Month: July 2023

  • India

    കേരളത്തിൽ നിന്നും രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കി ഐആര്‍സിടിസി

    തിരുവനന്തപുരം:കേരളത്തിൽ നിന്നും രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കി ഐആര്‍സിടിസി. ഐആര്‍സിടിസിയുടെ ഭാരത് ഗൗരവ് ട്രെയിന്‍ പാക്കേജിലൂടെയാണ് കുറഞ്ഞ ചിലവില്‍ സഞ്ചാരികള്‍ക്ക് യാത്രയ്ക്ക് അവസരമൊരിക്കുന്നത്. ജൂലൈ 20ന് കേരളത്തില്‍ നിന്നും യാത്ര തിരിച്ച്‌ ഉജ്ജയിന്‍,ഹരിദ്വാര്‍,ഋഷികേശ്,കാശി,അയോദ്ധ്യ,അലഹബാദ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച്‌ തിരികെ ജൂലൈ 31ന് എത്തുന്ന തരത്തിലാണ് യാത്രാ പാക്കേജ്.മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലെ ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രം, നര്‍മദാ നദിയിലെ ശിവപുരി ദ്വീപിലെ ജ്യോതിര്‍ലിംഗക്ഷേത്രങ്ങളിലൊന്നായ ഓംകാരേശ്വര്‍ ക്ഷേത്രം, ഹരിദ്വര്‍,ഋഷികേശ്,കാശി, സാരാനാഥ്,അയോദ്ധ്യാ, തുടങ്ങി സുപ്രധാനമായ എല്ലാ തീര്‍ഥാടനകേന്ദ്രങ്ങളും യാത്രയില്‍ ഉള്‍പ്പെടുന്നു.   തീർത്ഥാടകർക്ക് കൊച്ചുവേളി,കൊല്ലം,കോട്ടയം,എറണാകുളം ടൗണ്‍,തൃശൂര്‍,ഒറ്റപ്പാലം,പാലക്കാട് ജംഗ്ഷന്‍,പോത്തന്നൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ നിന്നും ട്രെയിനില്‍ കയറാവുന്നതാണ്.   രാത്രി സമയത്തെ താമസത്തിനായി എ സി ഹോട്ടലുകളിലെ താമസം, മൂന്ന് നേരം വെജിറ്റേറിയന്‍ ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്,സുരക്ഷാ ജീവനക്കാരുടെ സേവനം,യാത്രാ ഇന്‍ഷ്വറന്‍സ് എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു. നോണ്‍ എ സി യാത്രികര്‍ക്ക് ഒരാള്‍ക്ക് 24,350 രൂപയും 3 എ സി ക്ലാസിലെ യാത്രികര്‍ക്ക് ഒരാള്‍ക്ക് 36,340 രൂപയുമാണ് യാത്രാ ചിലവ്.

    Read More »
  • Kerala

    അമൃത ഉൾപ്പെടെ കേരളത്തിലെ മൂന്നു ട്രെയിനുകളുടെ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കാനൊരുങ്ങി റയിൽവെ

    തിരുവനന്തപുരം:കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. തിരഞ്ഞെടുത്ത റൂട്ടുകളിലാണ് അഴിച്ചുപണി നടത്തുന്നത്. തിരുവനന്തപുരം മുതല്‍  മധുര വരെ സര്‍വീസ് നടത്തുന്ന അമൃത എക്സ്പ്രസ്  രാമേശ്വരം വരെയാണ് ദീര്‍ഘിപ്പിക്കുന്നതാണ്. കൂടാതെ, ഗുരുവായൂര്‍- പുനലൂര്‍ എക്സ്പ്രസ് മധുര വരെയും സര്‍വീസ് നടത്തും. പാലക്കാട് നിന്ന് തിരുനെല്‍വേലിയിലേക്ക് സര്‍വീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുന്നതാണ്. വേനല്‍ അവധിക്കാലത്ത് മുംബൈയില്‍ നിന്ന് കന്യാകുമാരിയിലേക്ക് സര്‍വീസ് നടത്തുന്ന സ്പെഷ്യല്‍ ട്രെയിനും എറണാകുളം-വേളാങ്കണ്ണി സർവീസും സ്ഥിരമാക്കുന്ന കാര്യവും റെയില്‍വേ പരിഗണിക്കുന്നുണ്ട്. ഇതുകൂടാതെ വടക്കു കിഴക്കൻ സംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി സര്‍വീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സെക്കന്ദരാബാദില്‍ നടന്ന റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

    Read More »
  • Kerala

    ഓണത്തിന് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആർടിസി;30 ശതമാനം ചാർജ് വർധന

    തിരുവനന്തപുരം: ഓണത്തിന് കൂടുതൽ അന്തര്‍ സംസ്ഥാന സര്‍വീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് അധിക സര്‍വീസുകള്‍ നടത്തുക. 30 ദിവസം മുമ്ബുവരെ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ബള്‍ക്ക് ബുക്കിങ് 15 പേര്‍ക്കുവരെ അനുവദിക്കും.ഒരു ട്രിപ്പിലെ ആകെ ദൂരത്തിന്റെ 75 ശതമാനത്തില്‍ അധികം വരുന്ന ടിക്കറ്റുകള്‍ ഏതുസമയത്തും ബുക്ക് ചെയ്യാനാകും. അമ്ബത് ശതമാനത്തില്‍ അധികമാണെങ്കില്‍ 15 ദിവസത്തിനുമുമ്ബുവരെ മാത്രമാകും. 48 മണിക്കൂറിനുമുമ്ബ് മുഴുവന്‍ ടിക്കറ്റുകളും റിസര്‍വ് ചെയ്യാനാകും. എക്സ്പ്രസുമുതല്‍ മുകളിലുള്ള സൂപ്പര്‍ക്ലാസ് ടിക്കറ്റുകള്‍ക്ക് ഫ്ളക്സി നിരക്ക് ഏര്‍പ്പെടുത്തി. 30 ശതമാനം നിരക്ക് വര്‍ധനയാണ് ഉണ്ടാകുക. കഴിഞ്ഞ വര്‍ഷം മുതലാണ് ഫ്ളക്സി നിരക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം തിരക്ക് കുറഞ്ഞ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 15 ശതമാനം നിരക്ക് ഇളവും നല്‍കും. എസി സ്ലീപ്പര്‍, മള്‍ട്ടി ആക്സില്‍, എസി സീറ്റര്‍ എന്നിവയ്ക്ക് ഇളവ് ബാധകമാണ്.

    Read More »
  • Kerala

    തിരുവനന്തപുരത്ത് വൻ ലഹരിവേട്ട;‍പള്ളിത്തുറയിൽ കാറില്‍ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവ് പിടികൂടി

    തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. പള്ളിത്തുറയില്‍ കാറില്‍ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവ് പിടികൂടി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു.കഠിനംകുളം സ്വദേശി ജോഷോ, വലിയവേളി സ്വദേശി കാര്‍ലോസ്, അനു, ഷിബു എന്നിവരാണ് പിടിയിലായത്. കാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വീട്ടില്‍ MDMA യും ഉണ്ടെന്ന് എക്സൈസ് പറഞ്ഞു. കാറില്‍ നിന്ന് 2 പേരും, വീട്ടില്‍നിന്ന് 2പേരുമാണ് പിടിയിലായത് . കാറില്‍ ഉണ്ടായിരുന്നത് 62 പൊതി കഞ്ചാവാണ്. കഠിനംകുളം സ്വദേശി ജോഷോ, വലിയവേളി സ്വദേശി കാര്‍ലോസ് എന്നിവരാണ് കാറിലുണ്ടായിരുന്ന പ്രതികള്‍. വലിയവേളി സ്വദേശികളായ അനു, ഷിബു എന്നിവരെ വീടിനുള്ളില്‍ നിന്നാണ് പിടികൂടിയത്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോന്നും അന്വേഷണം നടക്കുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

    Read More »
  • NEWS

    സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു

    റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. തെക്കൻ സൗദിയിലെ അബഹയിൽ അൽസുദ-ഷഹ്ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് (35) മരിച്ചത്. അബഹയിൽ നിന്ന് മജാരിദയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അബഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സഹപ്രവർത്തകരും ജോലിയുടെ ഭാഗമായി മജാരിദയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയിൽ വാഹനത്തിൻറെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫാദിൽ സാദിഖ്, കോഴിക്കോട് മുക്കം സ്വദേശി മുജീബ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ് പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആറുമാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. സഹോദരങ്ങളായ അമീറുദ്ദീർ, ശംസുദ്ദീൻ, നിസാർ അഹ്മദ് എന്നിവർ സൗദിയിലുണ്ട്. ഫസീഹയാണ് ഹാരിസിന്റെ ഭാര്യ.…

    Read More »
  • NEWS

    അമേരിക്ക നശിപ്പിച്ചു; ചൈനയുടെ ഇടപെടലിൽ ഗൾഫ് മേഖലയിൽ സമാധാനം തിരികെയെത്തുന്നു

    പ്രകൃതി വിഭവങ്ങളാല്‍ സമ്ബന്നമാണ് പശ്ചിമേഷ്യ. ഗള്‍ഫ് മേഖലയില്‍ വേണ്ടുവോളം എണ്ണയും പ്രകൃതി വാതകവുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം കൈവശമുള്ള രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ഇറാന്റെ പ്രകൃതി വാതകം. എന്നാല്‍ മേഖലയിലെ തര്‍ക്കം കാരണം കാര്യമായ ഖനനം നടക്കുന്നില്ല.   മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെങ്കില്‍ വിദേശ നിക്ഷേപം ആവശ്യമാണെന്ന് ചൈന അറബ് നേതാക്കളെ ഉണര്‍ത്തിയിരുന്നു. സമാധാനപരമായ അന്തരീക്ഷവും നിയമ വ്യവസ്ഥയിലെ ഇളവുമാണ് ഇതിന് വേണ്ടതെന്നും ചൈന ഉപദേശിച്ചു.ചൈനയുടെ ലക്ഷ്യം വേറെയാണെങ്കിലും ഇതോടെയാണ് മേഖലയില്‍ മഞ്ഞുരുക്കത്തിന് വഴി തെളിഞ്ഞത്.തര്‍ക്കങ്ങള്‍ ഒഴിയുന്ന മേഖലയായി ഗള്‍ഫ്-മെന മാറുകയാണിപ്പോള്‍.   ഇറാനുമായി സമാധാന കരാറുണ്ടാക്കിയ പിന്നാലെ സൗദി അറേബ്യ യമന്‍ യുദ്ധം അവസാനിപ്പിച്ചു.സിറിയയുമായി ഐക്യത്തിന്റെ പാതയിലെത്തി. ഖത്തറിനെതിരായ ഉപരോധം രണ്ടു വര്‍ഷം മുമ്ബേ അവസാനിപ്പിച്ചിരുന്നു.ഗള്‍ഫ് മേഖല ഇപ്പോള്‍ തര്‍ക്ക രഹിതമാണ്. വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്തുന്നതിനാണ് ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്.   ഇതിന്റെ ഭാഗമായി ഗതാഗത സൗകര്യം വിപുലീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍…

    Read More »
  • Kerala

    ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നത്, ഏക സിവിൽ കോഡിൽ‍ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: ഏക സിവിൽ കോഡിൽ‍ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്ന സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. ഏക സിവിൽ കോഡ് വേണമെന്നു പണ്ട് സിപിഐഎം നയപരമായ നിലപാട് എടുത്തിട്ടുണ്ട്. ഇഎംഎസ്സിന്റെ നിലപാട് പിന്നെ തിരുത്തി കണ്ടതേയില്ല. കോൺഗ്രസിന് ഒറ്റ നിലപാടാണ്. ഇപ്പോൾ സെമിനാർ നടത്തുന്നത് വോട്ട് മുന്നിൽ കണ്ടുകൊണ്ടാണ്. സിപിഐഎം ആദ്യം ചെയ്യേണ്ടത് ഇഎംഎസ്സിന്റെ നിലപാടിനെ തള്ളി പറയുക എന്നതാണ് കാലത്തിനൊത്തു മാറുകയാണെങ്കിൽ സിപിഐഎം അത് തുറന്നു പറയണം. എന്നിട്ട് വേണം എം വി ഗോവിന്ദൻ സെമിനാറിനു ആളുകളെ ക്ഷണിക്കാൻ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏകസിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ മുസ്ലിംലീ​ഗ് പങ്കെടുക്കില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. യുഡിഎഫിന്റെ പ്രധാന…

    Read More »
  • കുഴല്‍പണവുമായി രണ്ട് പേര്‍ കൊടുവള്ളിയില്‍ പോലീസിന്റെ പിടിയില്‍

    കോഴിക്കോട്:കുഴല്‍പണവുമായി രണ്ട് പേര്‍ കൊടുവള്ളിയില്‍ പോലീസിന്റെ പിടിയില്‍. കൊടുവള്ളി തലപെരുമണ്ണ തടായില്‍ ഇഷാം (36), കൊടുവള്ളി ആലപ്പുറായില്‍ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കല്‍ നിന്നും 23.50 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യില്‍ നിന്ന് 15 ലക്ഷവുമാണ് പിടികൂടിയത്. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷ് , എസ് ഐ മാരായ സജു, ബേബി മാത്യു, സിപിഓ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുഴല്‍പ്പണം പിടികൂടിയത്.

    Read More »
  • വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകര്‍ക്കും; ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന ലീ​ഗ് തീരുമാനത്തിനെ വിമര്‍ശിച്ച് കെ.ടി. ജലീല്‍

    മലപ്പുറം: ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗ് തീരുമാനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.ടി ജലീല്‍. വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തര്‍ക്കുമെന്നും ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മര്‍ദത്തിലാക്കിയും കോണ്‍ഗ്രസ് നിര്‍ബന്ധിപ്പിച്ച് എടുപ്പിച്ച തീരുമാനമാണിതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിൻ്റെ വിശ്വാസ്യത തകർക്കും. ഏകസിവിൽകോഡിൽ ഈ നിമിഷം വരെ നിലപാട് പറയാത്ത കോൺഗ്രസിന്റെ കൂടെ ലീഗ് “ഉറച്ചു നിൽക്കുമെന്ന” തീരുമാനം ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്. ഏകീകൃത വ്യക്തിനിയമത്തിൽ കോൺഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്. ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മർദ്ദത്തിലാക്കിയും കോൺഗ്രസ് നിർബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സി.പി.ഐ (എം) സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ.  രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോൾ മൂന്നാമതൊരഭിപ്രായവും പറയുന്ന പാർട്ടിയായി ലീഗ് മാറിയത് കോൺഗ്രസിന് മുസ്ലിംലീഗിനുമേൽ കുതിര…

    Read More »
  • LIFE

    കൊറോണ ധവാനിൽ സുമിത്രയായി സീമ ജി നായര്‍, കരിയറിലെ മികവുറ്റ വേഷം; പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

    മലയാളസിനിമയിൽ നാലു പതിറ്റാണ്ടോളം പ്രവൃത്തിപരിചയമുള്ള അനുഗ്രഹീതയായ അഭിനേത്രി സീമ ജി നായരുടെ കരിയറിലെ മികവുറ്റ ഒരു വേഷംകൂടി പ്രേക്ഷകർക്കുമുന്നിലെത്തുന്നു. നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ധവാൻ’ എന്ന ചിത്രത്തിലെ സുമിത്ര എന്ന കഥാപാത്രത്തെയാണ് അഭിനേത്രി അവതരിപ്പിക്കുന്നത്. പുതിയ കാരക്ടർ പോസ്റ്ററിൽ ചക്ക നേരെയാക്കുന്ന കഥാപാത്രത്തെ കാണാം. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഈ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം ഉടൻതന്നെ തീയറ്ററുകളിലെത്തും. ജെയിംസ് & ജെറോം പ്രൊഡക്ഷൻസിൻറെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു മുഴു നീളൻ കോമഡി എൻറർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആൻറണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി…

    Read More »
Back to top button
error: