തിരുവനന്തപുരം:സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെ സിനിമാ മേഖലയിലേക്ക് പ്രവേശിക്കാൻ ഡിജിപി ടോമിൻ തച്ചങ്കരി.നാളെയാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്.
സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്താണ് ആദ്യ സിനിമ.ഇതിന്റെ തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയായതായും സംവിധായകനെയും താരങ്ങളെയും ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറയുന്നു.
ഇതിന്റെ ഭാഗമായി ഭാര്യ അനിതയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റിയാൻ സ്‌റ്റുഡിയോയുടെ പ്രവർത്തനം സജീവമാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പൊലീസ് സേനയ്ക്കുള്ള ആദരമായി വിരമിക്കൽ സമയത്ത് പാടുവാനായി ഒരു ഗാനവും തച്ചങ്കരി ചിട്ടപ്പെടുത്തുന്നുണ്ട്. കുസൃതിക്കാറ്റ്, ബോക്സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം തച്ചങ്കരി മുൻപ് നിർവഹിച്ചിട്ടുണ്ട്.
പൊലീസ് ആസ്ഥാനം എഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, ഫയർഫോഴ്സ് മേധാവി തുടങ്ങിയ പദവികൾ വഹിച്ച തച്ചങ്കരി 1987 ഐ പി എസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. വചനം എന്ന ആൽബത്തിലെ രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണെ എന്ന ഗാനരചനയിലൂടെ ശ്രദ്ധേയനായി. പിന്നീട് ഒരുപാട് ക്രിസ്റ്റ്യൻ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നൽകി. തച്ചങ്കരി കെഎസ്ആർടിസി എം ഡിയായിരിക്കെ ജീവനക്കാർക്ക് ഒരു മാസം പോലും ശമ്പളം മുടങ്ങിയിരുന്നില്ല.