Month: July 2023

  • Kerala

    പുഴയില്‍ കുളിക്കുന്നതിനിടയില്‍ രണ്ട് യുവാക്കൾ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ ജഡം കണ്ടെത്തി

    പാനൂര്‍: പുഴയില്‍ കുളിക്കുന്നതിനിടയില്‍ രണ്ട് യുവാക്കൾ ഒഴുക്കില്‍പ്പെട്ടു.ഇതിൽ ‍ ഒരാളുടെ ജഡം കണ്ടെത്തി.ഇന്നലെ വൈകിട്ടാണ് സംഭവം. ചെറുപ്പറമ്ബ് ഫിനിക്‌സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കക്കോട്ട് വയല്‍ രയരോത്ത് മുസ്തഫയുടെ മകന്‍ സിനാന്‍ (20), ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെ മകന്‍ മുഹമ്മദ് ഷഫാദ് (20) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.   ഏറെ നേരത്തെ തിരച്ചിലിനിടയില്‍ മുഹമ്മദ് ഷഫാദിനെ കണ്ടെത്തി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സിനാന് വേണ്ടി രാത്രി വൈകിയും തിരച്ചില്‍ തുടർന്നെങ്കിലും കണ്ടെത്താനായില്ല.

    Read More »
  • India

    രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍  ഇന്ന് വിധി 

    ദില്ലി: മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന് അന്തിമ വാദം പൂര്‍ത്തിയായി രണ്ട് മാസത്തിന് ശേഷമാണ് വിധി പറയുന്ന്. അപ്പീല്‍ അംഗീകരിച്ച്‌ സ്റ്റേ നല്‍കിയാല്‍ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. വിധി എതിരായാല്‍ മേല്‍ക്കോടതിയെ സമീപിക്കേണ്ടി വരും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ വച്ച്‌ രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം.എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്‍റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎല്‍എയുമായി പൂര്‍ണേഷ് മോദിയാണ് കേസ് നല്‍കിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹര്‍ജിയില്‍ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വര്‍ഷം തടവ് വിധിച്ചതോടെയാണ് രാഹുല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെയാണ് ഹൈക്കോടതിയിലെത്തിയത്.

    Read More »
  • Kerala

    കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

    ആലപ്പുഴ:കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. മലപ്പുറം പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ട് കാരണം കുട്ടികള്‍ക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളായതിനാലാണ് അവധി.അതേസമയം യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മുൻനിശ്ചയപ്രകാരം നടക്കും.

    Read More »
  • Kerala

    പകരം വെക്കാനില്ലാത്ത വരകളുടെ തമ്പുരാൻ, മലയാളത്തിലെ ക്ലാസിക്ക് രചനകളിലെ കഥാപാത്രങ്ങൾ പലരും പുനർജനിച്ചത്  ആർട്ടിസ്റ്റ് നമ്പൂതിരിയുടെ  വിരൽത്തുമ്പിലൂടെ

         മലയാള സാഹിത്യത്തിലെ ക്ലാസിക്ക് രചനകളിലെ കഥാപാത്രങ്ങളിൽ പലരെയും അപൂർവ്വ സുന്ദരമായ ചാരുതയോടെ  വായനക്കാരുടെ മുന്നിലെത്തിച്ച അതുല്യ പ്രതിഭയാണ്  ആർട്ടിസ്റ്റ് നമ്പൂതിരി എന്ന കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരി. ജീവിതത്തിലെ ലാളിത്യവും നിർമലതയും കലയിലും പ്രതിഫലിപ്പിച്ച അദ്ദേഹം 98-ാം  വയസിൽ ഇന്ന് രാത്രി 12.21ന് വിട പറഞ്ഞപ്പോൾ മലയാളത്തിലെ ഒരു സുവർണാധ്യായമാണ് അസ്തമിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  മരണം. സ്വന്തം കഥകൾക്കും നോവലുകൾക്കും നമ്പൂതിരി തന്നെ വരയ്ക്കണമെന്ന് എം.ടി വാസുദേവൻ നായർ ഉൾപ്പടെ പല എഴുത്തുകാരും  ആഗ്രഹിച്ചിരുന്നു. വരയുടെ പരമശിവൻ എന്നാണ് വികെഎൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കേരളത്തിന്റെ ചിത്ര, ശിൽപ കലാ ചരിത്രങ്ങളുടെ ഒരു സുവർണാധ്യായമാണ് നമ്പൂതിരി. ആ വിരൽത്തുമ്പിൽ ചായക്കൂട്ടുകൾ മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം സുന്ദരമായി വഴങ്ങി. കളിമണ്ണിലും ലോഹത്തിലും സിമന്റിലും ധാരാളം ശിൽപങ്ങളും ചെയ്തിട്ടുണ്ട് നമ്പൂതിരി. 1925 ൽ പൊന്നാനി കരുവാട്ടില്ലത്താണ് ജനനം. അച്ഛൻ പരമേശ്വരൻ നമ്പൂതിരി, അമ്മ ശ്രീദേവി അന്തർജ്ജനം.…

    Read More »
  • Kerala

    വരയുടെ കുലപതിക്ക് വിട; ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

    മലപ്പുറം: വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 12.21ന് ആണ് അന്ത്യം. സംസ്‌കാരം ഇന്ന്. കേരളത്തിന്റെ ചിത്ര, ശില്‍പ കലാ ചരിത്രങ്ങളുടെ ഒരു സുവര്‍ണാധ്യായമാണ് നമ്പൂതിരിയെന്ന കരുവാട്ടുമനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെ സൃഷ്ടികള്‍. 1925 ല്‍ പൊന്നാനി കരുവാട്ടില്ലത്താണ് ജനനം. അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി, അമ്മ ശ്രീദേവി അന്തര്‍ജ്ജനം. ചെറുപ്പത്തില്‍ സംസ്‌കൃതവും അല്‍പം വൈദ്യവും പഠിച്ചു. കുട്ടിക്കാലം മുതല്‍ ചിത്രം വരച്ചുതുടങ്ങി. കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും അമ്പലമുറ്റത്തെമണലിലുമൊക്കെയായിരുന്നു വരയുടെ തുടക്കം. ആ താല്‍പര്യം കണ്ടറിഞ്ഞ്, പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണന്‍ നമ്പൂതിരിയാണ് മദ്രാസ് ഫൈന്‍ആര്‍ട്‌സ് കോളജിലെത്തിച്ചത്. അവിടെ കെ.സി.എസ്. പണിക്കര്‍, റോയ് ചൗധരി, എസ്. ധനപാല്‍ തുടങ്ങിയ പ്രഗദ്ഭരുടെ ശിഷ്യനായി. പില്‍ക്കാലത്ത് കെസിഎസ് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോള്‍ അതിനൊപ്പം പ്രവര്‍ത്തിച്ചു. നാട്ടിലെത്തി 1960 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. എംടിയും വികെഎന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകള്‍ക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും…

    Read More »
  • Kerala

    എലിപ്പനി പടരുന്നു;എലിയെ കൊന്നാൽ മൂന്നുവര്‍ഷംവരെ തടവും കാല്‍ലക്ഷം രൂപ പിഴയും ശിക്ഷ

    എലിപ്പനിയും അത് മൂലവുമുള്ള മരണവും സംസ്ഥാനത്ത് പെരുകുമ്പോഴും എലിയെ തൊട്ടാൽ വിവരമറിയും.ഇവയെ സംരക്ഷിത വിഭാഗമായ ഷെഡ്യൂള്‍ രണ്ടിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിനാൽ എലിയെ ‍ കൊന്നാൽ തടവും പിഴയുമാണ് ശിക്ഷ.നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കാല്‍ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. അതിനാൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതയും നിരീക്ഷണവും അത്യാവശ്യമാണ്.പനി തുടങ്ങി ദിവസങ്ങള്‍ക്കകം രോഗനിർണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണം. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കുകയും അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് ചികിത്സ തേടുകയും വേണം. ഈ വർഷം എലിപ്പനി ബാധിച്ച് 60 പേർ ഇതിനകം മരിച്ചു. 500 കേസുകൾ സ്ഥിരീകരിച്ചു. മിക്ക ജില്ലകളിലും എലിപ്പനിയുണ്ട്. സാധാരണ വൈറൽ പനി പോലെയല്ല എലിപ്പനി.എലി മൂത്രത്തിലൂടെ ഈ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലരുന്നു. ഇത്തരത്തിൽ രോഗാണുക്കൾ അടങ്ങിയ മണ്ണിലോ വെള്ളത്തിലോ ചവിട്ടി നടക്കുമ്പോൾ ഈ രോഗാണുക്കൾ നമ്മുടെ ശരീരത്തിലെ മുറിവുകളിലൂടെയോ കണ്ണ്, വായ മുതലായവയിലെ ശ്ലേഷ്മസ്തരം വഴിയോ…

    Read More »
  • NEWS

    സൗദി അറേബ്യയിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് 10 രാജ്യങ്ങളിൽ വാഹനമോടിക്കാം

    റിയാദ്:സൗദി അറേബ്യയിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനിമുതൽ 10 രാജ്യങ്ങളില്‍  വാഹനമോടിക്കാം. യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈൻ, ഒമാന്‍ തുടങ്ങി മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ജോര്‍ദാന്‍, ഈജിപ്ത്, കാനഡ, ഓസ്ട്രിയ, ബ്രിട്ടന്‍ എന്നിവിടങ്ങളിലുമാണ് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ തന്നെ സൗദി ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സൗദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

    Read More »
  • NEWS

    വളരെ എളുപ്പം കൊതുകു കെണി തയ്യാറാക്കാം

    മഴക്കാലമാണ്. റോഡുകളിലും റബ്ബര്‍ തോട്ടങ്ങളിലും വീട്ടു പരിസരങ്ങളിലും വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ വളരാന്‍ സാധ്യത കൂടുതലാണ്.കൊതുകുകളെ ഓടിക്കാന്‍ പരസ്യങ്ങളില്‍ കാണുന്ന വിഷവാതകങ്ങളും കൊതുകു തിരികളും വാങ്ങി ആരോഗ്യം നശ്പ്പിക്കാതെ അല്‍പ്പം മെനക്കെട്ടാല്‍ ആരോഗ്യത്തിന് ഹാനിയുണ്ടാക്കാത്ത കൊതുകു കെണി ഉണ്ടാക്കി വീടിനും പരിസരത്തുനിന്നും കൊതുകുകളെ തുരത്താന്‍ നമുക്ക് സാധിക്കും. ഈ കൊതുകു കെണി തയ്യാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍ രണ്ടുലിറ്റര്‍ പെറ്റ് ബോട്ടില്‍ ,അമ്ബതു ഗ്രാം പഞ്ചസാര,ഒരു ടേബിള്‍ സ്പൂണ്‍ യീസ്റ്റ്,മൂന്ന് ഗ്ലാസ് വെള്ളം എന്നിവ മാത്രമാണ്. ഇനി കൊതുകു കെണി തയ്യാറാക്കുന്ന വിധം പറയാം. ആദ്യമായി രണ്ടുലിറ്റര്‍ പെറ്റ് ബോട്ടില്‍.കൊക്കക്കോളയും പെപ്‌സിയുമൊക്കെ വാങ്ങിക്കാറില്ലെ. ഇതേപോലത്തെ രണ്ട് ലിറ്ററിന്റെ വലിയ ബോട്ടില്‍ എടുത്ത് അതിന്റെ മുകള്‍ ഭാഗം ഏകദേശം പകുതി കണ്ട് മുറിച്ച്‌ മാറ്റുക. ഇപ്പോള്‍ ഇതിന്റെ മുകള്‍ ഭാഗം ഏകദേശം ഒരു ചോര്‍പ്പ് പോലെ ആയിട്ടുണ്ടാകും.   ഇനി ഇത് ബോട്ടിലിന്റെ മറുപാതിയില്‍ ചോര്‍പ്പ് പോലെ ഇറക്കിവയ്ക്കുക. എന്നിട്ട് ഇവ രണ്ടും കൂടിച്ചേരുന്ന…

    Read More »
  • Kerala

    വെള്ളം കേറിയതറിഞ്ഞ് കാണാനെത്തിയ വീട്ടമ്മയേയും ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ വന്ന ഓട്ടോഡ്രൈവറെയും തെരുവ് നായ കടിച്ചു

    റാന്നി:വെള്ളം കേറിയതറിഞ്ഞ് കാണാനെത്തിയ വീട്ടമ്മയേയും ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ വന്ന ഓട്ടോഡ്രൈവറെയും തെരുവ് നായ കടിച്ചു.റാന്നി പെരുനാട്ടിലാണ് സംഭവം. മുക്കം കോസ്‌വേയില്‍ വെള്ളം കേറിയതറിഞ്ഞ് കാണാനെത്തിയ പുത്തന്‍വീട്ടില്‍ മഞ്ജുവിനാണ് ആദ്യം തെരുവുനായ കടിയേറ്റത്.പിന്നാലെ, ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ഓട്ടോ ഡ്രൈവര്‍ വാഴമേപ്പുറം സ്വദേശി പ്ലാമൂട്ടില്‍ രഞ്ജുവിനും കടിയേറ്റു. കൂടാതെ സമീപത്തുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ നായ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ആരും കടിയേക്കാതെ രക്ഷപ്പെട്ടു. കടിയേറ്റവര്‍ പിന്നീട് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പെരുനാട് മാര്‍ക്കറ്റിനു സമീപം കഴിഞ്ഞ ജൂണ്‍ 9ന് ലോട്ടറി വില്‍പ്പന തൊഴിലാളിയെയും മടത്തുംമൂഴിയിലും വീട്ടില്‍ കയറി മുത്തശിയേയും ചെറുമകളെയും തെരുവുനായ ആക്രമിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ നായയ്ക്ക് പേവിഷ ബാധയുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു.   പെരുനാട്ടില്‍ 12 വയസുകാരി അഭിരാമി തെരുവുനായയുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം ഒകേ്ടാബറില്‍ മരിച്ചിരുന്നു. തെരുവ് നായ്ക്കളുടെ ആക്രമണം പതിവാകുമ്ബോള്‍ നടപടികള്‍ സ്വീകരിക്കേണ്ട പഞ്ചായത്ത് അധികാരികളും മൃഗ വകുപ്പ് ഉദ്യോഗസ്ഥരും മൗനം പാലിക്കുകയാണ് എന്നാണ് നാട്ടുകാരുടെ…

    Read More »
  • NEWS

    ഇടുക്കി സ്വദേശിയായ സച്ചു സിബി ഇന്ത്യൻ സൂപ്പര്‍ ലീഗ് ടീമായ ചെന്നൈയിൻ എഫ് സിയില്‍ 

    ഇടുക്കി:കേരള സന്തോഷ്‌ ട്രോഫി താരവും ഇടുക്കി സ്വദേശിയുമായ സച്ചു സിബി ഇന്ത്യൻ സൂപ്പര്‍ ലീഗ് ടീമായ ചെന്നൈയിൻ എഫ് സിയില്‍. മൂന്ന് വര്‍ഷത്തെ കരാറാണ് താരവുമായി സിഎഫ്സി ഓപ്പിട്ടിരിക്കുന്നത്. കേരള യുണൈറ്റഡില്‍ നിന്നുമാണ് ചെന്നൈയിൻ എഫ് സി സച്ചു സ്വന്തമാക്കിയിരിക്കുന്നത്. ഇടത് വിങ് താരമാണ് സച്ചു.   കുമളിയിലെ മാസ്റ്റര്‍ പീസ് ക്ലബ്ബിലൂടെയാണ് സച്ചുവിന്റെ ക്ലബ്ബ്‌ കരിയര്‍ ആരംഭിക്കുന്നത്. പത്തില്‍ പഠിക്കുമ്ബോഴാണ് U17 സ്കൂള്‍സ് കളിക്കുന്നത്. തുടര്‍ന്ന് കേരള ടീമില്‍ മികച്ച പ്രകടനം കൊണ്ട് ടീമില്‍ ഇടംപിടിച്ചു.കേരള ടീമില്‍ മിന്നും പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി കേരളത്തിനു പുറത്തു U18 വിഭാഗത്തില്‍ ഓസോണ്‍ എഫ് സിയില്‍ അവസരം തേടിയെത്തി.പ്രായത്തെ കാള്‍ കളി കാലിലുണ്ടെന്ന് തിരിച്ചറിഞ്ഞ കോച്ച്‌ ഡേവിഡ് ബൂത്ത്‌ സീനിയര്‍ ടീമിലും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സച്ചുവിനെ ഉള്‍പെടുത്തി.   ഓസോണില്‍ കളിക്കുന്നതിനിടെയാണ് മലയാളി കോച്ച്‌ ബിനോ ജോര്‍ജ് സച്ചുവിനെ ശ്രദ്ധിക്കുന്നത്. സച്ചുവിന്റെ കളി മനസ്സിലാക്കിയ ബിനോ കോച്ച്‌ ഉടൻ തന്നെ…

    Read More »
Back to top button
error: