ന്യൂഡൽഹി:കെ-റെയില്‍ തുടര്‍നടപടിക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകി.കഴിഞ്ഞ ദിവസം ലോക് സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നേരത്തെ നാനാഭാഗത്തു നിന്നും എതിര്‍പ്പുകള്‍ വന്നതോടെ കേന്ദ്രം പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു.
സംസ്ഥാനത്തിന്റെ അതിവേഗ വികസന പദ്ധതികളിൽ ഒന്നായാണ് സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി അറിയപ്പെടുന്നത്. ഇടതു സർക്കാറിന്റെ സ്വപ്ന പദ്ധതി വൻ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. കെ റയിലിനായി സ്ഥാപിച്ച സർവേ കുറ്റികൾ വരെ പിഴുതെറിയുന്ന രീതിയിൽ സംസ്ഥാനത്ത് പ്രതിഷേധം കനത്തു.ബിജെപി നേതാക്കൾ വരെ പദ്ധതിക്ക് അനുമതി നൽകരുതെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കുകയും ചെയ്തിരുന്നു.
നാനാഭാഗത്തു നിന്നും എതിര്‍പ്പുകള്‍ വരുകയും കേന്ദ്രം അനുമതി കൊടുക്കാതിരിക്കുകയും ചെയ്തതോടെ പദ്ധതി മുടങ്ങിയെന്ന് സമാധാനിച്ചിരിക്കയായിരുന്നവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇപ്പോൾ റയിൽവെ മന്ത്രിയുടെ വെളിപ്പെടുത്തൽ.