നീലേശ്വരം:റെയിൽവേ ട്രാക്കിന് സമീപം കാർ പാർക്ക് ചെയ്ത ഉടമയ്ക്കെതിരെ കേസ്.റയിൽവെ സ്റ്റേഷന്റെ കിഴക്കു ഭാഗത്തായി അലക്ഷ്യമായി കാർ പാർക്ക് ചെയ്ത ഉടമയ്ക്കെതിരെയാണ്
റയിൽവെ പോലീസ് കേസെടുത്തിരിക്കുന്നത്.
റെയിൽവേയുടെ .ഇലക്ട്രിക്കൽ മെയിന്റനൻസിനായി ഓടി കൊണ്ടിരിക്കുന്ന ടവർ കാർ എൻജിൻ ട്രാക്കിനോട് ചേർന്ന് കാർ പാർക്ക് ചെയ്തിരുന്നതിനാൽ മുന്നോട്ട് പോകാൻ കഴിയാത്ത വിധം നിർത്തിയിടേണ്ടി വന്നതിനെ തുടർന്നാണ് ഉടമയ്ക്കെതിരെ കേസ് എടുത്തത്.വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.