Month: July 2023

  • Kerala

    കൊച്ചിയിൽ അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ്

    കൊച്ചി:നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ്. ആലുവയില്‍ നിന്ന് തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈൻ പൊട്ടിയതാണ് കാരണം. സംസ്കാര ജങ്ഷനിലാണ് പ്രധാന പൈപ്പില്‍ പൊട്ടലുണ്ടായത്. ഈ സാഹചര്യത്തില്‍ എറണാകുളം നഗരത്തിലെ കടവന്ത്ര, കലൂര്‍, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക. അടുത്ത രണ്ട് ദിവസം ഈ ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്യാനാവില്ലെന്ന് അധികൃതർ അറിയിച്ചു.

    Read More »
  • Kerala

    ബിജെപി പിന്തുണയോടെ ജയിച്ച കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്ക്

    കൊല്ലം: ഉമ്മന്നൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് അധ്യക്ഷയും ഉപാധ്യക്ഷനുമായി ജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവയ്ക്കാൻ വിസ്സമ്മതിച്ചതോടെ നടപടിയെടുത്ത് കോണ്‍ഗ്രസ്. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് അംഗങ്ങളായ ഷീബ ചെല്ലപ്പൻ, സുജാതൻ അമ്ബലക്കര എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്ര പ്രസാദിന്‍റേതാണ് നടപടി.   മൂന്ന് ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ഇന്നലെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇതോടെ അടിയന്തിരമായി സ്ഥാനങ്ങള്‍ രാജിവയ്ക്കാൻ പാര്‍ട്ടി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു.എല്‍ഡിഎഫിനെ അട്ടിമറിച്ചാണ് ബിജെപി പിന്തുണയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചത്. ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഒൻപത് പേരും എല്‍ഡിഎഫാണ്.എന്നാൽ പാർട്ടി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാതെ ഇരുവരും ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊതുജന സംരക്ഷണ സമിതി നേതാവ് അറസ്റ്റിൽ

    തൃശൂര്‍: സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടവരാട് തെപ്പാട്ടില്‍ വീട്ടില്‍ അബി (43), പടവരാട് തോട്ടു മാടയില്‍ വീട്ടില്‍ ജാക്കി എന്ന് വിളിക്കുന്ന ടോണി എന്നിവരെയാണ് ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം വാഗ്ദനം നല്‍കി പെണ്‍കുട്ടിയുമായി അടുത്ത അബി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ടോണിയ്ക്കും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു. പൊതുജന സംരക്ഷണ സമിതി എന്ന പേരില്‍ വ്യാജസംഘടനയുണ്ടാക്കി ഇതിന്റെ മറവില്‍ അബി നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലടക്കം ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.

    Read More »
  • Kerala

    മൺസൂൺ ബമ്പർ 10 കോടി;പരപ്പനങ്ങാടി നഗരസഭയിലെ 11  ഹരിതകര്‍മസേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്

    മലപ്പുറം: മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് ഒന്നാം സമ്മാനം മലപ്പുറം പരപ്പനങ്ങാടിയില്‍. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ‍ഹരിതകര്മസേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ. MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിനർഹമായത്.ടിക്കറ്റ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചു..

    Read More »
  • NEWS

    ഫിഫ ലോകകപ്പ് യോഗ്യതറൗണ്ടില്‍ ഇന്ത്യയ്‌ക്ക് എതിരാളികള്‍ ഖത്തർ ഉൾപ്പടെയുള്ള ടീമുകൾ

    ന്യൂഡൽഹി:ഫിഫ ലോകകപ്പ് യോഗ്യതറൗണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കഠിനമായ മത്സരങ്ങൾ.  ഗ്രൂപ്പ് എയില്‍ കുവൈറ്റിനും പ്രിലിമിനറി ജയിച്ചെത്തുന്ന ടീമിനും ഒപ്പം ഖത്തറാണ് ഇന്ത്യയ്‌ക്ക് എതിരാളികള്‍. ഇന്ത്യ, കുവൈറ്റ്, ഖത്തര്‍ എന്നീ ടീമുകളെ കൂടാതെ മംഗോളിയ-അഫ്ഗാനിസ്ഥാൻ മല്‍സരം ജയിക്കുന്ന ടീമാകും ഗ്രൂപ്പിലെ നാലാമന്മാര്‍. ഇതിന് മുമ്ബ് ലോകകപ്പ് കളിച്ചിട്ടുള്ള ടീമാണ് കുവൈറ്റെങ്കിലും ഇടയ്‌ക്ക് വിലക്ക് വന്നതാണ് ഫിഫ റാങ്കിംഗില്‍ പിന്നില്‍ പോകാൻ കാരണം.കുവൈറ്റിനെ സാഫ് കപ്പില്‍ ഇന്ത്യ തോല്‍പ്പിച്ചിരുന്നെങ്കിലും അതിശക്തരായ ടീം തന്നെയാണ് അവര്‍. ലോകകപ്പ് യോഗ്യത മത്സരക്രമം ഇങ്ങനെ കുവൈറ്റ്-ഇന്ത്യ (നവംബര്‍ 16, 2023) ഇന്ത്യ-ഖത്തര്‍ (നവംബര്‍ 21, (2023) ക്വാളി-ഇന്ത്യ (മാര്‍ച്ച്‌ 21, 2024) ഇന്ത്യ-ക്വാളി (മാര്‍ച്ച്‌ 26, 2024) ഇന്ത്യ-കുവൈറ്റ് (ജൂണ്‍ 6, 2024) ഖത്തര്‍-ഇന്ത്യ (ജൂണ്‍ 11, 2024) ലോകകപ്പ് യോഗ്യതയ്‌ക്കുളള രണ്ടാം റൗണ്ടില്‍ 36 ടീമുകളാണ് 9 ടീം വീതമുളള 4 ടീമുകളായി മത്സരിക്കുക. ഇന്ത്യയേക്കാള്‍ മികച്ച റാങ്കുള്ള ഉസ്ബക്കിസ്ഥാൻ, ചൈന, ജോര്‍ദാൻ, ബഹറിൻ തുടങ്ങിയ ടീമുകളാണ്…

    Read More »
  • NEWS

    മൂന്ന് യുഎസ് നാവികർ കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയേറ്റ് മരിച്ചു

    ന്യുയോർക്ക്:നോര്‍ത്ത് കരോലിനയിൽ മൂന്ന് യുഎസ് നാവികർ കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയേറ്റ് മരിച്ചു. ക്യാന്പ് ലെജ്യൂണിനടുത്തുള്ള ഗ്യാസ് സ്റ്റേഷനിലാണ് കാറില്‍ മരിച്ച നിലയില്‍ യുഎസ് നാവികരെ കണ്ടെത്തിയത്. മെറാക്‌സ് ഡോക്കറി (23), ടാനര്‍ കാള്‍ട്ടൻബെര്‍ഗ് (19), ഇവാൻ ഗാര്‍സിയ (23) എന്നിവരാണ് മരിച്ചത്. ലാൻസ് കോര്‍പ്പറല്‍ റാങ്കിലുള്ളവരാണ് മരിച്ച മൂവരും. മരിച്ച സൈനികരില്‍ ഒരാളുടെ അമ്മയാണ് മകനെ കാണനില്ലെന്ന് പെൻഡര്‍ കൗണ്ടി ഷെരീഫ് ഓഫിസില്‍ വിളിച്ചറിയിച്ചത്. തലേദിവസം രാത്രി ഒക്‌ലഹോമയിലേക്കുള്ള വിമാനത്തില്‍ എത്തേണ്ടിയിരുന്ന മകൻ എത്തിയില്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കാറിനുള്ളില്‍ മൂന്നു പേരുടെയും മൃതദേഹം പോലീസ് കണ്ടെത്തി. അപകടമരണമാണോയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

    Read More »
  • Kerala

    തൃശൂരിൽ ആശുപത്രി ഉടമ നഴ്സുമാരെ മർദ്ദിച്ചതായി പരാതി

    തൃശൂർ:ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി ഉടമ മര്‍ദ്ദിച്ചുവെന്ന് നഴ്സുമാര്‍. തൃശൂര്‍ നൈല്‍ ആശുപത്രി എംഡിക്കെതിരെയാണ് നഴ്സുമാരുടെ പരാതി. മര്‍ദ്ദനമേറ്റ് നാല് നഴ്സുമാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് ജീവനക്കാരെ പിരിച്ച്‌ വിട്ടതുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടക്കുന്നതിനിടെ ആശുപത്രി ഉടമ മര്‍ദ്ദിച്ചുവെന്നാണ് നഴ്സുമാരുടെ ആരോപണം. ഗര്‍ഭിണിയായ നഴ്സിനടക്കം മര്‍ദ്ദനമേറ്റെന്നും നഴ്സുമാര്‍ പറഞ്ഞു. നൈല്‍ ആശുപത്രിയില്‍ ഏഴ് വര്‍ഷമായി 10,000 രൂപയില്‍ താഴെയാണ് ശമ്ബളം ലഭിച്ചിരുന്നത് എന്നാണ് നഴ്സുമാര്‍ പറയുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനെ തുടര്‍ന്ന് ഏഴ് പേരെ പിരിച്ച്‌ വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ നൈല്‍ ആശുപത്രി എംഡി ഡോ. അലോക് തങ്ങളെ മർദ്ദിക്കുകയുമായിരുന്നു എന്ന് നഴ്സുമാർ പറയുന്നു.

    Read More »
  • Kerala

    വയനാട് കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി

    വയനാട്:കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി. വയനാട് മീനങ്ങാടിയില്‍ കുണ്ടുവയല്‍ സ്വദേശി സുരേന്ദ്രന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കുണ്ടുവയല്‍ ഭാഗത്ത് പുല്ലരിയാൻ പോയ സുരേന്ദ്രനെ കാണാതാവുകയായിരുന്നു. മുതലയോ ചീങ്കണ്ണിയോ അക്രമിച്ചതാകാമെന്നാണ് സംശയം.സമീപത്ത് മുരണിയിലെ പുഴയില്‍ മുതലയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.ഫയര്‍ ഫോഴ്‌സും മീനങ്ങാടി പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

    Read More »
  • India

    പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സംഘം മണിപ്പൂരിലേക്ക്; വിമർശനവുമായി മോദി, തിരിച്ചടിച്ച് രാഹുല്‍

    ദില്ലി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂരിലേക്ക്. ശനി, ഞായർ ദിവസങ്ങളിൽ സഖ്യത്തിലെ എംപിമാർ മണിപ്പൂർ സന്ദർശിക്കും. അതിനിടെ, ‘ഇന്ത്യ’ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തി. ഭൂതകാലത്തിലെ അഴിമതി മറയ്ക്കാനാണ് പുതിയ പേരുമായി എത്തിയിരിക്കുന്നതെന്നാണ് മോദി വിമർശിച്ചത്. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. ഭൂതകാലത്തിലെ അഴിമതി മറയ്ക്കാനാണ് ഇന്ത്യയെന്ന പുതിയ പേരുമായി പ്രതിപക്ഷ പാർട്ടികൾ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. നാണക്കേട് കാരണമാണ് യുപിഎ എന്ന പഴയ പേര് ഉപേക്ഷിച്ചതെന്നും പേര് മാറ്റം സഖ്യത്തെ സഹായിക്കില്ലെന്നും പ്രധാനമന്ത്രി രാജസ്ഥാനിൽ പറഞ്ഞു. ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ പ്രതിപക്ഷം വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ, നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി തിരിച്ചടിച്ചു. തൻറെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുൽ വിമർശിച്ചു. മോദി ആർഎസ്എസിനെ പോലുള്ള ചിലരുടെ മാത്രം പ്രധാനമന്ത്രിയായി നിലകൊളുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. അത് കൊണ്ടാണ് മോദി മണിപ്പൂരിൽ പോകാത്തതും വിഷയത്തെ കുറിച്ച്…

    Read More »
  • Kerala

    മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതിൽ എന്താണ് തെറ്റെന്ന് ഇ.പി. ജയരാജൻ

    കോഴിക്കോട്: കെപിസിസി ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാറിലായ വിഷയത്തിൽ നടന്ന പൊലീസ് നടപടികളെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതിൽ എന്താണ് തെറ്റെന്ന് ഇ പി ജയരാജൻ ചോദിച്ചു. മൈക്ക് വിഷയത്തിൽ വികൃതമായുള്ള പ്രചരണമാണ് നടക്കുന്നത്. വിഐപി സെക്യൂരിറ്റി ചട്ടപ്രകാരം ഉള്ള നടപടി മാത്രമാണ് പൊലീസ് ചെയ്തത്. ആരെയും പ്രതി ആക്കിയില്ലെന്നും ജയരാജൻ പറഞ്ഞു. ഉമ്മൻചാണ്ടി അനുസ്മരണത്തിലെ കെ സുധാകരൻ്റെ പരാമർശത്തിനെതിരേയും ഇപി ജയരാജൻ വിമർശനമുന്നയിച്ചു. സുധാകരൻ ഉള്ളപ്പോൾ എങ്ങനെയാണ് സമാധാനത്തോടെ നടക്കുക. ഇങ്ങനെ ഉള്ളപ്പോൾ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളും. കോൺഗ്രസ് സ്വയം സൂക്ഷിച്ചാൽ അവർക്ക് നല്ലത്. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കോൺഗ്രസ് എന്താണ് കാട്ടിക്കൂട്ടിയത്. കെപിസിസി പ്രസിഡൻ്റ് എഴുതി വായിച്ചത് എന്താണ്. ആ രീതിയിൽ മറുപടി പറയാൻ ആർക്കും അറിയാഞ്ഞിട്ടല്ല. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുമ്പോൾ പോലും മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി. ഉമ്മൻചാണ്ടിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് തന്നെ ശ്രമിക്കുകയാണ്. വിഐപി പ്രസംഗിക്കുമ്പോൾ…

    Read More »
Back to top button
error: