Month: July 2023

  • Kerala

    പാലക്കാട് ഇരുപത്തിനാലു മണിക്കൂറും സഞ്ചരിക്കുന്ന മദ്യവില്‍പ്പനശാല 

    പാലക്കാട്:പാലക്കാട് കിഴക്കഞ്ചേരി കൊട്ടേക്കുളത്ത് ഇരുപത്തിനാലു മണിക്കൂറും സഞ്ചരിക്കുന്ന മദ്യവില്‍പ്പനശാല. പെഗ്ഗ് ആയും ബോട്ടിലായും ആവശ്യക്കാരുടെ താല്പര്യത്തിനനുസരിച്ചു ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം ഇവിടെ സുലഭമാണ്. കിഴക്കഞ്ചേരി പഞ്ചായത്തിലെ മൂന്നിലൊന്ന് വാര്‍ഡുകളില്‍ ഒരു വ്യക്തിയാണ് അധികൃതരുടെ ഒത്താശയോടെ മദ്യ വില്‍പ്പന നടത്തുന്നത്. പുലര്‍ച്ചെ അഞ്ചരക്ക് തുടങ്ങുന്ന വില്പന രാത്രി പതിനൊന്ന് വരെ നീളും. രാവിലെ തോട്ടങ്ങളിലേക്ക് പണിക്കായി പോകുന്നവരാണ് അതിരാവിലത്തെ കസ്റ്റമേഴ്സ്. റീട്ടെയില്‍ വില്പനയാണ് പിന്നെ. സെന്ററില്‍ വന്ന് സാധനം വാങ്ങിക്കൊണ്ടു പോകാൻ കഴിയില്ലെങ്കില്‍ സ്ഥലവും അളവും പറഞ്ഞാല്‍ മതി മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചു കൊടുക്കാനും സംവിധാനമുണ്ട്. റേറ്റില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നു മാത്രം. ഡ്രൈ ഡേ ദിനങ്ങളിലാണ് റേറ്റ് കൂടുതല്‍ ഉയരുക.   വടക്കഞ്ചേരി, ചിറ്റിലഞ്ചേരി, ചുവന്ന മണ്ണ് തുടങ്ങിയ സ്ഥലങ്ങളിലെ ബീവറേജസിന്റെ ഔട്ട് ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങി സ്ഥലത്തെത്തിക്കാൻ പ്രത്യേക പരിശീലനം നേടിയ ഏജന്റുമാരുമുണ്ട്.   കോട്ടേക്കുളം സെന്ററില്‍ വര്‍ഷങ്ങളായി  സഞ്ചരിക്കുന്ന മദ്യവില്പന സംഘങ്ങളുണ്ട്. ഇവരെ പിടികൂടാൻ എത്തുന്ന എക്‌സൈസ്…

    Read More »
  • Kerala

    കുതിരപ്പുഴയില്‍ കാണാതായവർക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും വിഫലം

    മലപ്പുറം:കുതിരപ്പുഴയിൽ കാണാതായ മുത്തശ്ശിക്കും കൊച്ചുമകള്‍ക്കുമായി രണ്ടാം ദിവസവും നടത്തിയ തിരച്ചില്‍ വിഫലം. വിവിധ സേനകള്‍ സംയുക്തമായി വ്യാഴാഴ്ച ആരംഭിച്ച തിരച്ചില്‍ വൈകിട്ട് വരെ തുടര്‍ന്നെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല.ബുധനാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് അമരമ്ബലം സ്വദേശികളായ കൊട്ടാടന്‍ സുശീല (55), മകള്‍ സന്ധ്യ (32), സന്ധ്യയുടെ മക്കളായ അനുശ്രീ (12), അനുഷ (12), അരുണ്‍ (11) എന്നിവര്‍ ഒഴുക്കിൽപ്പെട്ടത്. ഇതില്‍ സന്ധ്യയും അനുഷയും അരുണും രക്ഷപ്പെട്ടെങ്കിലും സന്ധ്യയുടെ മാതാവ് സുശീല, മകള്‍ അനുശ്രീ എന്നിവരെ കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച തന്നെ നാട്ടുകാര്‍, പൊലീസ്, ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ്, ട്രോമാകെയര്‍ തുടങ്ങിയവര്‍ ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ മുതല്‍ മലപ്പുറത്തെ ഐഡിയല്‍ റിലീഫ് വിങ്ങും ചേര്‍ന്ന് ആരംഭിച്ച തിരച്ചില്‍ വൈകീട്ട് ആറ് വരെ തുടര്‍ന്നെങ്കിലും വിഫലമായി.   പ്രതികൂല കാലാവസ്ഥയും പുഴയില്‍ വെള്ളം ഉയരുന്നതും തണുപ്പ് കൂടുന്നതും അടിയൊഴുക്കും തിരച്ചിലിനു തടസ്സമാകുന്നുണ്ട്. നിലമ്ബൂര്‍…

