ഇന്ത്യ, കുവൈറ്റ്, ഖത്തര്‍ എന്നീ ടീമുകളെ കൂടാതെ മംഗോളിയ-അഫ്ഗാനിസ്ഥാൻ മല്‍സരം ജയിക്കുന്ന ടീമാകും ഗ്രൂപ്പിലെ നാലാമന്മാര്‍.
ഇതിന് മുമ്ബ് ലോകകപ്പ് കളിച്ചിട്ടുള്ള ടീമാണ് കുവൈറ്റെങ്കിലും ഇടയ്‌ക്ക് വിലക്ക് വന്നതാണ് ഫിഫ റാങ്കിംഗില്‍ പിന്നില്‍ പോകാൻ കാരണം.കുവൈറ്റിനെ സാഫ് കപ്പില്‍ ഇന്ത്യ തോല്‍പ്പിച്ചിരുന്നെങ്കിലും അതിശക്തരായ ടീം തന്നെയാണ് അവര്‍.
ലോകകപ്പ് യോഗ്യത മത്സരക്രമം ഇങ്ങനെ
കുവൈറ്റ്-ഇന്ത്യ (നവംബര്‍ 16, 2023)
ഇന്ത്യ-ഖത്തര്‍ (നവംബര്‍ 21, (2023)
ക്വാളി-ഇന്ത്യ (മാര്‍ച്ച് 21, 2024)
ഇന്ത്യ-ക്വാളി (മാര്‍ച്ച് 26, 2024)
ഇന്ത്യ-കുവൈറ്റ് (ജൂണ്‍ 6, 2024)
ഖത്തര്‍-ഇന്ത്യ (ജൂണ്‍ 11, 2024)
ലോകകപ്പ് യോഗ്യതയ്‌ക്കുളള രണ്ടാം റൗണ്ടില്‍ 36 ടീമുകളാണ് 9 ടീം വീതമുളള 4 ടീമുകളായി മത്സരിക്കുക. ഇന്ത്യയേക്കാള്‍ മികച്ച റാങ്കുള്ള ഉസ്ബക്കിസ്ഥാൻ, ചൈന, ജോര്‍ദാൻ, ബഹറിൻ തുടങ്ങിയ ടീമുകളാണ് പോട്ട് രണ്ടില്‍ വന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫുട്‌ബോളില്‍ ഇന്ത്യ നടത്തുന്ന മികച്ച പ്രകടനങ്ങളാണ് പോട്ട് മൂന്നില്‍ നിന്ന് രണ്ടിലേക്ക് ഇന്ത്യയെ എത്തിച്ചത്.ഇന്ത്യയ്‌ക്ക് രണ്ടാം സ്ഥാനക്കാരായി മൂന്നാം റൗണ്ടിലേക്ക് കടക്കാനുള്ള വലിയ സാദ്ധ്യതകളാണ് ഇതിലൂടെ തുറന്നിട്ടിരിക്കുന്നത്.