കണ്ണൂർ:ഇരിക്കൂറിൽ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് ബംഗാള്‍ സ്വദേശി മരിച്ചു.
ചിരംജിത്ത് ബര്മന് (30) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു അപകടം സംഭവിച്ചത്. കുയിലൂരിലെ കാളാംവളപ്പില്‍ വിജിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡിനെ താങ്ങിനിര്‍ത്തിയ തൂണ് മാറ്റുന്നതിനിടെ ചിരഞ്ജിത്തിന്റെ തലയിലേക്കു കോണ്‍ക്രീറ്റ് സ്ളാബ് തകര്‍ന്നുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിക്കൂര്‍ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.