IndiaNEWS

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സംഘം മണിപ്പൂരിലേക്ക്; വിമർശനവുമായി മോദി, തിരിച്ചടിച്ച് രാഹുല്‍

ദില്ലി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂരിലേക്ക്. ശനി, ഞായർ ദിവസങ്ങളിൽ സഖ്യത്തിലെ എംപിമാർ മണിപ്പൂർ സന്ദർശിക്കും. അതിനിടെ, ‘ഇന്ത്യ’ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തി. ഭൂതകാലത്തിലെ അഴിമതി മറയ്ക്കാനാണ് പുതിയ പേരുമായി എത്തിയിരിക്കുന്നതെന്നാണ് മോദി വിമർശിച്ചത്.

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. ഭൂതകാലത്തിലെ അഴിമതി മറയ്ക്കാനാണ് ഇന്ത്യയെന്ന പുതിയ പേരുമായി പ്രതിപക്ഷ പാർട്ടികൾ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. നാണക്കേട് കാരണമാണ് യുപിഎ എന്ന പഴയ പേര് ഉപേക്ഷിച്ചതെന്നും പേര് മാറ്റം സഖ്യത്തെ സഹായിക്കില്ലെന്നും പ്രധാനമന്ത്രി രാജസ്ഥാനിൽ പറഞ്ഞു. ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ പ്രതിപക്ഷം വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Signature-ad

അതിനിടെ, നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി തിരിച്ചടിച്ചു. തൻറെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുൽ വിമർശിച്ചു. മോദി ആർഎസ്എസിനെ പോലുള്ള ചിലരുടെ മാത്രം പ്രധാനമന്ത്രിയായി നിലകൊളുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. അത് കൊണ്ടാണ് മോദി മണിപ്പൂരിൽ പോകാത്തതും വിഷയത്തെ കുറിച്ച് പറയാത്തതെന്നും രാഹുൽ വിമർശിച്ചു.

Back to top button
error: