CrimeNEWS

മകന്റെ കൂട്ടുകാരനായ 12 വയസുകാരന്റെ കൈ തല്ലിയൊടിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ പന്ത്രണ്ടു വയസ്സുകാരനെ മര്‍ദിച്ചു കയ്യൊടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചരിപ്പറമ്പ് വെളുന്തറ മുണ്ടമണ്‍വിള കരിക്കകത്ത് വീട്ടില്‍ രഞ്ജിത്തിനെ(33)യാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വ വൈകിട്ടാണു ബാലനു മര്‍ദനമേല്‍ക്കുന്നത്. മര്‍ദനമേറ്റ കുട്ടിയും രഞ്ജിത്തിന്റെ മകനും കൂടി സ്‌കൂളില്‍ നിന്നു കളിക്കാനായി ക്രിക്കറ്റ് ബാറ്റ് കൊണ്ടു വന്നു. കളിച്ച ശേഷം രഞ്ജിത്തിന്റെ മകന്‍ ബാറ്റ് വീട്ടില്‍ സൂക്ഷിച്ചു. വൈകിട്ട് വീട്ടില്‍ എത്തിയ രഞ്ജിത്ത് ബാറ്റ് എവിടെ നിന്നാണെന്നു തിരക്കി. സ്‌കൂളില്‍ നിന്നു ബാറ്റ് എടുത്ത് നല്‍കിയതു കൂട്ടുകാരനാണെന്നു രഞ്ജിത്തിന്റെ മകന്‍ പറഞ്ഞു. രഞ്ജിത്ത് മകനെയും കൂട്ടി പന്ത്രണ്ടുവയസ്സുകാരന്റെ വീട്ടില്‍ എത്തി. വിളിച്ചുകൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ടു മര്‍ദിച്ചെന്നാണു പരാതി. സ്‌കൂളില്‍ നിന്നു ബാറ്റ് എടുത്ത് കൊണ്ടു വന്നത് എന്തിനെന്നു ചോദിച്ചായിരുന്നു മര്‍ദനം,

Signature-ad

കൈയ്ക്കും കാലിനും അടിയേറ്റ കുട്ടിയുടെ വലതു കൈക്ക് പൊട്ടല്‍ ഉണ്ടായി. കുട്ടിയെയും കൊണ്ട് അമ്മൂമ്മ കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പിന്നീട് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്ക് പൊട്ടല്‍ ഉള്ളതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിട്ടു. അവിടെ കൈയ്ക്ക് പ്ലാസ്റ്ററിട്ടു. എന്നാല്‍, ആദ്യം പോലീസ് കേസെടുത്തില്ല. പോലീസിനെതിരെ പരാതി ഉയര്‍ന്നതോടെ ബുധന്‍ രാത്രി കേസെടുത്തു. രഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: