TechTRENDING

രാജ്യത്ത് ദിവസേന നടക്കുന്നത് കോടികളുടെ യുപിഐ ഇടപാടുകൾ; യുപിഐ വഴി പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുപിഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്.  ഡിജിറ്റലൈസേഷന്റെ ഭാഗമായി ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയുമാണിത്  ദിവസേന കോടികളുടെ യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്. മാത്രമല്ല, ഇടപാടുകൾ കൂടുന്നതിനൊപ്പം, യുപിഐ തട്ടിപ്പുകേസുകളും കൂടുന്നുണ്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച ഉടനടി പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ചല കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതമായിത്തന്നെ യുപിഐ വഴി പണമിടപാടുകൾ നടത്താവുന്നതാണ്. യുപിഐ വഴി പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്നറിയാം

യുപിഐ പിൻ സുരക്ഷിതമായിരിക്കണം:

Signature-ad

ഇടപാടുകൾ  നടത്താൻ യുപിഐ  പിൻ അത്യാവശ്യഘടകമാണ്.  അതുകൊണ്ടുതന്നെ യുപിഐ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. പിൻ  ആരുമായും ഷെയർ ചെയ്യാൻ പാടില്ല.. ജനനത്തീയതിയോ , എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന നമ്പറുകളോ പോലുള്ളവ  പിൻ നമ്പറായി ഉപയോഗിക്കരുത്.

ഔദ്യോഗിക യുപിഐ ആപ്പുകൾ;

ഇടപാടുകൾക്ക് ബാങ്കുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതോ, അംഗീകൃത പേയ്‌മെന്റ് സേവന ദാതാക്കളോ നൽകുന്ന ഔദ്യോഗിക യുപിഐ ആപ്പുകൾ മാത്രം  ഉപയോഗിക്കുക.  ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ്  ആധികാരികത പരിശോധിച്ചുറപ്പുവരുത്തുക.

പണം സ്വീകരിക്കുന്നയാളുടെ വിവരങ്ങൾ പരിശോധിക്കുക :

നിങ്ങൾ പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ, അയക്കുന്ന വ്യക്തിയുടെ പ്രൊഫൈൽ പരിശോധിച്ച്, തെറ്റില്ലെന്ന് ഉറപ്പുവരുത്തുക.  സ്വീകർത്താവിന്റെ വിശദാംശങ്ങളിൽ ചെറിയ പിശക് വന്നാൽ പണം മറ്റൊരു വ്യക്തിക്കാണ് ലഭിക്കുക

ഇടപാട് തുക പരിശോധിക്കുക ;

പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുമ്പ്, നിങ്ങൾ കൈമാറാൻ പോകുന്ന തുക കൃത്യമല്ലെയെന്ന് പരിശോധിക്കുക.

ഫിഷിംഗ്  :

നിങ്ങളുടെ ബാങ്ക് അധികൃതർ എന്ന വ്യാജേന വരുന്ന സന്ദേശങ്ങൾ, ഇമെയിലുകൾ അല്ലെങ്കിൽ കോളുകൾ എന്നിവയിൽ ജാഗ്രത പാലിക്കുക. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് .പരിചയമില്ലാത്ത വ്യക്തികളിൽ നിന്നുള്ള പേയ്മെന്റ് അഭ്യർത്ഥനങ്ങൾ തള്ളിക്കളയുക, അവ സ്വീകരിക്കരുത്

നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പരിശോധിക്കുക:

യുപിഐ ഇടപാട് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് നല്ല രീതിയിലുള്ള ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക. നെറ്റ്‌വർക്ക് കണക്റ്റിവിറ്റി കുറവാണെങ്കിൽ  ഇടപാടുകൾ  പരാജയപ്പെടുകയോ, കൂടുതൽ സമയമെടുക്കുകയോ ചെയ്യും.

ഇടപാട് രേഖകൾ സൂക്ഷിക്കുക:

പണമിടപാട് സംബന്ധമായ ഇടപാട് ഐഡികൾ, തീയതികൾ, തുകകൾ എന്നിവയുൾപ്പെടെ യുപിഐ ഇടപാട് വിശദാംശങ്ങൾ  സൂക്ഷിക്കുക. പണമിടപാട് സംബന്ധിച്ച പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായാൽ ഇവ തെളിവായി ഉപയോഗിക്കാം.

Back to top button
error: