കൊച്ചി:നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ്.
ആലുവയില്‍ നിന്ന് തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈൻ പൊട്ടിയതാണ് കാരണം. സംസ്കാര ജങ്ഷനിലാണ് പ്രധാന പൈപ്പില്‍ പൊട്ടലുണ്ടായത്. ഈ സാഹചര്യത്തില്‍ എറണാകുളം നഗരത്തിലെ കടവന്ത്ര, കലൂര്‍, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക.
അടുത്ത രണ്ട് ദിവസം ഈ ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്യാനാവില്ലെന്ന് അധികൃതർ അറിയിച്ചു.