Month: July 2023
-
Careers
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിജി അഡ്മിഷൻ തീയതികൾ
ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ 2023-24 അദ്ധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയൻസ് പ്രവേശന നടപടികൾ 10-ന് രാവിലെ 10.30-നും ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളുടെ 11-ന് രാവിലെ 10.30-നും സർവകലാശാലാ കാമ്പസിലെ സെന്റർ ഫോർ ഹെൽത്ത് സയൻസിൽ നടക്കുന്നു. അറിയിപ്പ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. എം.എ. പൊളിറ്റിക്കൽ സയൻസ് പ്രവേശനം കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവിഭാഗം എം.എ. പൊളിറ്റിക്കൽ സയൻസ് പ്രവേശനം 10-ന് രാവിലെ 10.30-ന് പഠനവിഭാഗത്തിൽ നടക്കും. അറിയിപ്പ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. എം.എ. ഹിസ്റ്ററി പ്രവേശനം കാലിക്കറ്റ് സർവകലാശാലാ ചരിത്ര പഠനവിഭാഗം എം.എ. ഹിസ്റ്ററി പ്രവേശനം 11-ന് രാവിലെ 10.30-ന് പഠനവിഭാഗത്തിൽ നടക്കും. പ്രവേശന മെമ്മോ ഇ-മെയിലിൽ ലഭിച്ച വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 9846657105. എം.എസ് സി. ഫിസിക്‌സ് പ്രവേശനം കാലിക്കറ്റ് സർവകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം എം.എസ് സി. ഫിസിക്‌സ്,…
Read More » -
Kerala
കൂളിംഗ് പേപ്പർ ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴയിട്ട് എംവിഡി
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴയിട്ട് എം വി ഡി. കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് പിഴയിട്ടത്. നേരത്തെ, കെഎസ്ഇബി-എംവിഡി പോര് ചർച്ചയായിരുന്നു. വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതാണ് ചർച്ചയായത്. കൽപ്പറ്റയ്ക്കും കാസർകോട് കറന്തക്കാടിനും പിന്നാലെ മട്ടന്നൂരിലെ ആർടി ഓഫീസിലേയും ഫ്യൂസ് കെഎസ്ഇബി ഊരി.
Read More » -
Business
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക സേവന വിഭാഗത്തിന്റെ വിഭജന തിയതി പ്രഖ്യാപിച്ചു; ജിയോ ഫിനാൻഷ്യൽ സർവീസസ് എന്ന് പുനർനാമകരണം ചെയ്യും
ദില്ലി: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) അതിന്റെ സാമ്പത്തിക സേവന വിഭാഗമായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റിന്റെ വിഭജനത്തിന്റെ തിയതി പ്രഖ്യാപിച്ചു. ജിയോ ഫിനാൻഷ്യൽ സർവീസസ് (ജെഎഫ്‌എസ്‌എൽ) എന്ന് പുനർനാമകരണം ചെയ്യുന്ന കമ്പനി ജൂലൈ 20 ന് വേർപിരിയും. കഴിഞ്ഞ മാസം വിഭജനത്തിന് റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം ഇന്നലെ ചേർന്ന കമ്പനിയുടെ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസിന്റെ ഓഹരി ഉടമകൾക്ക് റിലയൻസിന്റെ ഓരോ ഷെയറിനും ജിയോ ഫിനാൻഷ്യൽന്റെ ഒരു ഓഹരി ലഭിക്കും. ഴിഞ്ഞ മൂന്ന് മാസത്തിനിടെ റിലയൻസ് ഓഹരി 13% ഉയർന്ന് ഇന്നലെ 2,635.45 രൂപയിൽ അവസാനിച്ചു. സ്കീമിന്റെ നിബന്ധനകൾക്ക് അനുസൃതമായി, കമ്പനിയുടെ പുതിയ ഇക്വിറ്റി ഷെയറുകൾ ലഭിക്കുന്നതിന് അർഹതയുള്ള കമ്പനിയുടെ ഇക്വിറ്റി ഷെയർഹോൾഡർമാരെ നിർണ്ണയിക്കുന്നതിനുള്ള തീയതി 2023 ജൂലൈ 20 ആയിരിക്കും എന്ന് റിലയൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഹിതേഷ് സേത്തിയയെ ആർഎസ്‌ഐഎൽ…
Read More » -
Kerala
കണ്ണൂരില്‍ കവുങ്ങ് വീണ് മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി മരിച്ചു
കണ്ണൂർ:കവുങ്ങ് വീണ് മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി മരിച്ചു.ആലക്കാട് ഊരടിയിലെ ചപ്പന്റെകത്ത് ജുബൈരിയ – നാസര്‍ ദമ്ബതികളുടെ മകൻ ജുബൈര്‍ (9) ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജുബൈറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവണ്‍മെൻറ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read More » -
India
ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം, കലാപം അവസാനിപ്പിക്കാൻ വൈകുന്നത് എന്താണ്? പ്രധാനമന്ത്രി മൗനം വെടിയണം; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ
തിരുവനന്തപുരം: മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെസിബിസി ചെയർമാൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ. ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമാണ്. കലാപം അവസാനിപ്പിക്കാൻ വൈകുന്നത് എന്താണ്? വിഷയത്തിൽ ഭരണകൂടം മൗനം പാലിക്കുന്നു. പ്രധാനമന്ത്രി മൗനം വെടിയണം. മണിപ്പൂർ വിഷയത്തിൽ ഇടപെടണം. ജനാധിപത്യം പുലരുന്നുവെന്ന് ലോകത്തിന് മുന്നിൽ വ്യക്തമാക്കണം. ഭരണഘടനയിൽ മതേതരത്വം എഴുതി വെക്കപ്പെട്ടത് ആലങ്കാരികമായല്ല ക്ലിമീസ് ബാവ കൂട്ടിച്ചേർത്തു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ മാത്യു കുഴൽ നാടൻ എംഎൽഎയുടെ ഉപവാസ വേദിയിയിലാണ് വിമർശനം. മണിപ്പൂർ കലാപം ഒരു വിഭാഗത്തെ ഇല്ലാതാക്കാൻ കരുതിക്കൂട്ടി ചെയ്തതാണെന്ന് താമരശ്ശേരി ബിഷപ് റമജിയൂസ് ഇഞ്ചനാനിയിൽ. തിരക്കഥ തയ്യാറാക്കിയാണ് ആക്രമണം നടത്തിയതെന്നും ബിഷപ് ആരോപിച്ചു. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. ഇന്ന് മണിപ്പൂരെങ്കിൽ നാളെ കേരളം ആണ് എന്ന് ഭീതിയുണ്ട്. ഒരുമിച്ച് നിന്ന് ഇതിനെതിരെ പോരാടണമെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. ഇപ്പോഴത്തെ കലാപത്തിന് പിന്നിൽ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതിൽ കൃത്യമായ അന്വേഷണം വേണമെന്നും…
Read More » -
Crime
കുന്നംകുളത്ത് പലചരക്ക് കടയുടെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന, അറസ്റ്റ്; രണ്ടു ചാക്കുകളില്‍ 67 ബണ്ടിലുകൾ പിടിച്ചെടുത്തു
തൃശൂർ: കുന്നംകുളം ആർത്താറ്റ് ചാട്ടുകുളത്തുനിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം ഗുരുവായൂർ പൊലീസ് പിടികൂടി. ചാട്ടുകുളം സ്വദേശി മണ്ടുംപാൽ വീട്ടിൽ അന്തോണി (86) പലചരക്ക് കടയുടെ മറവിൽ വിൽപ്പന നടത്തിയിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ചാട്ടുകുളം കണ്ടപ്പൻ ബസാറിലെ പലചരക്ക് കടയിൽ നിന്നും വീട്ടിൽനിന്നുമായി ഗുരുവായൂർ പൊലീസ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. രണ്ടു ചാക്കുകളിൽ 67 ബണ്ടിലുകളിലായിട്ടായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. മേഖലയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വസ്തുക്കൾ വിതരണം ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവി അങ്കിത്ത് അശോകന്റെ നിർദേശപ്രകാരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി ഗുരുവായൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തിൽ അന്തോണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ജാമ്യത്തിൽ വിട്ടു. ഗുരുവായൂർ സബ് ഇൻസ്‌പെക്ടർമാരായ ജയപ്രദീപ്, സന്തോഷ്, ശ്രീകൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ നശീദ്, വി ആർ…
Read More » -
LIFE
ഹജ്ജ് കഴിഞ്ഞതോടെ ഉംറ തീർഥാടനം പുനരാരംഭിക്കുന്നു; സൗദിയിലുള്ളവർക്ക് നാളെ മുതൽ ഉംറക്ക് അനുമതി
റിയാദ്: ഹജ്ജ് കഴിഞ്ഞതോടെ ഉംറ തീർഥാടനം പുനരാരംഭിക്കുന്നു. സൗദി അറേബ്യയിലുള്ളവർക്ക് ഉംറ നിർവഹണത്തിനും മദീന മസ്ജിദുന്നബവിയിലെ റദാ ശരീഫ് സന്ദർശനത്തിനും അനുമതി അനുവദിച്ച് തുടങ്ങി. ഞായറാഴ്ച (ജൂലൈ ഒമ്പത്) മുതൽ ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാം. 11 മുതൽ മദീനയിലെ റൗദ ശരീഫിലും പ്രവേശനം അനുവദിക്കും. ഹജ്ജ് സീസൺ അവസാനിച്ചതോടെയാണ് ഉംറ പെർമിറ്റുകൾ വീണ്ടും അനുവദിച്ച് തുടങ്ങിയത്. ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ എത്തി തുടങ്ങിയതോടെ ജൂണ് 14 മുതലാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്. ജൂലൈ എട്ട് വരെ ഈ നിയന്ത്രണം തുടരുമെന്ന് നേരത്തെ തന്നെ മന്ത്രാലം അറിയിച്ചിരുന്നു. ഈ കാലയളവിൽ ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു ഉംറക്ക് അനുമതി. നേരത്തെ നിശ്ചയിച്ചിരുന്ന നിയന്ത്രണ കാലാവധി അവസാനിക്കാറായതോടെയാണ് ഞായറാഴ്ച മുതൽ ഉംറ ചെയ്യാൻ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്. കഴിഞ്ഞ സീസണിലേതിന് സമാനമായ രീതിയിൽ രണ്ട് മണിക്കൂർ വീതമാണ് ഉംറക്കുള്ള സമയം. ഈ രീതിയിലുള്ള 12 ടൈം സ്ലോട്ടുകളാണ് ഓരോ ദിവസവും അനുവദിക്കുന്നത്.…
Read More » -
Crime
പണി ലോറി ഡ്രൈവർ, ജോലിയില്ലാത്ത സമയങ്ങളിൽ ബാറ്ററി മോഷണം ‘തൊഴിൽ’, പ്രിയം ടോറസുകളുടെ ബാറ്ററി! ഒടുവിൽ രണ്ട് പേരും കുടുങ്ങി; ഇവരിൽനിന്ന് പിടിച്ചെടുത്തത് 30 ടോറസ് ലോറി ബാറ്ററികള്‍!
തൃശൂർ: ചാലിശേരി കറുകപുത്തൂർ സ്വദേശികളായ രണ്ടംഗ അന്തർ ജില്ലാ ബാറ്ററി മോഷണസംഘം അറസ്റ്റിൽ. അറസ്റ്റിലായവർ ഡ്രൈവർമാരാണ്. ഇവരിൽനിന്ന് 30 ടോറസ് ലോറി ബാറ്ററികൾ കണ്ടെടുത്തു. ചങ്ങനാശേരി വീട്ടിൽ നൗഷാദ്, പുത്തൻപീടികക്കൽ വീട്ടിൽ ഷക്കീർ എന്നിവരെ കറുകപുത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിർത്തിയിട്ട ലോറികളിൽനിന്ന് നിരവധി ബാറ്ററികളാണ് പ്രതികൾ കവർന്നത്. ഇവരിൽനിന്നും മുപ്പതിലേറെ ബാറ്ററികളും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ബാറ്ററികൾ ചാലിശേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ടോറസ് ലോറികളുടെ ബാറ്ററികളാണ് പ്രതികൾ പ്രധാനമായും മോഷ്ടിച്ചെടുത്തിരുന്നത്. ലോറി ഡ്രൈവർമാരായ പ്രതികൾ ജോലിയില്ലാത്ത സമയങ്ങളിലാണ് ബാറ്ററി മോഷണത്തിനറങ്ങുക. ഇത്തരത്തിൽ നൂറോളം ടോറസ് ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചതായി പ്രതികൾ കുറ്റസമ്മതം നടത്തിയതായി ചാലിശേരി ഇൻസ്‌പെക്ടർ സതീഷ്‌കുമാർ പറഞ്ഞു. കൂട്ടുപാതയിലെ വർക്ക് ഷോപ്പിൽനിന്നും ബാറ്ററി മോഷണം പോയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് നിരീക്ഷണ കാമറ ഉൾപ്പെടെയുള്ളവ പരിശോധിച്ച പൊലീസ് കറുകപുത്തൂരിൽ നിന്ന് പ്രതികളെ പിടികൂടുകയായിരിന്നു. മൂന്ന് മാസക്കാലത്തിലേറെയായി…
Read More » -
Local
കൊല്ലത്ത് കല്ല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് തെങ്കാശി സ്വദേശിയായ പാചകക്കാരന് പരുക്ക്
കൊല്ലം: കൊല്ലം കൊട്ടാരക്കര കോട്ടാത്തല പത്തടിയിൽ കല്ല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് പാചകക്കാരന് പരിക്ക്. തമിഴ്നാട് തെങ്കാശി സ്വദേശി ദേവദാസിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പത്തടി കാർത്തിക ഭവൻ തുളസീധരന്റെയും കുമാരിയുടെയും മകളുടെ വിവാഹം നാളെയാണ്. സൽക്കാര ചടങ്ങുകൾ നടന്നുവരവേ താൽക്കാലികമായി കെട്ടിയ പാചകപ്പുരയിലേക്ക് സമീപത്തെ കുന്നിൽ നിന്നാണ് മണ്ണും പാറക്കല്ലും ഇടിഞ്ഞ് വീണത്. മണ്ണിനും പാറക്കും അടിയിൽപെട്ട ദേവദാസിനെ നാട്ടുകാർ പണിപ്പെട്ടാണ് പുറത്തെടുത്തത്.
Read More » -
Crime
ഗുരുവായൂർ ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിൽ മോഷണം; ബസിൽനിന്ന് ദർശനത്തിനെത്തിയവരുടെ ആറു മൊബൈൽ ഫോണുകളും പണവും ബാഗുകളും കവർന്നു
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസിൽനിന്ന് യാത്രക്കാരുടെ ആറു മൊബൈൽ ഫോണുകളും പണവും ബാഗുകളും കവർന്നു. സേലത്തുനിന്ന് ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയവരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. പുലർച്ചെ അഞ്ചരയോടെയാണ് 45 പേരുമായി ബസ് ഗുരുവായൂരിൽ എത്തിയത്. കുട്ടികളടക്കമുള്ള സംഘം രാവിലെ ഏഴരയോടെ ക്ഷേത്രത്തിലേക്ക് പോയി. ബസ് ജീവനക്കാർ ബസിനകത്ത് ഉറങ്ങുകയായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞവർ ഒമ്പതോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബാഗുകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. നഷ്ടപ്പെട്ട പണം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. കുട്ടികളുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മൂന്ന് ബാഗുകളാണ് നഷ്ടപ്പെട്ടത്. ടെമ്പിൾ പോലീസിൽ പരാതി നൽകി. എസ്ഐ ഐ എസ് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
Read More »