Month: July 2023

  • India

    റെക്കോര്‍ഡുകള്‍ തകര്‍ത്ത് രാജ്യത്ത് പച്ചക്കറി വിലക്കയറ്റം

    രാജ്യത്ത് പച്ചക്കറി വിലക്കയറ്റം റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഉഷ്ണതരംഗം ഉള്‍പ്പടെയുള്ള കാലാവസ്ഥ മാറ്റങ്ങളാണ് ഇന്ത്യയിലുടനീളം പച്ചക്കറികളുടേയും മറ്റ് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടേയും വില ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. തക്കാളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവക്കെല്ലാം ഇപ്പോള്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ്.ജനജീവിതം ദുസഹമാക്കുന്ന രീതിയില്‍ പച്ചക്കറി വില ഉയരുമ്ബോള്‍ അത് ആര്‍.ബി.ഐ വായ്പനയത്തേയും സ്വാധീനിച്ചേക്കും. പച്ചക്കറി വില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ വായ്പ പലിശനിരക്കുകള്‍ കുറക്കാന്‍ ആര്‍.ബി.ഐ മുതിരില്ലെന്നാണ് റിപ്പോര്‍ട്ട്.   വേനല്‍ക്കാലത്ത് പൊതുവെ പച്ചക്കറി വിലയില്‍ ചാഞ്ചാട്ടമുണ്ടാവാറുണ്ടെന്നാണ് ആര്‍.ബി.ഐ വിലയിരുത്തല്‍. പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിര്‍ത്തുകയാണ് ആര്‍.ബി.ഐ ലക്ഷ്യം. നിലവില്‍ പണപ്പെരുപ്പം 4.25 ശതമാനമാണ്. പച്ചക്കറി വില കൂടി ഉയരുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം ഇനിയും ഉയരാനുള്ള സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാവും ആര്‍.ബി.ഐ വായ്പനയം പ്രഖ്യാപിക്കുക.

    Read More »
  • Kerala

    മഴക്കാലം: കന്നുകാലികളുടെ ആരോഗ്യ സംരക്ഷണത്തിൽ അതീവ ശ്രദ്ധ ചെലുത്തണം

    മഴക്കാലത്ത് കന്നുകാലികളുടെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണം.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. തൊഴുത്തും പരിസരവും ശുചിയായി സൂക്ഷിക്കണം. തണുപ്പിനെ അതിജീവിക്കാൻ ഊര്‍ജം കൂടുതലുള്ള തീറ്റകള്‍ നല്‍കണം.  ഈച്ച, കൊതുക്, പട്ടുണ്ണി എന്നിവയെ നിയന്ത്രിക്കാൻ കര്‍പ്പൂരം, കുന്തിരിക്കം, തുമ്ബ എന്നിവ പുകയ്ക്കാം  തീറ്റ സാധനങ്ങള്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കണം. ചെറിയ മുറിവുകള്‍ക്കടക്കം ആവശ്യമായ ചികിത്സ നല്‍കണം  കറവയ്ക്ക് ശേഷം പോവിഡോണ്‍ അയഡിൻ ലായനി ഉപയോഗിച്ച്‌ കാമ്ബുകള്‍ മുക്കുന്നത് അകിട് വീക്കം തടയാൻ സാധിക്കും. . വെറ്ററിനറി ഡോക്ടമാരുടെ നമ്പർ കരുതണം കാലികളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള മുൻകരുതൽ സ്വീകരിക്കണം. അടയന്തര മൃഗചികിത്സയ്ക്ക്- 1962

    Read More »
  • Kerala

    വൈദ്യുതി അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം

    എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുകയാണ് കെ എസ് ഇ ബി ജീവനക്കാർ. പരാതികളറിയിക്കാൻ അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന ടോൾ ഫ്രീ കസ്റ്റമർകെയർ നമ്പരിലോ 24 മണിക്കൂറും വിളിക്കാവുന്നതാണ്. 9496001912 എന്ന നമ്പരിലേക്ക് വിളിച്ച്  / WhatsApp നല്‍കി  വൈദ്യുതി സംബന്ധമായ പരാതികൾ അതിവേഗം രേഖപ്പെടുത്താനും  കഴിയും വൈദ്യുതി അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം 94 96 01 01 01 എന്ന നമ്പരിൽ അറിയിക്കുക. ഓർക്കുക ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രം.

    Read More »
  • Kerala

    വാഹനം വില്‍ക്കുമ്ബോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

    തിരുവനന്തപുരം: വാഹനം വിറ്റു, പക്ഷെ പേര് മാറിയിട്ടില്ല, ട്രാഫിക് നിയമ ലംഘനത്തിന് നോട്ടീസ് വന്നു, ഇനി എന്ത് ചെയ്യണം എന്ന പരാതികളുമായാണ് മോട്ടോര്‍ വാഹന ഓഫീസില്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ വാഹനം വില്‍ക്കുമ്ബോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യം വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. മോട്ടോര്‍ വാഹന നിയമം സെക്ഷൻ 2 (30) പ്രകാരം ഒരു വാഹനം ആരുടെ പേരിലാണോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അയാളാണ് വാഹനത്തിന്റെ രജിസ്‌ട്രേഡ് ഓണര്‍ എന്നറിയപ്പെടുന്നത്. ഒരു വാഹനം കൈമാറ്റം ചെയ്യപ്പെട്ടാലും മറ്റ് എഗ്രിമെന്റുകള്‍ എഴുതിയാലും പുതിയ ആളുടെ പേരിലേക്ക് രജിസ്റ്ററിങ് അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ച്‌, പേരുമാറ്റാത്തിടത്തോളം കാലം നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഉടമസ്ഥൻ ആണ് എല്ലാ ബാധ്യതകള്‍ക്കും കേസുകള്‍ക്കും ബാധ്യസ്ഥമാകുന്നത് എന്ന് സുപ്രീംകോടതിയുടേത് അടക്കം നിരവധി കോടതിവിധികള്‍ നിലവിലുണ്ട്. വാങ്ങുന്ന ആള്‍ പേരുമാറ്റും എന്നുള്ള ധാരണയില്‍ ഒരു കാരണവശാലും സ്വന്തം വാഹനം പേരു മാറ്റാതെ നല്‍കരുത്. ഭാവിയില്‍ അത് നിങ്ങളെ ഊരാക്കുടുക്കിലേക്ക്…

    Read More »
  • Kerala

    വനിതകൾക്ക് നിരവധി അവസരങ്ങൾ; പത്താം ക്ലാസ് ജയിച്ചവർക്കും അപേക്ഷിക്കാം

    വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ”മോഡല്‍ ഹോം ഫോര്‍ ഗേള്‍സില്‍” മാനേജര്‍, അക്കൗണ്ടന്റ്, മള്‍ട്ടി ടാസ്ക് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കും, എൻട്രി ഹോം ഫോര്‍ ഗേള്‍സില്‍ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റര്‍വ്യൂ നടത്തുന്നു.  മാനേജര്‍ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 25 വയസ് പൂര്‍ത്തിയാകണം. പ്രതിമാസം 15000 രൂപയാണ് വേതനം. അക്കൗണ്ടന്റ് തസ്തികയിലേക്ക് B.Com + Tally, അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25 വയസ് പൂര്‍ത്തിയാകണം. പ്രതിമാസം 14000 രൂപയാണ് വേതനം.  മള്‍ട്ടി ടാസ്ക് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് ജയിച്ചിരിക്കണം.സമാന തസ്തികയില്‍ തൊഴില്‍ പരിചയം അഭികാമ്യം.10000 രൂപയാണ് വേതനം. 30 – 45 പ്രായപരിധിയിലുള്ളവര്‍ക്ക് എല്ലാ തസ്തികയിലേക്കും മുൻഗണനയുണ്ട്. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള വനിതാ ‍ഉദ്യോഗാര്ഥികള്‍ വെള്ള…

    Read More »
  • India

    കേരള എക്സ്പ്രസ് സർവീസ് ആരംഭിച്ചിട്ട് 47 വർഷം; അറിയാം പ്രത്യേകതകൾ

    കേരളാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്    (തിരുവനന്തപുരം – ന്യൂ ഡൽഹി -തിരുവനന്തപുരം)  1976 ഓഗസ്റ്റ് 15 ന് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യ തലസ്ഥാനം ആയ ദില്ലിയിലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റേറ്റ് കാരിയർ ട്രെയിൻ സർവീസ് ആയ കേരളാ എക്സ്പ്രസ്സ് ട്രെയിനിൻ്റെ തിരുവനന്തപുരത്തേക്കുള്ള ആദ്യയാത്ര പച്ചക്കൊടി വീശി ഉദ്ഘാടനം ചെയ്തു.അന്നത്തെ ട്രിവാൻഡ്രം സർവീസ് ട്രെയിൻ നമ്പർ 126, തിരിച്ച് ദില്ലി സർവീസിന് നമ്പർ 125.  തുടക്കത്തിൽ കേരള എക്സ്പ്രസ്സ് തമിഴ്നാട് എക്സ്പ്രസ്സ്മായി ചേർന്ന് വെല്ലൂരിലെ കാട്പാടി സ്റ്റേഷൻ വരെ സർവീസ് നടത്തുകയും തുടർന്ന് അവിടെ വച്ച് 2 ട്രെയിനുകളും വേർപെടുത്തി കേരള എക്സ്പ്രസ് ജോളാർപേട്ടൈ – ഈറോഡ് – പോതന്നൂർ – പാൽഘാട്ട് (ഒലവക്കോട്) വഴി ട്രിവാൻഡ്രത്തേയ്‌ക്കും തമിഴ്നാട് എക്സ്പ്രസ്സ് അറക്കോണം – ആവടി – പേരമ്പൂർ വഴി മദ്രാസിലേയ്ക്കും യാത്ര തുടർന്നു.. 1976 മുതൽ 1977 വരെ തമിഴ്നാട് എക്സ്പ്രസ്മായി ചേർന്ന് ഇങ്ങനെ…

    Read More »
  • NEWS

    കുറ്റാലത്ത് കുളിക്കാം; രോഗങ്ങൾ അകറ്റാം

    ദക്ഷിണേന്ത്യയിലെ ആരോഗ്യസ്നാനഘട്ടം എന്നറിയപ്പെടുന്ന കുറ്റാലം കൊല്ലത്ത് നിന്ന് നിന്ന് 65 കിലോമീറ്റര്‍ അകലെയാണ്. കൊല്ലത്തു നിന്ന് ചെങ്കോട്ടവഴി  നീളുന്ന യാത്രയ്ക്കൊടുവില്‍ സുന്ദരമായ അതിര്‍ത്തിഗ്രാമത്തിലെത്തുകയായി. തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കുന്നവര്‍ക്ക് നെടുമങ്ങാട്-ചെങ്കോട്ടവഴിയും കുറ്റാലത്തെത്താം. സമുദ്രനിരപ്പില്‍നിന്ന് 450 അടി ഉയരത്തില്‍ പശ്ഛിമഘട്ടത്തിന്‍റെ ഭാഗമാണ് കുറ്റാലം.വിസ്മയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും സുഖകരമായ കാലാവസ്ഥയും വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. പേരരുവി, ചിറ്റരുവി, തേനരുവി, പുലി അരുവി, പഴയ കുറ്റാലം, ചെമ്പകാദേവി തുടങ്ങിയ ഒന്‍പത് വെള്ളച്ചാട്ടങ്ങള്‍ കുറ്റാലത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ഒട്ടേറെ ക്ഷേത്രങ്ങളും രണ്ട് ജലവൈദ്യുതപദ്ധതികളും കുറ്റാലത്തിന് അവകാശപ്പെടാനായുണ്ട്. പുരാതനമായ ശിവക്ഷേത്രം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ചോളരാജാവായ രാജരാജചോളന്‍റെ കാലത്താണ് ഈ മഹാക്ഷേത്രം നിര്‍മിക്കപ്പെട്ടത്. മൂലവിഗ്രഹം പരമശിവന്‍റേതാണ്. വൈഷ്ണവ ചൈതന്യത്താല്‍ അനുഗൃഹീതമായ ഈ ഭൂവില്‍ ശിവപ്രതിഷ്ഠ നടത്തിയത് അഗസ്ത്യനാണെന്ന് ഐതിഹ്യം. അതിമനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളും ഇവിടെ ഒഴുകുന്ന വെള്ളത്തിന്റെ രോഗശാന്തിയും ഔഷധ ഗുണങ്ങളും കാരണം “സ്പാ ഓഫ് സൗത്ത് ഇന്ത്യ” എന്നാണ് കുറ്റാലം അറിയപ്പെടുന്നത്.പട്ടണത്തിലും പരിസരത്തും നിരവധി ആരോഗ്യ റിസോർട്ടുകളുടെ ഉദയത്തിനും ഇത് കാരണമായിട്ടുണ്ട്.…

    Read More »
  • Crime

    കോട്ടയത്ത് മയക്കുമരുന്ന് കേസിൽ ഒരാൾ കൂടി പിടിയിൽ

    കോട്ടയം: ഗാന്ധിനഗറിൽ മയക്കുമരുന്ന് കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കൊതമനയിൽ വീട്ടിൽ മിഥുൻ മാത്യു (24) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇന്നലെ 31 ഗ്രാം മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി പെരുമ്പായിക്കാട് സ്വദേശിയായ മാഹിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മാഹിനും, മിഥുൻ മാത്യുവും ഒരുമിച്ച് ചേർന്ന് വില്പനയ്ക്കായി ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ നാട്ടിൽ എത്തിക്കുകയായിരുന്നുവെന്ന് മനസ്സിലാവുകയും തുടർന്ന് മിഥുൻ മാത്യുവിനെ പിടികൂടുകയുമായിരുന്നു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ഗാന്ധിനഗർ പോലീസും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യും, കഞ്ചാവും കണ്ടെടുക്കുകയും ചെയ്തു. ജില്ലാ നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോൺ സി, കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി, ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി .കെ , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്…

    Read More »
  • LIFE

    റാഫി – ദിലീപ് കൂട്ടുകെട്ടിൽ എത്തുന്ന വോയ്‌സ് ഓഫ് സത്യനാഥന്‍റെ സെൻസറിംഗ് കഴിഞ്ഞു; ജൂലൈ 14ന് ചിത്രം തിയറ്ററുകളിൽ

    തിയറ്ററുകളിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻറെ സെൻസറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ്. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച റാഫി – ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയിലാണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിൻറെ ട്രെയ്‍ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജൂലൈ 14നാണ് ചിത്രത്തിൻറെ റിലീസ്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ്…

    Read More »
  • India

    കോൺ​ഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യകുമാറിന് ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാന്റ്

    ദില്ലി: കോൺ​ഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യകുമാറിന് ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാന്റ്. എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണു​ഗോപാൽ അറിയിച്ചു. സിപിഐ വിട്ട് കോൺ​ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാർട്ടി മാറ്റം ദേശീയ തലത്തിലുൾപ്പെടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സിപിഐയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷം പാർട്ടി വിട്ടെങ്കിലും സിപിഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. 2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്നത്. ആരെയും ആക്ഷേപിക്കാനില്ല. ”തന്റെ ജനനവും വളർച്ചയും സിപിഐയിൽ തന്നയായിരുന്നു. ഇപ്പോൾ ഇക്കാണുന്ന യോ​ഗ്യതകളെല്ലാം സിപിഐ തന്നതാണ്”. ഭരണഘടന സംരക്ഷിക്കാനാണ് താൻ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതെന്നും കനയ്യ കുമാർ പറഞ്ഞിരുന്നു. ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വാർത്താ സമ്മേളനത്തിൽ എവിടെയും സിപിഐയെ കടന്നാക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ച കനയ്യ രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ…

    Read More »
Back to top button
error: