Month: July 2023

  • Kerala

    വീട്ടമ്മയെ പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങൾ പകര്‍ത്തുകയും ചെയ്ത പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു

    ആലപ്പുഴ:വീട്ടമ്മയെ പ്രണയം നടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങൾ പകര്‍ത്തുകയും ചെയ്ത പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. കരുനാഗപ്പളളി പാഞാറതെക്കതില്‍ രതീഷ് (39), വള്ളികുന്നം കടുവിനാല്‍ കാഞ്ഞു കളിക്കല്‍ വീട്ടില്‍ ഗിരീഷ് കുമാര്‍ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണു ഭവനത്തില്‍ വിനീത് (28) എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വള്ളികുന്നത്തുള്ള വീട്ടമ്മയെ രതീഷ് വശികരിച്ച്‌ നൂറനാട്ട് ഉളള ബന്ധുവിന്റെ വീട്ടില്‍ എത്തിച്ചാണ് പീഡിപ്പിക്കുകയും ചിത്രം പകര്‍ത്തുകയും ചെയ്തത്.ശേഷം ഗിരീഷും വിനീതും പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    കുട്ടിക്കാനത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

    ഇടുക്കി:കുട്ടിക്കാനത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.കടുവാപ്പാറയിലായിരുന്നു സംഭവം. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോൻ ജോസഫ് (26) ആണ് മരിച്ചത്.ടയര്‍ ലോഡുമായി കട്ടപ്പനയിലേക്കു പോകുന്നതിനിടെയാണ് അപകടം. കൊക്കയിലേക്കു പതിച്ച ലോറിയില്‍ നിന്നു തെറിച്ചുവീണ ജോമോന്റെ മൃതദേഹം ചിതറിയ നിലയിലായിരുന്നു. അഗ്‌നിരക്ഷാസേന അംഗങ്ങള്‍ ഒരു മണിക്കൂറെടുത്താണു മൃതദേഹം റോഡിലേക്കെത്തിച്ചത്.

    Read More »
  • Kerala

    ഏഴുമാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ 

    ഇടുക്കി: ഏഴ് മാസം ഗർഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഉപ്പുതറ പത്തേക്കര്‍ പുത്തൻവീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് ഗ്രീഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഭര്‍തൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.ഉടൻ തന്നെ ഇവര്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി. വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീടിനു പിൻവശത്തെ വാതില്‍ തുറന്നപ്പോഴാണു ഗ്രീഷ്മയെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനില്‍ ഗണേശൻ-സെല്‍വി ദമ്ബതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണു വിവാഹിതരായത്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ഉപ്പുതറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    Read More »
  • Kerala

    ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

    അടുത്ത കാലത്തായി, പണമിടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്.എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് കൃത്യസമയത്ത് അടയ്ക്കാത്ത ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് അതിലുമേറെയാണ്. കൂടുതല്‍ ആളുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവര്‍ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പാടുപെടുന്നുണ്ടെന്നാണ് വാസ്തവം.വര്‍ദ്ധിച്ചു വരുന്ന ജീവിതച്ചെലവ്, തൊഴില്‍ നഷ്ടം, സാമ്ബത്തിക മാന്ദ്യം തുടങ്ങിയ ഘടകങ്ങളാണ് ഇതിന് പിന്നിലെ കാരണങ്ങള്‍. ഡിജിറ്റല്‍ ഇ-കൊമേഴ്സിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ ഇടപാടുകളും മൂലം ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്ബത്തിക സ്ഥിതി പരിഗണിക്കാതെ തന്നെ ഷോപ്പിംഗ് നടത്താനും കടം വാങ്ങാനും സാധിക്കുന്നുണ്ട്.തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിലെ പണം എത്രയുണ്ടെന്ന് നോക്കാതെയാണ് പലപ്പോഴും ആളുകള്‍ പണം ചെലവഴിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങുന്നവര്‍ ലേറ്റ് ഫീസ് ഒഴിവാക്കാനും സിബില്‍ സ്‌കോറുകള്‍ സംരക്ഷിക്കാനും ശ്രദ്ധിക്കണം. അതിനായി ചില വഴികള്‍ ഇതാ.. ഒരു ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് മറ്റൊന്നിലേക്ക് തുക കൈമാറ്റം ചെയ്ത് പണം അടക്കുക എന്നതാണ് അതിനൊരു പരിഹാരം. പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍…

    Read More »
  • Kerala

    വെറും ആറ് സ്റ്റോപ്പ്;എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസിന്റെ വിശേഷങ്ങൾ അറിയാം

    ഇന്ത്യയിൽ ലക്ഷക്കണക്കിനാളുകളാണ് ഒരു ദിവസം  റെയില്‍വേയെ ആശ്രയിക്കുന്നത്.എത്ര ചെറിയ യാത്രയാണെങ്കില്‍ പോലും ട്രെയിൻ യാത്രയ്ക്കു ആളുകള്‍ ഏറ്റവും പരിഗണന കൊടുക്കുന്നത് വേഗത്തില്‍ എത്തുന്നതിനാണ്. ദീര്‍ഘദൂര യാത്രയാണെങ്കിലും ഏറ്റവും വേഗതയില്‍ പോകുന്ന, കുറഞ്ഞ സ്റ്റോപ്പുള്ള ട്രെയിനില്‍ ടിക്കറ്റ് ലഭിച്ചാല്‍ അതാവും കൂടുതല്‍ സന്തോഷം. അങ്ങനെയ യാത്ര പ്ലാൻ ചെയ്യുന്നവര്‍ക്ക് പറ്റിയ ട്രെയിനാണ് തുരന്തോ എക്സ്പ്രസ്. അത്തരത്തിലൊന്നാണ് എറണാകുളം- മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന . കുറഞ്ഞ സ്റ്റോപ്പും കൂടുതല്‍ വേഗതയുള്ള  മുംബൈ തുരന്തോ എക്സ്പ്രസ് (Ers-Ltt Duronto 12224/12223) എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസ്(ട്രെയിൻ നമ്പർ12224)   എറണാകുളം ജംങ്ഷനില്‍ നിന്നും മുംബൈ ലോകമാന്യ തിലക് ടെര്‍മിനസിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ട്രെയിനാണ് എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസ്. കൊച്ചിയെയും മുംബൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവം വേഗമേറിയ രണ്ടാമത്തെ ട്രെയിൻ കൂടിയാണ് ഈ തുരന്തോ എക്സ്പ്രസ്. മണിക്കൂറില്‍ പരമാവധി 120 കിലോമീറ്ററില്‍ സഞ്ചരിക്കുന്ന ഈ ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറില്‍ 77.0602 കിലോമീറ്റര്‍ ആണ്. കൊങ്കണ്‍…

    Read More »
  • Kerala

    തിരുവോണം ബംബര്‍ ടിക്കറ്റിന് ആദ്യ ദിനം റെക്കോര്‍ഡ് വിൽപ്പന

    തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ തിരുവോണം ബംബര്‍ ടിക്കറ്റിന് ആദ്യ ദിനം റെക്കോര്‍ഡ് വിൽപ്പന. ആദ്യ ദിവസം തന്നെ നാലര ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. 25 കോടിയുടെ സമ്മാനമാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. തിരുവോണം ബംബറിന്റെ രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്ബറുകള്‍ക്ക് നല്‍കും. ഇത്തവണ 5,34, 670 പേര്‍ക്ക് സമ്മാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം 3,97,911 പേര്‍ക്കായിരുന്നു സമ്മാനം നല്‍കിയത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 20 നാണ് നറുക്കെടുപ്പ്.

    Read More »
  • Feature

    ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതും വഴിപാട്; അറിയാം ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

    അപരിചിതരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് വഴിപാടായുള്ള ഒരമ്പലം. കെട്ടുകഥയല്ലിത്. ഇന്തോനേഷ്യയിലെ സോളോയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്രാഗൻ റീജൻസിയിലെ ഒരു കുന്നിൻ മുകളിലുള്ള ജാവനീസ് ദേവാലയമാണ് വിചിത്രമായ ആചാരം ഇന്നും പിന്തുടരുന്നത്.  സോളോയിൽ നിന്ന് 28 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്ക് ഓരോ 35 ദിവസം കൂടുമ്പോഴും അതുവരെ കണ്ടിട്ടില്ലാത്തവരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടാനായി ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാരാണ് എത്തിച്ചേരുന്നത്. മൗണ്ട് കെമുകസ് അല്ലെങ്കിൽ ഗുനുങ് കെമുകസ് ( സെക്സ് മൗണ്ടൻ ) എന്ന മലയിലാണ് ക്ഷേത്രമുള്ളത്. പുണ്യസ്ഥലത്ത് വിവാഹേതര ലൈംഗികബന്ധം അവർക്ക് ഭാഗ്യം നൽകുമെന്ന് വിശ്വസിക്കുന്നു. ജാവനീസ് രാജാവിന്റെ മകനായ  പംഗേരൻ സമോദ്രോയുടെയും രണ്ടാനമ്മയായ നായി ഒൻട്രോവുലന്റെയും ദേവാലയമാണിത്. രാജകുമാരൻ പംഗേരൻ സമോദ്രോ തന്റെ രണ്ടാനമ്മയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടതോടെയാണ് ഈ ആചാരം ആരംഭിച്ചതെന്നാണ് ഐതിഹ്യം. ഈ സ്ഥലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഭാഗ്യം മാത്രമല്ല, സമ്പത്തും കൊണ്ടുവരുമെന്ന് തീർത്ഥാടകർ വിശ്വസിക്കുന്നു.ഈ ദേവാലയത്തിലേക്ക് കടക്കണമെങ്കിൽ 5,000 രൂപ ആണ് പ്രവേശന…

    Read More »
  • Food

    വിഷമാണ് വിൽക്കുന്നത്; പായ്ക്കറ്റ് ചിക്കൻ മസാല വാങ്ങുന്നവർ ശ്രദ്ധിക്കുക

    കടയിൽ നിന്ന് ഇറച്ചിക്കോഴിയെ വാങ്ങി ഒരു പാക്കറ്റ് ചിക്കൻ മസാലയുമായാൽ പാചകം ഉഷാറായി. പക്ഷേ സൗകര്യം കൂടിയപ്പോൾ അപകടവും കൂടുന്ന നിലയാണ് പാക്കറ്റ് മസാലക്കൂട്ടിൻ്റെ കാര്യത്തിൽ. വിരുന്നുകാർ വരുമ്പോഴും വിശേഷാവസരങ്ങളിലും പുരപ്പറത്തും വേലിപ്പുറത്തും മരമുകളിലും ചേക്കേറുന്ന കോഴിയെപ്പിടിക്കാനുള്ള ഒരു പാച്ചിലുണ്ട് പണ്ട്. ഓടിപ്പാഞ്ഞ് കോഴിയെപ്പിടിച്ചു ശരിയാക്കിക്കഴിഞ്ഞാൽപ്പിന്നെ മസാല അരക്കാനുള്ള തയ്യാറെടുപ്പായി. വേണ്ടതെല്ലാം സംഘടിപ്പിച്ച് വറുക്കേണ്ടത് വറുത്തും അരക്കേണ്ടത് അരച്ചും പൊടിക്കേണ്ടത് പൊടിച്ചും എടുക്കണം. ഇന്ന് ഈ പാടൊന്നുമില്ല. കടയിൽ നിന്ന് ഇറച്ചിക്കോഴിയെ വാങ്ങി ഒരു പാക്കറ്റ് ചിക്കൻ മസാലയുമായാൽ പാചകം ഉഷാറായി. പക്ഷേ സൗകര്യം കൂടിയപ്പോൾ അപകടവും കൂടുന്ന നിലയാണ് പാക്കറ്റ് മസാലക്കൂട്ടിൻ്റെ കാര്യത്തിൽ എന്ന് ഭക്ഷ്യ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി  പറയുന്നു.   ചിക്കനൊഴിച്ച് കറിക്കുവേണ്ട എല്ലാം ചിക്കൻ മസാലക്കൂട്ടിൽ കാണാം. അല്പം എണ്ണയുമൊഴിച്ച് വേവിച്ചാൽ ചിക്കൻ കറി റെഡി. സാധാരണ എന്തുപൊടി ചേർത്ത് പാക്കറ്റിൽ ആക്കിയാലും ആളുകൾ വാങ്ങും എന്ന സ്ഥിതിയാണ് ഇന്ന് മസാലക്കൂട്ടുവിപണിയുടേത്. മഞ്ഞൾപ്പൊടി,…

    Read More »
  • India

    എം.എല്‍.എ.മാര്‍ ഇടയുന്നു;കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചു

    ബംഗളൂരു: ഒരുവിഭാഗം എംഎൽഎമാർ ഇടിഞ്ഞതോടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ട് ബെംഗളൂരുവിലെ സ്വകാര്യഹോട്ടലിലാണ് യോഗം. ഇടഞ്ഞുനില്‍ക്കുന്ന എം.എല്‍.എ.മാരെ മയപ്പെടുത്താനാണിത്. കര്‍ണാടകയില്‍ മന്ത്രിമാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. 11 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രംഗത്തുള്ളത്.കലബുറഗി ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ബി.ആര്‍. പാട്ടീലും മറ്റ് 10 പേരും അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് അയച്ചതിന്റെ പിന്നാലെയാണ് കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചിരുന്നത്.  മന്ത്രിമാരുടെ നിസ്സഹകരണം മൂലം ജനാഭിലാഷത്തിന് അനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു പരാതി. മന്ത്രിമാരെ ബന്ധപ്പെടണമെങ്കില്‍ ഇടനിലക്കാര്‍ വേണമെന്നും കത്തില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മന്ത്രിമാര്‍ സഹകരിക്കുന്നില്ലെന്നും കത്തിലുണ്ട്. ബി.ആര്‍. പാട്ടീല്‍ എം.എല്‍.എയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്തയച്ചിരിക്കുന്നത്. അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ രാജ്യത്തിനു പുറത്ത് ഗൂഢാലോചനകള്‍ നടക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സിംഗപ്പൂരിലാണ് ഇത്തരം ഒരു നീക്കം നടക്കുന്നത്. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയുമായി…

    Read More »
  • India

    മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ബി ജെ പിയില്‍ നിന്ന് രാജി

    ഇംഫാൽ:മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച ബി.ജെ.പി നേതാവ് വിനോദ് ശര്‍മ്മ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ബീഹാറില്‍ ബി.ജെ.പിയുടെവക്താവായിരുന്നു വിനോദ് ശര്‍മ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം അദ്ദേഹത്തിനില്ലെന്നും വിനോദ് ശർമ്മ പറഞ്ഞു.അങ്ങനെയെങ്കിൽ മോദിക്ക് എൽകെ അദ്വാനിയുടെ ഗതിതന്നെയാകും ഉണ്ടാകുക എന്നും ശർമ്മ കൂട്ടിച്ചേർത്തു. “മണിപ്പൂർ ഇന്ത്യക്ക് അപമാനം, സ്ത്രീകളെ തെരുവിലൂടെ നഗ്നരാക്കി പരേഡ് നടത്തിച്ചിട്ടും പ്രധാനമന്ത്രി ഉറക്കത്തിലാണ്. ബിരേൻ സിങ്ങിനെ പുറത്താക്കാൻ ധൈര്യമില്ല. ബീജെപിയുടെ ബേട്ടി ബചാവോ വെറും പൊള്ള വാക്ക് മാത്രം. എനിക്ക് ഈ പാർട്ടിയിൽ തുടരാൻ കഴിയില്ല”- വിനോദ് ശർമ്മ  പറഞ്ഞു.

    Read More »
Back to top button
error: