CrimeNEWS

വീട്ടില്‍നിന്ന് 41,000 രൂപ മോഷണം പോയി; ജോലിക്കാരിക്ക് മാപ്പ് നല്‍കി ശോഭന

ചെന്നൈ: വീട്ടില്‍ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരിക്ക് മാപ്പ് നല്‍കി ചലച്ചിത്രതാരം ശോഭന. സംഭവത്തില്‍ ജോലിക്കാരിക്കെതിരേ കേസ് വേണ്ടെന്ന് ശോഭന പോലീസിനെ അറിയിച്ചു. മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുറ്റം എറ്റുപറഞ്ഞതിനെ തുടര്‍ന്നാണ് ജോലിക്കാരിക്ക് മാപ്പ് നല്‍കിയത്.

തേനാംപെട്ടിലെ വീട്ടില്‍ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാന്‍ നിയോഗിച്ച കടലൂര്‍ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ എതാനും മാസങ്ങളിലായി ആനന്ദത്തിന്റെ പണം കാണാതാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പണം ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ശമ്പളത്തില്‍ നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നുമാണു നടി പോലീസ് അധികൃതരോടു പറഞ്ഞത്.

Signature-ad

 

Back to top button
error: