KeralaNEWS

ആലപ്പുഴ വഴി തിരുവനന്തപുരം-കോയമ്പത്തൂർ റൂട്ടിൽ വന്ദേഭാരത് എത്തുമെന്ന് സൂചന

ആലപ്പുഴ:ഓണസമ്മാനമായി കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത.അങ്ങനെയെങ്കിൽ ഇത് ആലപ്പുഴ വഴി തിരുവനന്തപുരം-കോയമ്പത്തൂർ റൂട്ടിലാകുമെന്നാണ് ലഭിക്കുന്ന സൂചന.
തിരുവനന്തപുരത്തു നിന്നും രാത്രിയിൽ പുറപ്പെട്ട് പുലർച്ചെ 5:30 ന് കോയമ്പത്തൂരിലെത്തി തിരികെ രാവിലെ10:30ന് കോയമ്പത്തൂരിൽ നിന്നും പുറപ്പെടുന്ന രീതിയിലാകും സർവീസെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ കേരളത്തിന് അനുവദിച്ച തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് വൻ വിജയമായതിന് പിന്നാലെ ഒരു വന്ദേഭാരത് ട്രെയിൻ കൂടി കേരളത്തിന് അനുവദിക്കുമെന്ന് റയിൽവെ അറിയിച്ചിരുന്നു.ഓണസമ്മാനമായി ഇത് പ്രഖ്യാപിക്കാനാണ് സാധ്യത.തന്നെയുമല്ല അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിൽ ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബിജെപിയുടെയും പ്രതീക്ഷ.
തിരുവനന്തപുരം, തൃശൂർ, പാലക്കാട് ഉൾപ്പെടെ ആറ് മണ്ഡലങ്ങളിലെങ്കിലും ഇത്തവണ ജയിക്കാൻ പറ്റുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.എന്നാൽ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ തന്നെ പുതിയ ട്രെയിനും അനുവദിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: