മലപ്പുറം: പുഴയിൽ ചാടി കാണാതായ ഒരു കുടുംബത്തിലെ അഞ്ചു പേരിൽ രണ്ടു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.എൻ.ഡി.ആർ.എഫും അഗ്നിശമനസേനയുമാണ് തിരച്ചിൽ നടത്തുന്നത്.നാട്ടുകാരും ഒപ്പമുണ്ട്.
ബുധനാഴ്ച പുലർച്ച രണ്ടരയോടെയാണ് കുതിരപ്പുഴയിൽ അമരമ്പലം പാലത്തിന് സമീപം സൗത്ത് ശിവക്ഷേത്ര കടവിൽ അഞ്ചു പേരടങ്ങുന്ന കുടുംബം പുഴയിൽ ചാടിയത്. അമരമ്പലം സൗത്ത് സ്വദേശിനി കൊട്ടാടൻ സന്ധ്യ (32) മക്കളായ അനുശ്രീ (12), അനുഷ (12), അരുൺ (11), മാതാവ് സുശീല (55) എന്നിവരാണ് പുഴയിൽ ചാടിയത്. ഇതിൽ സുശീലയെയും അനുശ്രീയെയുമാണ് ഇനിയും കണ്ടെത്താനുള്ളത്.
അനുഷയും അരുണും നീന്തി രക്ഷപ്പെട്ട്, ഇവർ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലെത്തി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. തിരച്ചിലിനിടെ സന്ധ്യ രണ്ട് കി.മീ. താഴെ ചെറായി കടവിൽ കയറി രക്ഷപ്പെട്ടു.
സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് കുടുംബസമേതം ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് വിവരം.സന്ധ്യ ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്.എന് നാൽ, അസുഖത്തെത്തുടർന്ന് രണ്ടുമാസമായി ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല.ഇതോടെയാ ണ് കുടുംബം പ്രതിസന്ധിയിലായതെന്നും പറയപ്പെടുന്നു.