഇടുങ്ങിയ ഭാഗങ്ങളില്‍ സ്ഥലം നിര്‍ണയിക്കുന്നതിന് സര്‍വേയറെ നിയമിച്ചിട്ടുണ്ട്. നെന്മാറ, മേലാര്‍കോട്, വണ്ടാഴി, വടക്കഞ്ചേരി വില്ലേജുകളിലെ ഇടുങ്ങിയ ഭാഗങ്ങളിലെ തടസം നീക്കി അതിര്‍ത്തി പുനഃക്രമീകരിക്കുന്നതിനാണ് സര്‍വേയറുടെ സേവനം ആവശ്യപ്പെട്ടത്. നെന്മാറ അയിനംപാടം, വനം ഡിവിഷൻ ഓഫീസ് എന്നിവിടങ്ങളിലും മേലാര്‍കോട് വില്ലേജിലെ ഗോമതി എസ്റ്റേറ്റിന് സമീപം, കടമ്ബിടി ബിവറേജിന് സമീപം, കടമ്ബിടി മാവേലി സ്റ്റോര്‍, കടമ്ബിടി വളവ്, കടമ്ബിടി പള്ളി, നീലിച്ചിറ, ചിറ്റിലഞ്ചേരി കവല, ചിറ്റിലഞ്ചേരി പള്ളി, വെറ്ററിനറി ആശുപത്രി, കാത്താംപൊറ്റ, കല്ലത്താണി, മേലാര്‍കോട് പഞ്ചായത്ത് അതിര്‍ത്തിയിലെ കലുങ്ക്, വണ്ടാഴി വില്ലേജിലെ പന്തപ്പറമ്ബ്, ആല്‍ത്തറ, ചക്കാന്തറ, മുടപ്പല്ലൂര്‍ എന്നിവിടങ്ങളിലെ 32 ഭാഗങ്ങളിലാണ് അതിര്‍ത്തി നിര്‍ണയിക്കുന്നത്. 20 മീറ്റര്‍ മുതല്‍ 180 മീറ്റര്‍ വരെ…

    Read More »
  • India

    പൂച്ചകളെ ആരാധിക്കുന്ന ഗ്രാമം

    മൈസൂരിനടുത്തുള്ള ബെക്കലെല ഗ്രാമത്തിലുള്ളവരുടെ കാണപ്പെട്ട ദൈവം പൂച്ചയാണ്.ഇന്ത്യയിൽ പൂച്ചയുടെ വിഗ്രഹം വച്ച് ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രവും ഇവിടുത്തെ  മങ്കാമാ ക്ഷേത്രമാണ്. മൈസൂരുവില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലുള്ള ബെക്കലലെയിലാണ് ഈ ആരാധാനാരീതികളുള്ളത്. പൂച്ചയ്ക്ക് കന്നഡ ഭാഷയിലുള്ള പദമായ ‘ബെക്കു’ എന്നതി ല്‍നിന്നാണ് ഗ്രാമത്തിന് ബെക്കലലെ എന്ന പേരുലഭിച്ചത്. മാര്‍ജാരാരാധനയുടെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ ഇടവിട്ട് ഉത്സവവും ഗ്രാമവാസികള്‍ സംഘടിപ്പിക്കാറുണ്ട്. മഹാലക്ഷ്മിയുടെ പ്രതിരൂപമായാണ് പൂച്ചകളെ ആരാധിക്കുന്നത്. ലക്ഷ്മീ ദേവി പൂച്ചയുടെ രൂപത്തില്‍ ഗ്രാമത്തിലേക്ക് വന്നുവെന്നും ആപത്തില്‍ നിന്ന് രക്ഷിച്ചുവെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതിന്റെ നന്ദിസൂചകമായാണ് പൂച്ചകളെ ആരാധിക്കുന്നത്. അടുത്തടുത്തായി നിര്‍മിച്ചിരിക്കുന്ന മൂന്നുക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പൂച്ചകള്‍ ആരാധിക്കപ്പെടുന്ന മങ്കമ്മാ ക്ഷേത്രം. ഗ്രാമത്തിലെ മൂന്നു കുടുംബക്കാരാണ് ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചത്. പൂച്ചയുടെ വിഗ്രഹമാണ് പ്രതിഷ്ഠ. 60 വര്‍ഷങ്ങള്‍ക്കുമുമ്ബാണ് ഇന്നത്തെനിലയില്‍ ക്ഷേത്രം പുതുക്കിപ്പണിതത്. എല്ലാ ചൊവ്വാഴ്ചകളിവുമാണ് ഇവിടെ പ്രത്യേക പൂജ നടക്കുന്നത്. നിരവധി ഗ്രാമവാസികള്‍ ഇതില്‍ പങ്കുകൊള്ളാനെത്തും. നാലുദിവസംവരെ നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവില്‍നിന്നടക്കം സന്ദര്‍ശകര്‍…

    Read More »
  • India

    ഇന്ത്യൻ യുവതിയുടെ മൃതദേഹം പാക്കിസ്ഥാനിൽ കണ്ടെത്തി

    ലാഹോർ: ഇന്ത്യൻ യുവതിയുടെ മൃതദേഹം പാക്കിസ്ഥാനിൽ കണ്ടെത്തി.ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ നിന്നാണ് ബെല്‍ഖീസ് ബാനു എന്ന 28കാരിയെ ജൂലൈ 15മുതല്‍ കാണാതായത്. കാര്‍ഗില്‍ നദിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഖര്‍മംഗ് ജില്ലയില്‍ സംസ്‌കരിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാൻ മേഖലയില്‍ ബുധനാഴ്‌ച (ജൂലൈ 26) ആണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം കാര്‍ഗില്‍ നദിയില്‍ നിന്ന് കണ്ടെത്തി ഖര്‍മംഗ് ജില്ലയില്‍ സംസ്‌കരിച്ചതായി ജില്ല ഡെപ്യൂട്ടി കമ്മിഷണര്‍ (ഡിസി) മുഹമ്മദ് ജാഫര്‍ അറിയിച്ചു. നേരത്തെ കാര്‍ഗില്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് യുവതിയുടെ ചിത്രം അടങ്ങിയ ലഘുലേഖ പ്രചരിപ്പിച്ചിരുന്നു. യുവതിയുടെ മയ്യിത്ത് നമസ്‌കാരം നടത്തിയെന്നും ഇസ്‌ലാമിക ആചാരപ്രകാരമാണ് സംസ്‌കാരം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.ജൂലൈ 15 ന് അക്‌ചമാലിലെ വീട്ടില്‍ നിന്ന് ബെല്‍ഖീസ് ബാനുവിനെ കാണാതാവുകയായിരുന്നു.

    Read More »
  • Crime

    ഉഡുപ്പിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ കുളിമുറിദൃശ്യം; മൂന്ന് സഹപാഠികള്‍ക്കെതിരേ കേസെടുത്തു

    ബംഗളൂരു: സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്ന സംഭവത്തില്‍ ഉഡുപ്പിയിലെ മൂന്ന് കോളജ് വിദ്യാര്‍ഥിനികള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെല്‍ത്ത് സയന്‍സിലെ മൂന്ന് നഴ്സിങ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കോളജിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി എസ്.പി. പറഞ്ഞു. അതിനിടെ, ഉഡുപ്പിയിലെ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 18-നാണ് ഉഡുപ്പിയിലെ നഴ്സിങ് കോളജ് വിദ്യാര്‍ഥിനി സഹപാഠികള്‍ക്കെതിരേ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. സഹപാഠികളായ മൂന്നുപെണ്‍കുട്ടികള്‍ തന്റെ കുളിമുറിദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളെയും കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രാങ്ക് വീഡിയോ എന്ന പേരിലാണ് ഇത് ചിത്രീകരിച്ചതെന്നും വീഡിയോ ഡിലീറ്റ് ചെയ്തെന്നുമാണ് പെണ്‍കുട്ടികള്‍ മറുപടി നല്‍കിയതെന്നായിരുന്നു കോളജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മൂന്നുവിദ്യാര്‍ഥിനികളും ക്ഷമാപണം നടത്തി. വിവരം പോലീസിലും അറിയിച്ചു.…

    Read More »
  • Kerala

    പുല്ലു ചെത്താന്‍പോയ കര്‍ഷകനെ പിടിച്ചത് ചീങ്കണ്ണിയോ? തിരച്ചില്‍ ഊര്‍ജിതം

    വയനാട്: മീനങ്ങാടിയില്‍ പുല്ലു വെട്ടാന്‍ പോയപ്പോള്‍ കാണാതായ ക്ഷീര കര്‍ഷകനെ ചീങ്കണ്ണി പിടിച്ചെന്നു സംശയം. ചീരാംകുന്ന് മുരണി കുണ്ടുവയില്‍ കീഴാനിക്കല്‍ സുരേന്ദ്രനെ(55) ആണു കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുടുത്തുള്ള പുഴയുടെ സമീപത്തെ സ്വന്തം തോട്ടത്തില്‍ പുല്ല് വെട്ടാന്‍ പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ഷൈലജ അന്വേഷിച്ചു പോയെങ്കിലും കണ്ടെത്താനായില്ല. ചെത്തിയ പുല്ല്, തോര്‍ത്ത് മുണ്ട്, സുരേന്ദ്രന്റെ ഒരു ബൂട്ട് എന്നിവ അവിടെ കണ്ടെത്തി. പ്രദേശത്തെ പുല്ലിലൂടെ വലിച്ചുകൊണ്ടുപോയ പാടും കണ്ടതോടെ ഭയന്നു കുഴഞ്ഞുവീണ ഷൈലജയെ മീനങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അവ്യക്തമായി 3 കാല്‍പാടുകളും സമീപത്ത് പുല്ലിലൂടെ വലിച്ചു കൊണ്ടുപോയ പാടുമുണ്ട്. പുഴയില്‍നിന്നുള്ള ഏതെങ്കിലും ജീവിയാകാമെന്നാണു കരുതുന്നത്. ചീങ്കണിയാണെന്ന സംശയവും നാട്ടുകാര്‍ പറയുന്നുണ്ട്. മുന്‍പ് ഇവിടെ ചീങ്കണിയെ കണ്ടതായി ചിലര്‍ പറഞ്ഞു. ശക്തമായ മഴയായതിനാല്‍ പുഴയില്‍ വെള്ളം കൂടുതലാണ്. ബത്തേരി ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, മീനങ്ങാടി പോലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരും നാട്ടുകാരും സ്ഥലത്തെത്തി രാത്രി…

    Read More »
  • NEWS

    3,000 ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ചു; രക്ഷപ്പെട്ടവരില്‍ മലയാളിയും

    ആംസ്റ്റര്‍ഡാം: ജര്‍മനിയില്‍നിന്നും ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. കപ്പലില്‍ 3,000 കാറുകളുണ്ടായിരുന്നു. ഫ്രീമാന്റില്‍ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. അപകടത്തില്‍ നിന്നു ചില ജീവനക്കാര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ മലയാളിയുമുണ്ട്. കാസര്‍ക്കോട് പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി ബിനീഷാണ് രക്ഷപ്പെട്ട മലയാളി. കപ്പലില്‍ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഡച്ച് ദ്വീപ് ആംലാന്‍ഡിനു സമീപത്താണ് അപകടം. തീപടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ മിക്കവരും കടലിലേക്ക് ചാടി രക്ഷപ്പെട്ടു. നെതര്‍ലന്‍ഡ്‌സ് കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍, വെള്ളം കൂടുതല്‍ ഒഴിക്കുന്നത് കപ്പല്‍ മുങ്ങാനിടയാക്കുമോ എന്ന ആശങ്കയുണ്ട്.      

    Read More »
Back to top button
error: