Month: July 2023
-
Kerala
ആയുർവേദ കേന്ദ്രത്തിലെ പീഡനം;മാനേജര്‍ അടക്കം രണ്ടു പേര്‍ പിടിയില്‍
തലശ്ശേരി: ആയുർവേദ കേന്ദ്രത്തിൽ ജീവനക്കാരിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ മാനേജർ അടക്കം രണ്ടു പേർ പിടിയിൽ.സ്ഥാപനത്തിലെ തെറാപ്പിസ്റ്റായ ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ടായിരുന്നു പീഡനം. തലശ്ശേരി ലോഗന്‍സ് റോഡില്‍ ഡാലിയ ആര്‍ക്കേഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘ലോട്ടസ് സ്പാ’ എന്ന മസാജ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.അടുത്തിടെ ഇവിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനിയായ 45 കാരിയെയാണ് മാനേജരുടെ ഒത്താശയോടെ ഇടപാടുകാരന്‍ ഉപദ്രവിച്ചത്. തെറാപ്പിസ്റ്റ് എതിര്‍ത്തതോടെ മാനേജറും ചെമ്ബ്ര സ്വദേശിയായ ഇടപാടുകാരനും ചേര്‍ന്ന് മുറിയിൽ പൂട്ടിയിട്ടായിരുന്നു ഇവരെ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം യുവതി നേരിട്ടെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മസാജ് കേന്ദ്രത്തിന്റെ മാനേജരെയും, ഇടപാടുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്ഥാപനത്തിൽ ഇതിനുമുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോന്നും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read More » -
India
കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചു;ബിഹാറില്‍ വനിതാ മേയറെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി
പട്ന:ബിഹാറില്‍ വനിതാ മേയറെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി.മൂന്നാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചതിനാണ് ബിഹാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഛപ്ര മേയര്‍ രാഖി ഗുപ്തയാണ് അയോഗ്യയാക്കപ്പെട്ടത്.അഞ്ച് മാസം വാദം കേട്ട ശേഷമാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. മുൻ മേയര്‍ സുനിത ദേവിയാണ് രാഖി ഗുപ്തക്കെതിരെ പരാതി നല്‍കിയത്. 2022ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് മക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് രാഖി നല്‍കിയിരുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയും മേയര്‍ക്കും ഭര്‍ത്താവ് വരുണ്‍ പ്രകാശിനും മൂന്നാമത്തെ കുട്ടിയുണ്ടെന്ന് ജില്ല മജിസ്ട്രേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.
Read More » -
Crime
ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ടിനായി കുഞ്ഞിനെ വിറ്റ് ഐഫോണ്‍ വാങ്ങി; ദമ്പതികള്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസില്‍ ദമ്പതിമാരെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കാണാതാവുകയും ദമ്പതിമാരുടെ കൈയില്‍ പുതിയ ഫോണ്‍ കാണുകയും ചെയ്തതോടെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യാനും ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഷൂട്ട് ചെയ്യുന്നതിനായി ഐ ഫോണ്‍ 14 വാങ്ങുന്നതിനുമാണ് കുഞ്ഞിനെ വിറ്റതെന്നാണ് ചോദ്യം ചെയ്യലില്‍ ദമ്പതികള്‍ മൊഴി നല്‍കി. ബരാക്പുര്‍ സബ്ഡിവിഷനിലെ ജയദേവ് ഘോഷ്, സതി എന്നീ ദമ്പതിമാരാണ് പിടിയിലായത്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള ഒരു മകളും ഉണ്ട്. ഈ പെണ്‍കുട്ടിയേയും വില്‍പന നടത്താന്‍ ശ്രമം നടന്നതായി പോലീസ് പറഞ്ഞു. ഒന്നര മാസം മുമ്പാണ് എട്ട് മാസം പ്രായമുണ്ടായിരുന്ന ആണ്‍ കുഞ്ഞിനെ വിറ്റതെങ്കിലും കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. രണ്ട് ലക്ഷം രൂപയ്ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. ഇതിന് ശേഷം…
Read More » -
India
തമിഴ്നാട്ടിൽ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു
സേലം:തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിനു സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കക്കടയ്ക്കു സമീപമുള്ള വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Read More » -
Crime
‘അന്‍പുള്ള ഡയറി’യില്‍നിന്ന് തുമ്പുണ്ട്! മുന്‍ മിസ് ആന്ധ്രയുടെ മരണത്തില്‍ കാമുകന്‍ പിടിയില്‍
ബംഗളൂരു: മുന്‍ മിസ് ആന്ധ്രയും മോഡലുമായ വിദ്യശ്രീയുടെ ആത്മഹത്യയില്‍, പ്രേരണാക്കുറ്റത്തിന് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 21 നാണ് വിദ്യശ്രീ (25) ചിക്കബനവറിനടുത്തുള്ള കെംപപുരയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. അമ്മ ത്രിവേണിക്കും സഹോദരന്‍ മനോജിനുമൊപ്പമായിരുന്നു വിദ്യശ്രീ താമസിച്ചിരുന്നത്. പിതാവ് ആറ് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. എംസിഎ ബിരുദക്കാരിയായ വിദ്യശ്രീ മോഡലിങ്ങിനു പുറമെ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ യോണ്ടറിലെ ജീവനക്കാരി കൂടിയായിരുന്നു. ബസവേശ്വര നഗറിലെ ജിംനേഷ്യത്തില്‍ പരിശീലകനായ അക്ഷയിനെ 2021 ലാണ് വിദ്യശ്രീ പരിചയപ്പെടുന്നത്. ഫെയ്‌സ്ബുക് വഴിയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. മാണ്ഡ്യ സ്വദേശിയായ അക്ഷയ് തന്റെ മാതാപിതാക്കളോടൊപ്പം കെങ്കേരിയിലേക്ക് മാറിയതാണ്. കൂടുതല്‍ അടുത്തതോടെ ഡേറ്റിങ് ആരംഭിച്ച കമിതാക്കള്‍ പലപ്പോഴായി വിനോദയാത്ര പോയിരുന്നു. കല്യാണം കഴിക്കാമെന്ന് ഇരുവരും ധാരണയിലെത്തി. ഇതിനിടെ വിദ്യശ്രീയില്‍നിന്നും അക്ഷയ് പണം കടം വാങ്ങുകയും ചെയ്തു. മൂന്ന് മാസം മുന്‍പ് അക്ഷയ് വിദ്യശ്രീയെ മനഃപൂര്‍വം ഒഴിവാക്കാന്‍ ആരംഭിച്ചു. അവള്‍ മരിച്ചാലും തനിക്കൊന്നുമില്ലെന്ന് പറയുകയും ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും…
Read More » -
Food
നിസ്സാരക്കാരനല്ല ചോളം, ഗുണങ്ങൾ പലതുണ്ട്
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണ് ചോളം. ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.ചോളത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ഒരു കപ്പ് ചോളത്തിൽ ഏകദേശം 29 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അത് നമ്മുക്ക് ആവശ്യമായ ശാരീരിക ഊർജ്ജം നൽകുന്നു. കൂടാതെ, ചോളം നമ്മുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ശരിയായി പ്രവർത്തിക്കാനും ഏറെ സഹായിക്കുന്നു. ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ എന്നിവയ്ക്ക് രക്തയോട്ടം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാനും ഇൻസുലിൻ നിയന്ത്രിക്കാനും കഴിയും. ചോളത്തിൽ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ബി 1, ബി 5, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടനായ ഈ ധാന്യം പുതിയ കോശങ്ങൾ സൃഷ്ടിച്ച് പ്രമേഹത്തിനെതിരെ പോരാടാനും സഹായിക്കുന്നു. ഗർഭകാലത്ത് ചോളം…
Read More » -
Kerala
രക്തസാക്ഷിഫണ്ട് തട്ടിപ്പില്‍ നടപടിയെടുത്ത് സിപിഎം, ഏരിയാകമ്മിറ്റി അംഗത്തിന് സസ്പെന്‍ഷന്‍
തിരുവനന്തപുരം: രക്തസാക്ഷിഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഏരിയാകമ്മിറ്റി അംഗത്തിനെതിരേ നടപടിയെടുത്ത് സി.പി.എം. വഞ്ചിയൂര്‍ ഏരിയാകമ്മിറ്റിയംഗം സി. രവീന്ദ്രന്‍നായരെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ആരോപണവിധേയനായ രവീന്ദ്രന്‍നായര്‍ കുറ്റംചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. നേരത്തെ ഇയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന വഞ്ചിയൂര്‍ സ്വദേശി വിഷ്ണുവിന്റെ രക്തസാക്ഷിഫണ്ടിലെ തുക തട്ടിയെടുത്തതായാണ് ആരോപണം. ജില്ലാ സെക്രട്ടറി വി. ജോയിക്കായിരുന്നു അന്വേഷണച്ചുമതല. 2008-ല്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തിനുവേണ്ടിയും കേസ് നടത്തുന്നതിനുമായി പാര്‍ട്ടി പിരിച്ച തുകയിലെ അഞ്ചുലക്ഷം രൂപ തിരിമറിനടത്തിയെന്നാണ് ആരോപണം. ആ സമയത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന രവീന്ദ്രന്‍നായരുടെ അക്കൗണ്ടിലൂടെയായിരുന്നു ധനസമാഹരണം. സമാഹരിച്ച 11 ലക്ഷത്തോളം രൂപ വിഷ്ണുവിന്റെ കുടുംബത്തിന് നല്‍കി. ശേഷിച്ച തുക കേസ് നടത്തിപ്പിനായി മാറ്റിവെച്ചിരുന്നു. ഇതില്‍നിന്ന് അഞ്ചുലക്ഷം രൂപ രവീന്ദ്രന്‍നായരുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ സമരക്കേസുമായി ബന്ധപ്പെട്ട് സ്വരൂപിച്ച പണം തട്ടിച്ചുവെന്ന് ആരോപണം മറ്റൊരു ജില്ലാകമ്മിറ്റി അംഗത്തിനെതിരേയും നിലനില്‍ക്കുന്നുണ്ട്.
Read More » -
NEWS
പ്രതിസന്ധികള്‍ മാറി ജിസിസി റെയില്‍ വീണ്ടും ട്രാക്കില്‍; ആറ് ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി അന്തിമഘട്ടത്തിലേക്ക്
ജിദ്ദ: ആറ് ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജിസിസി റെയില്‍വേ പദ്ധതിക്ക് വീണ്ടും ആക്കംകൂടുന്നു. സാമ്പത്തിക പ്രയാസങ്ങള്‍, കോവിഡ് കാല പ്രതിസന്ധികള്‍, 2014ലെ എണ്ണ വിലയിടിവ്, ഖത്തറിനെതിരേ ജൂണ്‍ 2017 മുതല്‍ ജനുവരി 2021 വരെ ഏതാനും രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം, നയതന്ത്ര പിരിമുറുക്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നു. പദ്ധതിയുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കുന്ന ബോഡിയായ ജിസിസി റെയില്‍വേ അതോറിറ്റി സ്ഥാപിക്കുന്നതിന് ആറ് ജിസിസി രാജ്യങ്ങളിലെ നേതാക്കള്‍ 2021 ഡിസംബറില്‍ അംഗീകാരം നല്‍കിയതോടെ പദ്ധതി ഫലപ്രദമായി പുനരാരംഭിച്ചു. 2023ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി കൈവന്നിട്ടുണ്ട്. നിര്‍ദിഷ്ട 2,117 കിലോ മീറ്റര്‍ പാതയില്‍ 2,000 കിലോമീറ്ററിലധികം ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയാവുകയോ നടപടികള്‍ പുരോഗമിക്കുകയോ ചെയ്യുന്നുണ്ട്. കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. ഓരോ രാജ്യങ്ങളിലും പാതയുടെ നിര്‍മാണം…
Read More »