    Read More »
  • Health

    മഴക്കാലത്തെ സൈനസ് അണുബാധ; പ്രത്യേക കരുതൽ ഇല്ലെങ്കിൽ കണ്ണുകളുടെയും ചെവികളുടെയും ആരോഗ്യം നഷ്ടപ്പെടും

    മഴക്കാലത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒന്നാണ് സൈനസൈറ്റിസ്.സൈനസ് അണുബാധയുടെ അസ്വസ്ഥതകള്‍ പലര്‍ക്കും പലരീതിയിലാണ് ‘തലവേദന’ ഉണ്ടാക്കുന്നത്. സൈനസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന അമിതമായ മ്യൂക്കസ് ആണ് സൈനസ് അണുബാധയിലേക്ക് എത്തിക്കുന്നത്.ഇതിന്റെ ഫലമായി തലവേദനയും മുഖത്തുള്‍പ്പടെ വേദനയും അസ്വസ്ഥതയും അതികഠിനമായ ജലദോഷവും പലര്‍ക്കും അനുഭവിക്കേണ്ടി വരുന്നു.ഇത് പിന്നീട് കണ്ണുകളുടെയും ചെവികളുടെയും വരെ ആരോഗ്യത്തെ ബാധിച്ചേക്കാം.എന്നാല്‍ സൈനസ് പ്രതിരോധത്തിന് വേണ്ടി മഴക്കാലത്ത് നമുക്ക് ചില പൊടിക്കൈകള്‍ നോക്കാവുന്നതാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സൈനസ് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍  അനുഭവിക്കാത്തവർ വിരളമായിരിക്കും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ എന്താണ് കൃത്യമായ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. അലര്‍ജിയോ അണുബാധയോ എല്ലാം പലപ്പോഴും സൈനസിന്റെ ആക്കം കൂട്ടുന്നു..ഇത് എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കുന്ന ഒന്നാണ്. അയമോദകം അയമോദകം ആയുര്‍വ്വേദത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് എപ്രകാരം സൈനസ് പോലുള്ള അണുബാധയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കാം എന്നതിനെക്കുറിച്ച്‌ നമുക്ക് നോക്കാവുന്നതാണ്.…

    Read More »
  • Kerala

    അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയിലേക്ക്;ആളുകളെ ക്യാമ്ബിലെത്തിച്ച് ഫയർഫോഴ്സ്

    തിരുവല്ല:മൂന്നു ദിവസമായി ചെയ്യുന്ന കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയിലേക്ക്. നദികളില്‍ ജലനിരപ്പ് അനുനിമിഷം കൂടിക്കൊണ്ടിരിക്കുകയാണ്. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തില്‍ മുങ്ങി.പ്രദേശത്തുനിന്നു തകഴി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സിങ്കിയില്‍ കയറ്റിയാണ് ആളുകളെ ക്യാമ്ബിലെത്തിച്ചത്. കുന്നുമ്മാടി കുതിരച്ചാല്‍ കോളനിയിലെ 60 ഓളം വീടുകളില്‍ മുട്ടോളം വെള്ളമുണ്ട്. ഈ ഭാഗത്തുനിന്ന് ഏഴ് സ്ത്രീകളെയും ഏഴു മാസം പ്രായമുള്ള ഒരു കുട്ടിയെയും രണ്ടു പുരുഷന്മാരെയും തകഴി ഫയര്‍ഫോഴ്‌സ് ഉദ്ദ്യോഗസ്ഥര്‍ സിങ്കിയില്‍ കയറ്റി ക്യാമ്ബിലെത്തിച്ചു. മറ്റു താമസക്കാരെയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. കിടപ്പുരോഗികളെ ഫയര്‍ഫോഴ്‌സിന്‍റെയും ബ്ലോക്ക് – പഞ്ചായത്ത് പ്രതിനിധികളുടെയും നേതൃത്വത്തില്‍ എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. തലവടി, മണലേല്‍, വേദവ്യാസ സ്‌കൂള്‍, മുരിക്കോലിമുട്ട്, പ്രിയദര്‍ശിനി, നാരകത്തറമുട്ട്, പൂന്തുരുത്തി, കളങ്ങര,ചൂട്ടുമാലില്‍ പ്രദേശങ്ങളിലും വീടുകളില്‍ വെള്ളം കയറി. പമ്ബ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു വരികയാണ്. ഇന്നലെ പകല്‍ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും കിഴക്കന്‍ പ്രദേശത്തുനിന്ന്…

    Read More »
  • Kerala

    സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    കോട്ടയം:അഞ്ച് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ മൂന്ന് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണ് അവധി നല്‍കിയിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കേരള സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചു. പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പത്തനംതിട്ട ജില്ലയിലും പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.   അതേസമയം സംസ്ഥാനത്ത് തീരദേശ മലയോര മേഖലകളില്‍ മഴ തുടരുകയാണ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്…

    Read More »
  • India

    ആസാമിൽ രണ്ടു സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി;ഒരാൾ മരിച്ചു

    ഗുവാഹത്തി:ആസാമില്‍ രണ്ടു സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി. മാനഭംഗത്തിനിരയായ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. ആസാമിലെ ഹയ്‌ലാകന്ദി ജില്ലയിലാണ് സംഭവം.ബാര്‍നി ബ്രീസ് സ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടികളെ അക്രമികള്‍ ചൊവ്വാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. വനത്തിലേക്കു കൊണ്ടുപോയ പെണ്‍കുട്ടികളെ കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു.പെൺകുട്ടികളെ കാണാതായെന്ന വിവരം ലഭിച്ചതോടെ പോലീസ് നടത്തിയ തെരച്ചിലില്‍ പരിക്കേറ്റ അവശനിലയിലായ പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഒരു പെണ്‍കുട്ടി ബുധനാഴ്ച മരിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായതായി പോലീസ് അറിയിച്ചു.കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്.

    Read More »
  • Kerala

    ഒഡെപെക് മുഖേന ജര്‍മനിയിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു;കേരളത്തിന്റെ വിവിധസ്ഥലങ്ങളില്‍ ഇന്റര്‍വ്യൂ 

    തിരുവനന്തപുരം:ഒഡെപെക് മുഖേന ജര്‍മനിയിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു.2024 വരെ എല്ലാ മാസവും കേരളത്തിന്റെ വിവിധസ്ഥലങ്ങളില്‍ ഇന്റര്‍വ്യൂ ഉണ്ടാകും. നഴ്സിങ്ങില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഇംഗ്ലീഷില്‍ നല്ല ആശയവിനിമയ വൈദഗ്ധ്യം വേണം. പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒഡെപെക് സൗജന്യമായി ജര്‍മൻ ഭാഷാ പരിശീലനം നല്‍കും. കൂടാതെ നിബന്ധനകള്‍ക്ക് വിധേയമായി 10,000 രൂപവരെ മാസം സ്റ്റൈപെൻഡും നല്‍കും. ആദ്യതവണ ബിടു ലെവല്‍ പരീക്ഷ വിജയിക്കുന്നവര്‍ക്ക് 400 യൂറോ പാരിതോഷികമായി ലഭിക്കും. കൂടാതെ ജര്‍മൻ ഭാഷ പരീക്ഷ, അറ്റസ്റ്റേഷൻ, വിസ, എയര്‍ ടിക്കറ്റ് തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായിരിക്കും.   വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0471 2329440.

    Read More »
  • India

    മണിപ്പുരിനെ കലാപഭൂമിയാക്കിയത് ബിജെപി; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഇംഫാല്‍ ആര്‍ച്ച്‌ ബിഷപ് ഡൊമിനിക് ലുമിനോ

    ഇംഫാല്‍: ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ മണിപ്പുരിനെ കലാപഭൂമിയാക്കിയ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഇംഫാല്‍ ആര്‍ച്ച്‌ ബിഷപ് ഡൊമിനിക് ലുമിനോ. മണിപ്പുരില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയായിരുന്നെന്ന് ആര്‍ച്ച്‌ ബിഷപ് പറഞ്ഞു.ബിരേൻ സിങ് മുഖ്യമന്ത്രി പദത്തില്‍ തുടരുന്നിടത്തോളം മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാനാകില്ല. അദ്ദേഹമാണ് കലാപത്തിന്റെ സൂത്രധാരൻ. കലാപകാരികളെ നിയന്ത്രിക്കാൻ ഒരു നടപടിയും കേന്ദ്ര–- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ല. രണ്ടുമാസത്തിലേറെയായി മണിപ്പൂർ കത്തിയെരിയുമ്ബോഴും മൗനം തുടരുന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല–- ആര്‍ച്ച്‌ ബിഷപ് പറഞ്ഞു. മണിപ്പുരില്‍ ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നെന്ന് ആര്‍ച്ച്‌ ബിഷപ് പറഞ്ഞു. കലാപകാരികള്‍ ആയുധങ്ങളുമായി റോന്തുചുറ്റുകയാണ്. പട്ടാളത്തിനും പൊലീസിനും നിയന്ത്രിക്കാനാകുന്നില്ല. മെയ്ത്തീ, കുക്കി വിഭാഗങ്ങളിലെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. മെയ്ത്തീ വിഭാഗം മാത്രമുള്ള മേഖലകളില്‍പ്പോലും ആ വിഭാഗത്തിലെ ക്രൈസ്തവരും ക്രൈസ്തവസ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത് നിഷ്കളങ്കമായി കാണാനാകില്ല. മെയ്ത്തീ വിഭാഗക്കാരായ ക്രൈസ്തവര്‍ ആരാധന നടത്തിയിരുന്ന 247 പള്ളി തകര്‍ക്കപ്പെട്ടു. ആകെ നാന്നൂറിനടുത്ത് പള്ളി തകര്ക്കപ്പെട്ടെന്നും- ആര്‍ച്ച്‌ ബിഷപ് പറഞ്ഞു.

    Read More »
  • Kerala

    ഉപയോഗിച്ചശേഷം ഓഫാക്കിയ മിക്സിക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു; വീട്ടുകാർ ഓടിരക്ഷപ്പെട്ടു

    തിരുവനന്തപുരം:ഉപയോഗിച്ചശേഷം ഓഫാക്കിയ മിക്സിക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു.വീട്ടുകാർ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ പരിക്കില്ല. ഇന്നലെ രാവിലെ വിഴിഞ്ഞം മുല്ലൂര്‍ പുളിങ്കുടി താന്നിനിന്ന ചരുവിള ഏദൻ നിവാസില്‍ സന്തോഷ് കുമാറിന്റെ വീട്ടിലാണ് സംഭവം. മിക്സി പ്രവര്‍ത്തിപ്പിച്ച ശേഷം ഓഫാക്കി വച്ചിരുന്നു. കുറച്ചു കഴിഞ്ഞ് പ്ളാസ്റ്റിക് കരിഞ്ഞ ഗന്ധവും ശബ്ദവും കേട്ടുവെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.ശബ്ദം ഉയര്‍ന്നതോടെ ഭയന്ന് താനും ഭാര്യയും പുറത്തേക്ക് ഓടി മാറിയതിന് പിന്നാലെ മിക്സി തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് സന്തോഷ് പറഞ്ഞു. അടുക്കളയിലെ ജനലിന്റെ ഗ്ലാസ് പൊട്ടിച്ച്‌ ഉള്ളിലേക്ക് വെള്ളമൊഴിച്ചാണ് തീകെടുത്തിയത്. സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍,ഫ്രിഡ്ജ് എന്നിവയിലേക്ക് തീ പടരാത്തത് വലിയ അപകടമൊഴിവാക്കി. വിഴിഞ്ഞത്തു നിന്ന് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും അതിന് മുൻപേ വീട്ടുകാര്‍ തീ കെടുത്തിയിരുന്നു.

    Read More »
  • Kerala

    പതിമൂന്നുകാരിയായ മകളെ അമ്മ 1500 രൂപയ്ക്ക് വിറ്റു;തിരുവനന്തപുരത്തെത്തിച്ച് യുവാവിന്റെ ക്രൂരപീഡനം

    തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ അമ്മ യുവാവിന് 1500 രൂപയ്ക്ക്  വിറ്റു.കുട്ടിയെ യുവാവ് തിരുവനന്തപുരത്തെത്തിച്ച്‌ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. കാമുകിയുടെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.   ട്രെയിനില്‍വെച്ച്‌ യുവാവ് തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുമായി പരിചയപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇവരുടെ പതിമൂന്ന് വയസുള്ള മകളെ 1500 രൂപ നല്‍കി യുവാവ് ഏറ്റെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി കാട്ടാക്കടയിലെത്തി ലോഡ്‌ജെടുത്ത ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.   ഇതിന് ശേഷം നെയ്യാര്‍ ഡാമിലെ സ്വന്തം വീട്ടിലെത്തിച്ചും കാട്ടാക്കടയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിച്ചും യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ വീട്ടില്‍ കഴിഞ്ഞു വരുന്നതിനിടെ പെണ്‍ സുഹൃത്തിന്റെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും കാട്ടാക്കട പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.തുടർന്ന് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെയും യുവാവിനെയും പെണ്‍ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.   ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ 1500…

    Read More »
Back to top button
error: