Month: July 2023
-
India
നാവികസേന ഉദ്യോഗസ്ഥരില്‍നിന്ന് പണം തട്ടി; വനിതാ ഇൻസ്പെക്ടര്‍ അടക്കം നാലുപേര്‍ അറസ്റ്റിൽ
റിട്ട. നാവികസേന ഉദ്യോഗസ്ഥരില്‍നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ വനിതാ ഇൻസ്പെക്ടര്‍ അടക്കം നാലുപേര്‍ ആന്ധ്രാപ്രദേശില്‍ അറസ്റ്റില്‍. വിശാഖപട്ടണം സിറ്റി ആംഡ് റിസര്‍വ് ഇൻസ്പെക്ടര്‍ ബി. സ്വര്‍ണലത, പോലീസ് കോണ്‍സ്റ്റബിള്‍ എം. ഹേമസുന്ദര്‍, ഹോംഗാര്‍ഡ് വി.ശ്രീനിവാസ റാവു എന്ന ശ്രീനു, ഇടനിലക്കാരനായ വി.സുരി ബാബു എന്നിവരെയാണ് വിശാഖപട്ടണം ദ്വാരക പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. റിട്ട. നാവികസേന ഉദ്യോഗസ്ഥരായ രണ്ടുപേരില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് ഉദ്യോഗസ്ഥരടക്കം നാലുപേരെയും പിടികൂടിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എം. ത്രിവിക്രമ വര്‍മ അറിയിച്ചു. അഞ്ഞൂറുരൂപയുടെ കറൻസികള്‍ നല്‍കി നോട്ടിരട്ടിപ്പ് സംഘത്തില്‍നിന്ന് കൂടുതല്‍പണം വാങ്ങാൻ ശ്രമിച്ച രണ്ട് റിട്ട. ഉദ്യോഗസ്ഥരില്‍നിന്നാണ് നാലുപ്രതികളും 12 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് പോലീസ് പറയുന്നത്. ആന്ധ്രാപ്രദേശ് പോലീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ സ്വര്‍ണലത അടുത്തിടെ ചില നൃത്തവീഡിയോകളും പുറത്തിറക്കിയിരുന്നു. ഇൻസ്റ്റഗ്രാം റീല്‍സിലും സ്വര്‍ണലത സജീവമായിരുന്നു. അടുത്തിടെ ‘എ.പി. 31, നമ്ബര്‍ മിസിങ്’…
Read More » -
Kerala
പാലായില്‍ ലോട്ടറി കച്ചവടക്കാരായ യുവതിയേയും യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി
പാലാ:ലോട്ടറി കച്ചവടക്കാരായ യുവതിയേയും യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി.പ്രകാശ്, പ്രീതി എന്നിവരാണ് മരിച്ചത്. നഗരത്തില്‍ ലോട്ടറി വില്പന നടത്തിയിരുന്ന ഇവരെ അഞ്ചുദിവസം മുൻപാണ് കാണാതായത്. യുവതിയെ വള്ളിച്ചിറയ്ക്ക് സമീപമുള്ള ആളെഴിഞ്ഞ പറമ്ബിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കുടക്കച്ചിറയ്ക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചതാണോയെന്ന് സംശയമുണ്ട്. പ്രീതിയെ അഞ്ചുദിവസം മുൻപ് കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
വിവാഹം കഴിക്കാൻ പെണ്ണ് കിട്ടാത്ത ഗൾഫുകാരനും, ഗൾഫുകാരനെ നിരസിക്കുന്ന പെൺകുട്ടിയും അനുബന്ധപ്രശ്നങ്ങളും പ്രമേയമായ ഹ്രസ്വചിത്രം ‘നടുക്കഷണം’ യൂട്യൂബിൽ കാണാം
കല്യാണം കഴിക്കാൻ വിസമ്മതിക്കുന്ന സ്ത്രീകളും വിവാഹം നടക്കാത്തത് മൂലം സമൂഹത്തിന് പ്രശ്നമായി മാറുന്ന പുരുഷനും കഥാപാത്രങ്ങളായ ഹ്രസ്വചിത്രമാണ് ‘നടുക്കഷണം’. തൃശൂരിലെ വാട്സ് ആപ്പ് കൂട്ടയ്മ സ്വരമാലിക ഗ്രൂപ്പ് അംഗങ്ങളും അങ്കമാലി മഞ്ഞപ്രയിലെ ഏതാനും ചില ഗ്രാമവാസികളുമാണ് ഈ ഒൻപത് മിനിറ്റ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നാടക ചലച്ചിത്ര നടൻ പി.ഡി പൗലോസാണ് മുഖ്യവേഷം ചെയ്‌തത്. രചന സംവിധാനം സുനിൽ കെ ചെറിയാൻ. ഗൾഫിൽ ജോലിയും സ്വന്തമായി സമ്പാദ്യവും വീടും ഉണ്ടായിട്ടും കല്യാണം നടക്കാതെ പോകുന്ന ചേട്ടനാണ് പ്രധാന കഥാപാത്രം. ഗൾഫുകാരനെ വേണ്ട എന്ന് പറയുന്ന പെൺകുട്ടി അമേരിക്കക്കാരനോ ന്യൂസിലാന്റുകാരനോ മതിയെന്ന് ശഠിക്കുന്നു. ഗൾഫ് ജോലി ഉപേക്ഷിച്ച് നാട്ടിൽ സ്ഥിരവാസമായെന്ന് പറഞ്ഞിട്ടും ചേട്ടന് പെണ്ണ് കിട്ടുന്നില്ല. കല്യാണം നിഷേധിക്കപ്പെട്ട ചേട്ടൻ ഗ്രാമത്തിലെ സ്ത്രീകളെ ഒളിഞ്ഞ് നോക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഇടപെട്ടു. സ്ത്രീകളുടെ ഒരു സംഘമാണ് ചേട്ടനെ തല്ലിച്ചതയ്ക്കുന്നത്. നാട്ടിൽ പിടിച്ച് നിൽക്കാൻ ചേട്ടൻ എടുക്കുന്ന വജ്രായുധമാണ് ക്ളൈമാക്‌സ്. കവികളായ മഞ്ജു ഉണ്ണികൃഷ്ണൻ,…
Read More » -
Kerala
കാസർകോട് പോലീസ് വേറെ ലെവലാണ്;ഒരു മാസത്തിനിടെ തെളിയിച്ചത് മൂന്ന് കൊലപാതക കേസുകൾ
കാസർകോട്:പൊലീസ് സബ്ഡിവിഷൻ പരിധിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ മൂന്ന് കൊലപാതകങ്ങള്‍ കൃത്യതയോടെ തെളിയിച്ച് അന്വേഷണ സംഘം. തെളിവിന്റെ കണിക പോലുമില്ലാത്ത കേസില്‍ പോലും ശാസ്ത്രീയ നിരീക്ഷണത്തിലൂടെ പ്രതികളിലേക്ക് എത്താനായത് പൊലീസിന് പൊൻതൂവലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പൈവളിഗെ കളായില്‍ പ്രഭാകര നൊണ്ടയെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരനടക്കം അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്തത് 24 മണിക്കൂറിനകമാണ്. സഹോദരൻ ജയറാം നൊണ്ടയടക്കമുള്ള മുഴുവൻ പ്രതികളെയും ആയുധങ്ങള്‍ സഹിതമാണ് കാസര്‍കോട് ഡിവൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പൂട്ടിയത്. പത്തു ദിവസം മുൻപ് ബദിയഡുക്കയില്‍, ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ മധൂര്‍ അറന്തോടിലെ സന്ദീപിനെ (26) ബൈക്ക് തടഞ്ഞു നിര്‍ത്തി പിറകില്‍ നിന്ന് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുങ്ങിയ പ്രതി പവൻ രാജിനെ(22)യും ആയുധങ്ങള്‍ സഹിതം അന്വേഷണ ചുമതല ഉണ്ടായിരുന്ന കാസര്‍കോട് ടൗണ്‍ ഇൻസ്‌പെക്ടര്‍ പി. അജിത് കുമാര്‍, ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാര്‍ എന്നിവരുടെ…
Read More » -
Life Style
1.70 കോടിയുടെ ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കി ഫഹദും നസ്രിയയും
ലോബോര്‍ഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ സ്വന്തമാക്കിയിരിക്കുകയാണ് താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ബി എംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയില്‍ എത്തുന്നത്. മൂന്നു ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് ഈ വാഹനത്തിനുള്ളത്. ലിറ്ററിന് 12.61 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ആങണ 7 സീരീസ് 740ശ ഓട്ടോമാറ്റിക് (ഠഇ) ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്. കൂടാതെ 7 നിറങ്ങളിലും ഈ കാര്‍ ലഭ്യമാണ്. 380 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48ഢ ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടോറിന്റെ കരുത്ത്. വേഗത നൂറു കടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം ആവശ്യമുള്ള വാഹനത്തിന്റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.
Read More » -
Kerala
ഇ.ശ്രീധരനെ ഒപ്പംകൂട്ടി കെ-റെയില്‍ തടസ്സങ്ങള്‍ നീക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഇന്ന് ചര്‍ച്ച
കൊച്ചി: സംസ്ഥാനത്തെ റെയില്‍ വികസനത്തിന്റെ തടസ്സങ്ങള്‍ മാറ്റാന്‍ ഇ.ശ്രീധരനെ ഒപ്പംകൂട്ടാനുള്ള നീക്കവുമായി സംസ്ഥാനസര്‍ക്കാര്‍. സംസ്ഥാനത്തെ റെയില്‍ വികസനപദ്ധതികളിലെ തടസ്സങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് ഞായറാഴ്ച ഇ. ശ്രീധരനെ കാണും. പൊന്നാനിയിലെ വീട്ടിലാണ് കൂടിക്കാഴ്ച. വന്ദേ ഭാരത് വന്നശേഷം ഹൈസ്പീഡ് റെയില്‍വേ വേണമെന്ന് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു. അതിനാല്‍ കെ. റെയിലിനെതിരായ അദ്ദേഹത്തിന്റെ മുന്‍ നിലപാട് ഇപ്പോള്‍ പ്രസക്തമല്ല. കെ. റെയില്‍ ഉപേക്ഷിച്ച പദ്ധതിയല്ല. പദ്ധതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം. വിഷയം അദ്ദേഹവുമായി ചര്‍ച്ച ചെയ്യും. ശ്രീധരന് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്നും കെ.വി തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായി കെ.വി. തോമസ് സ്ഥിരീകരിച്ചു. കെ. റെയിലിന്റെ തടസ്സങ്ങള്‍, അങ്കമാലി-എരുമേലി ശബരി റെയില്‍, സംസ്ഥാനത്തെ റെയില്‍ പാതകളുടെ വളവു നികത്തല്‍, വന്ദേഭാരത് വന്ന ശേഷമുള്ള മറ്റു ട്രെയിനുകളുടെ വൈകല്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യുമെന്ന് കെ.വി. തോമസ് പറഞ്ഞു. കെ. റെയിലിനെതിരെ കടുത്ത…
Read More » -
Kerala
സെമിനാറില്‍ പങ്കെടുക്കാത്തത് തിരിച്ചടിയല്ല, ലീഗില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല: എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനു വ്യക്തമായ സമീപനമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഓരോ സംസ്ഥാനത്തും അവര്‍ക്ക് ഓരോ രീതിയിലാണ് സമീപനം. മാത്രമല്ല അവര്‍ മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യം ഉള്ളതു കൊണ്ടാണ് സെമിനാറിലേക്ക് കോണ്‍ഗ്രസിനെ വിളിക്കേണ്ടതില്ല എന്നു പാര്‍ട്ടി തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ലീഗിനെ സംബന്ധിച്ച് അവര്‍ യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്ന നിലപാടിലാണ് അവരിപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. അവര്‍ പങ്കെടുക്കാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയല്ല. ലീഗില്‍ ഭിന്നിപ്പുണ്ടാക്കാനും തങ്ങള്‍ ശ്രമിച്ചിട്ടില്ല. സിപിഎമ്മിനെ സംബന്ധിച്ചു ഈ വിഷത്തിന്റെ തുടക്കം മാത്രമാണ് ഇത്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ നിലപാടുള്ളവരും മൃദു ഹിന്ദുത്വ നിലപാടുള്ള കോണ്‍ഗ്രസിനേയും മാറ്റി നിര്‍ത്തി ബാക്കി എല്ലാ വിഭാഗക്കാരുമായി ഐക്യപ്പെട്ടു പോകണമെന്നാണ് ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാട്. ആ നിലപാടിന്റെ ഭാഗമായാണ് ദേശീയ സെമിനാറു പോലെ പരിപാടി സംഘടിപ്പിക്കുന്നത്. സെമിനാര്‍ സീതാറാം…
Read More » -
Kerala
മായ വസന്തി എന്ന യാത്രക്കാരി എഴുതുന്നു
നമ്മുക്കിടയിൽ രണ്ടുതരം ആളുകൾ ഉണ്ട്. ഒന്ന് ഇരുട്ടിൽ ഒരു പെൺകുട്ടി തനിച്ചാകുമ്പോ അവസരം ആക്കുന്ന മരവഴകളും.. രണ്ട് ഈ ഫോട്ടോയിൽ കാണുന്നപോലെ ചില ആളുകളും. കുറച്ച് ദിവസങ്ങൾക്കു മുൻപ് എറണാകുളത്തു നിന്നു ബസിൽ വരുമ്പോൾ രാത്രി 8:45 കഴിഞ്ഞു കാണും, എന്റെ ശ്രദ്ധക്കുറവ് കാരണം ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞു പോയി.. പെട്ടെന്ന് ചാടിയെഴുന്നേറ്റ് ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ഇറക്കിയാൽ മതി, ഹസ്ബൻഡ് വരും എന്ന് പറഞ്ഞപ്പോൾ… ഈ സമയത്തു ഒറ്റക്ക് എങ്ങും നിൽക്കണ്ട എന്ന് പറഞ്ഞു എന്നെ വിളിക്കാൻ ആള് വരുന്നവരെ…യാത്രാക്കാരും (KMP) എറണാകുളം കൂത്താട്ടുകുളം ബസിലെ ജീവനക്കാരും ( ഡ്രൈവർ ചേട്ടനും കണ്ടക്ടർ ചേട്ടനും ) 10….15 മിനിറ്റോളം ബസ് നിർത്തി എനിക്ക് വേണ്ടി നഷ്ടപ്പെടുത്തിയ സമയം.. ചിലപ്പോഴൊക്കെ അങ്ങനെയാണ്… അവരുടെ വീട്ടിലെ അമ്മയും സഹോദരിയുമൊക്കെ നമ്മൾ ആയി മാറാറുണ്ട് ഒരുപാട്‌സ്നേഹം ❣️സന്തോഷം ❣️നന്ദി ❣️ © maya vasanthi
Read More » -
Kerala
തിരച്ചിൽ തുടരുന്നു; പുഴയിൽ ചാടിയ മുത്തശ്ശിയേയും കൊച്ചുമകളേയും ഇനിയും കണ്ടെത്താനായിട്ടില്ല
മലപ്പുറം: പുഴയിൽ ചാടി കാണാതായ ഒരു കുടുംബത്തിലെ അഞ്ചു പേരിൽ രണ്ടു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.എൻ.ഡി.ആർ.എഫും അഗ്നിശമനസേനയുമാണ് തിരച്ചിൽ നടത്തുന്നത്.നാട്ടുകാരും ഒപ്പമുണ്ട്. ബുധനാഴ്ച പുലർച്ച രണ്ടരയോടെയാണ് കുതിരപ്പുഴയിൽ അമരമ്പലം പാലത്തിന് സമീപം സൗത്ത് ശിവക്ഷേത്ര കടവിൽ അഞ്ചു പേരടങ്ങുന്ന കുടുംബം പുഴയിൽ ചാടിയത്. അമരമ്പലം സൗത്ത് സ്വദേശിനി കൊട്ടാടൻ സന്ധ്യ (32) മക്കളായ അനുശ്രീ (12), അനുഷ (12), അരുൺ (11), മാതാവ് സുശീല (55) എന്നിവരാണ് പുഴയിൽ ചാടിയത്. ഇതിൽ സുശീലയെയും അനുശ്രീയെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. അനുഷയും അരുണും നീന്തി രക്ഷപ്പെട്ട്, ഇവർ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലെത്തി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.തിരച്ചിലിനിടെ സന്ധ്യ രണ്ട് കി.മീ. താഴെ ചെറായി കടവിൽ കയറി രക്ഷപ്പെട്ടു. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് കുടുംബസമേതം ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് വിവരം.സന്ധ്യ ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്.എന്നാൽ, അസുഖത്തെത്തുടർന്ന് രണ്ടുമാസമായി ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല.ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായതെന്നും പറയപ്പെടുന്നു.
Read More » -
Crime
റീല്‍സില്‍ കുടുങ്ങി വനിതാ സി.എ; തട്ടിപ്പു കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥ ഉന്നതരുടെ സ്വന്തം ആള്‍
വിശാഖപട്ടണം: പണവിനിമയ തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ആന്ധ്രയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്വര്‍ണലതയ്ക്ക് ഉന്നതരുമായി അടുത്തബന്ധം. സിനിമാമോഹമുള്ള സ്വര്‍ണലത, പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ എപി 31 എന്ന ചിത്രത്തിലും അഭിനയിച്ചു. ഇന്‍സ്റ്റഗ്രാം റീല്‍സിലും ആല്‍ബങ്ങളിലും സ്വര്‍ണലത സജീവമാണ്. സ്വര്‍ണലതയുടെ അറസ്റ്റ് ആന്ധ്രപ്രദേശ് പോലീസില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. പണം തട്ടിപ്പു കേസില്‍ അറസ്റ്റിലായ സ്വര്‍ണലതയ്‌ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഹോംഗാര്‍ഡ് എസ്എസ്‌ഐ ആയിരിക്കുമ്പോള്‍ നിയമനവുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിജയവാഡയിലേക്കു സ്ഥലം മാറ്റി. കുറച്ചുകാലം അവിടെ ജോലി ചെയ്തശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശയോടെ വിശാഖപട്ടണത്തിലേക്കു സ്ഥലംമാറ്റം. തുടക്കത്തില്‍ കുറച്ചുകാലം സിറ്റിങ് ട്രെയിനിങ് സെന്ററില്‍ ജോലിചെയ്തു. തുടര്‍ന്ന് ഹോംഗാര്‍ഡ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റു. സ്വര്‍ണലതയ്ക്ക് ആദ്യം മുതല്‍ തന്നെ സിനിമയില്‍ താല്‍പര്യമുണ്ടായിരുന്നു. അടുത്തിടെ ഒരു ഗാനത്തിനു സ്വര്‍ണലത ചുവടുവയ്ക്കുന്ന വീഡിയോയും പുറത്തുവന്നു. ഇതോടൊപ്പം സമൂഹമാധ്യമത്തില്‍ റീലുകളും…
Read More »