Month: July 2023

  • India

    മണിപ്പൂരിനെ ചൊല്ലി ഇന്നും പാര്‍ലമെന്‍റ് പ്രക്ഷുബ്ധം; കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ എംപിമാര്‍

    ദില്ലി: മണിപ്പൂരിനെ ചൊല്ലി ഇന്നും പാർലമെൻറ് പ്രക്ഷുബ്ധം. പ്രധാനമന്ത്രി സഭയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിർത്തി വച്ചു. അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും മോദി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പാർലമെൻററികാര്യ മന്ത്രി പ്രൾഹാദ് മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു. ഭരണപക്ഷത്തിൻറെ നിലപാടിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാർ പാർലമെൻറിലെത്തിയത്. സഭാധ്യക്ഷന്മാർ എത്തിയതിന് പിന്നാലെ ലോക്സഭയിലും രാജ്യസഭയിലും ബഹളം തുടങ്ങി. അടിയന്തരപ്രമേയം അംഗീകരിച്ച് ലോക്സഭയിൽ ചർച്ച വേണമെന്നും പ്രധാനമന്ത്രി സഭയിൽ മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭയിൽ വിദേശകാര്യ നയത്തെ കുറിച്ച് സംസാരിച്ച മന്ത്രി എസ് ജയ്ശങ്കറിൻറെ പ്രസംഗം തടസപ്പെടുത്തി, മോദി വായ തുറക്കണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ഉയർത്തി. എന്നാൽ മോദി ജയ് മുദ്രവാക്യവുമായി ഭരണപക്ഷം പ്രതിപക്ഷത്തെ നേരിട്ടു. ഇതോടെ ക്ഷുഭിതനായ രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ പ്രതിപക്ഷ ആവശ്യം ഈ ഘട്ടത്തിൽ അംഗീകരിക്കാനാവില്ലെന്നും സഭ…

    Read More »
  • Crime

    പരവൂരിൽ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

    കൊല്ലം: കൊല്ലം പരവൂരിൽ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂർ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുൻ സൈനികനും കേരള സർവ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനാണ് ഇവരുടെ ചതിക്കുഴിയിൽപ്പെട്ടത്. അഭിഭാഷക കൂടിയാണ് നിത്യ ശശി. മെയ് 24നാണ് തട്ടിപ്പിന്റെ തുടക്കം. വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയാണ് ഇവർ ആദ്യം ചെയ്തത്. തുടരെയുള്ള ഫോൺ വിളിയിലൂടെ പതിയെ സൗഹൃദത്തിലാക്കി. ഒടുവിൽ വയോധികൻ കലയ്ക്കോട്ടെ വീട്ടിലെത്തി. അവിടെ വച്ച് ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്ക്കൊപ്പം ചിത്രങ്ങൾ എടുത്തു. ഫോണിൽ ചിത്രം പകർത്തിയത് മുൻ നിശ്ചയിച്ച പ്രകാരം സ്ഥലത്തെത്തിയ വയോധികന്റെ ബന്ധു കൂടിയായ ബിനുവായിരുന്നു. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ 11 ലക്ഷം…

    Read More »
  • Kerala

    ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 150 എംബിബിഎസ് സീറ്റുകള്‍ നഷ്ടമായ സംഭവം: 22,000 രൂപ ഫീസ് നല്‍കി സാധാരണക്കാര്‍ പഠിക്കുന്നിടത്ത് സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്നാണ് സീറ്റുകള്‍ റദ്ദാക്കപ്പെട്ടതെന്ന് വി.ഡി. സതീശൻ

    കൊച്ചി: ആലപ്പുഴ മെഡിക്കൽ കോളജിൽ 150 എംബിബിഎസ് സീറ്റുകൾ നഷ്ടമായ സംഭവത്തിൽ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ 150 എംബിബിഎസ് സീറ്റുകൾ നഷ്ടമായത്. 22,000 രൂപ ഫീസ് നൽകി സാധാരണക്കാർ പഠിക്കുന്ന മെഡിക്കൽ കോളജിലാണ് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയെ തുടർന്ന് മെഡിക്കൽ സീറ്റുകൾ റദ്ദാക്കപ്പെട്ടത്. പരിതാപകരമായ അവസ്ഥയിലാണ് ആരോഗ്യ വകുപ്പ്. പാവങ്ങൾക്കും സാധാരണക്കാർക്കും പഠിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയിരിക്കുന്നത്. ഡോക്ടർമാരെ നിയമിച്ചും സൗകര്യങ്ങൾ ഒരുക്കിയും ദേശീയ മെഡിക്കൽ കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ സീറ്റുകൾ നഷ്ടപ്പെടില്ലായിരുന്നു. കോളജിലെ പി ജി സീറ്റുകളും നഷ്ടമായി. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. ആരോഗ്യ മന്ത്രിയും ആരോഗ്യ വകുപ്പും ഇതിനൊക്കെ ഉത്തരം പറഞ്ഞേ മതിയാകൂ എന്നും സതീശൻ പറഞ്ഞു. അതേസമയം, സർക്കാരിൻറെ മദ്യ നയത്തെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മദ്യത്തിൻറെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള അതിശക്തമായ പ്രചരണത്തിന് പണം നൽകുമെന്ന് ഒരു ഭാഗത്ത് പറയുന്നതിനൊപ്പമാണ്…

    Read More »
  • Crime

    പത്തനംതിട്ടയില്‍ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ഭാര്യ പൊലീസ് കസ്റ്റഡിയിൽ

    പത്തനംതിട്ട: പത്തനംതിട്ടയില്‍ കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പാണ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ഉടന്‍ പരിശോധന നടത്തും. നൗഷാദിന്‍റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് തോന്നിയ ചില സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. നിലവില്‍ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്.

    Read More »
  • LIFE

    “വിവാഹത്തിന് സ്വര്‍ണം ജ്വല്ലറിയില്‍ ഒരു ദിവസത്തേയ്‍ക്ക് വാടകയ്‍ക്കെടുക്കുകയായിരുന്നു”; വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് അഖിൽ മാരാറും ഭാര്യയും

    ബിഗ് ബോസ് മലയാളം വിജയി അഖിലും ഭാര്യയും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് അഖില്‍ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യയുടെ സാന്നിദ്ധ്യത്തിലായിരുന്നു അഖില്‍ തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ വെളിപ്പെടുത്തിയത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മനസ് തുറന്നത്. അഖിലിന്റെ വാക്കുകള്‍ കരിമണിമാലയിട്ട് കെട്ടിക്കാൻ ഞാൻ പറ‍ഞ്ഞതാണ്. ഇവര്‍ ഞാൻ പറഞ്ഞത് കേട്ടില്ല. സ്വര്‍ണം വാടകയ്‍ക്കെടുത്തേ കെട്ടിക്കുകയുള്ളൂവെന്ന് പറഞ്ഞൂ. ഞാൻ അന്ന് പറഞ്ഞപ്പോള്‍ പുഛമായിരുന്നു. 2021ഒക്കെ ആകുമ്പോഴേക്ക് ഞാൻ എന്തെങ്കിലും പറയുന്നത് നാല് പേര് കേള്‍ക്കും എന്നൊക്കെ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാൻ ഒരു വേദിയില്‍ പ്രസംഗിക്കുകയായിരുന്നു. സ്‍ത്രീയാണ് ധനം എന്നൊക്കെയാണ് പറയുന്നത്. അപ്പോള്‍ ഒരാളെഴുന്നേറ്റ് എന്റെ വിവാഹ ഫോട്ടോ കാണിച്ചു. 75 പവൻ സ്വര്‍ണം വാങ്ങിച്ച് പറയുകയാണ് ഞാനെന്ന് അയാള്‍ ചൂണ്ടിക്കാട്ടി. എനിക്ക് ഭാവി ചിന്തയുള്ളതിനാല്‍ ഞാൻ പറഞ്ഞിരുന്നു, കരിമാല മതിയെന്ന്. എന്നാല്‍ എന്റെ മോളെ സ്വര്‍ണമിട്ടേ വിവാഹം കഴിപ്പിക്കൂവെന്ന് അമ്മ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ കയ്യില്‍ എന്തെങ്കിലും…

    Read More »
  • Crime

    കൃഷിയിടങ്ങളിലെ മോട്ടോറുകളിൽനിന്ന് വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് നാട്ടുകാര്‍

    ഭട്ടിൻഡ: മോഷണം ആരോപിച്ച് രണ്ട് പേരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ. പഞ്ചാബിലെ ഭട്ടിൻഡയിലാണ് സംഭവം. കൃഷിയിടങ്ങളിൽ സ്ഥാപിച്ച മോട്ടോറുകളിലെ വൈദ്യുതി കേബിളുകൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഇവർ മോഷ്ടിച്ചതായി പറയുന്ന കേബിളുകൾ കൊണ്ട് തന്നെയാണ് ഇവരെ മരത്തിൽ കെട്ടിയിട്ടതും. കൃഷിയിടങ്ങളിലെ പവർ കേബിളുകൾ മോഷണം പോവുന്നത് പതിവായതോടെ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ പൊലീസിൻറെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച ഉത്സാഹം ഉണ്ടാവാതെ വന്നതോടെ നാട്ടുകാർ സംഘടിച്ച് കള്ളന്മാരെന്ന് സംശയിക്കുന്നവരെ കയ്യോടെ പിടികൂടുകയായിരുന്നു. ഇവരുടെ കയ്യിൽ നിന്ന് മോഷണ മുതലും നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പൊലീസിന് കൈമാറി. ഇവരെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിൽ ഇവരെ ആക്രമിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വൈറലായ വീഡിയോയിലുള്ള ആളുകളിൽ ചിലരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും ഭട്ടിൻഡ എസ് പി അജയ് ഗാന്ധി വിശദമാക്കി. നിയമം കയ്യിലെടുത്ത് പെരുമാറരുതെന്ന് ജനങ്ങളോട്…

    Read More »
  • Business

    8.5 കോടിയിലധികം കർഷകർക്കായി പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു വന്നു; നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി കിസാൻ യോജനയുടെ പണം എത്തിയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

    ദില്ലി: കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ് പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്കെത്തി. 8.5 കോടിയിലധികം കർഷകർക്കായി 17,000 കോടിയിലധികം രൂപയാണ് നൽകിയത്. യോഗ്യരായ കർഷകർക്ക് പദ്ധതിക്ക് കീഴിൽ 14-ാം ഗഡുവായി 2,000 രൂപ ലഭിക്കും. കർഷകരുടെ എല്ലാ ആവശ്യങ്ങൾക്കും ഏകജാലക സൗകര്യം ലഭ്യമാക്കുന്നതിനായി 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളും (പിഎംകെഎസ്‌കെ) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പിഎം കിസാൻ സ്കീമിന്റെ രജിസ്ട്രേഷൻ പ്രക്രിയയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു കേന്ദ്രീകൃത ഹെൽപ്പ് ഡെസ്ക് അവതരിപ്പിച്ചതായി പിഎം കിസാൻ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു പിഎം-കിസാൻ വെബ്‌സൈറ്റ് അനുസരിച്ച്, കർഷകർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 14-ാമത്തെ ഗഡു ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള കോമൺ സർവീസ് സെന്ററുമായി (സിഎസ്‌സി)…

    Read More »
  • Careers

    കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

    കോട്ടയം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. ബിരുദവും ഡാറ്റാ മാനേജ്മെന്റ്, പ്രോസസ് ഡോക്യുമെന്റേഷൻ ആൻഡ് വെബ് ബെസ്ഡ് റിപ്പോർട്ടിംഗ് ഫോർമാറ്റ്സിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായം 18നും 41നും മദ്ധ്യേ. താത്പര്യമുള്ളവർ ജൂലൈ 29നകം അസൽ സർട്ടിഫിക്കറ്റുകളുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം.

    Read More »
  • Local

    ഏകാരോഗ്യം പദ്ധതി: ഉഴവൂരിൽ പഞ്ചായത്തുതലസമിതി രൂപീകരിച്ചു

    കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഏകാരോഗ്യം പദ്ധതിക്കായി പഞ്ചായത്തുതല സമിതി രൂപീകരിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്യോഗസ്ഥരായ പി. സജീവ്, ഗംഗാ ദേവി എന്നിവർ ക്ലാസെടുത്തു. മനുഷ്യരുടെ മാത്രമല്ല ജന്തുക്കളുടെയും മറ്റു ജീവജാലങ്ങളുടെയും പ്രകൃതിജന്യ രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും എതിരേ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ നിർത്തുക എന്ന ലക്ഷ്യമാണ് ഏകാരോഗ്യം പദ്ധതി മുന്നോട്ടുവയ്ക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജോണിസ് പി. സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു ജോസ്, ബിൻസി അനിൽ, മേരി സജി, സി.ഡി.എസ്. അധ്യക്ഷ മോളി രാജകുമാർ, ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

    Read More »
  • Local

    കേരളോത്സവം: ലോഗോ ക്ഷണിച്ചു

    കോട്ടയം: യുവജനങ്ങളുടെ കലാ-കായിക-സാഹിത്യ ശേഷി പരിപോഷിക്കുന്നതിന് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2023 ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. എ4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, തിരുവനന്തപുരം.43 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0471 2733139, 2733602.

    Read More »
Back to top button
error: